ലിറ്റിൽ യൂണിവേഴ്സ് പട്ടവുമായി കൊച്ചിയിൽ നിന്നുള്ള ഇരട്ടകൾ

ജാനകി നാരായൺ, ജഗത് നാരായൺ

ലിറ്റിൽ യൂണിവേഴ്സ് പട്ടവുമായി കൊച്ചിയിൽ നിന്നുള്ള ഇരട്ടകൾ. ജോർജിയയിലെ തിബ്്ലിസ്സിൽ നടന്ന ചിൽഡ്രൻസ് ഇന്റർനാഷണൽ ഫെസ്റ്റിവലിലാണ് ലിറ്റിൽ മിസ്റ്റർ യൂണിവേഴ്്സ് പട്ടം നേടി ജഗത് നാരായണും, ലിറ്റിൽ മിസ് യൂണിവേഴ്്സ് പട്ടം നേടി ജാനകി നാരായണും അപൂർവ നേട്ടങ്ങളുടെ ഉടമകളായത്. വൈറ്റിലെ ടോക് എച്ച് സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥികളാണിവർ.

ജൂണ്‍ ആറാം തിയതി തിബ്ലിസിലെ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫെസ്റ്റിവലിൽ കിരീടം നേടിയതു മുതൽ ജാനകിയും ജഗതും സ്വപ്നം കണ്ട നിമിഷമായിരുന്നു ഇത്. ലോകനേട്ടത്തിന്റെ പേരിലുള്ള സുഹൃത്തുക്കളുടെ അഭിനന്ദനം. പഠനത്തിലും കലാകായിക മത്സരങ്ങളിലുമായി പ്രകടിപ്പിയ്ക്കുന്ന മികവിൽ നേരത്തേ തന്നെ സ്കൂളിന്റെ അഭിമാനങ്ങളാണ് ഇരുവരും. അതിനൊപ്പമാണ് ലോകത്തിലെ ഏറ്റവും മിടുക്കരായ കുഞ്ഞുങ്ങളെന്ന ബഹുമതിയും. ഇന്ത്യയെ പ്രതിനിധീകരിച്ചെത്തയ ജഗത് ലിറ്റിൽ മിസ്റ്റർ യൂണിവേഴ്്സ്, ബെസ്റ്റ് കിങ് ഒാഫ് ദ യൂണിവേഴ്സ് എന്നീ ബഹുമതികളും സ്വന്തമാക്കി. സ്ഥിരം താമസാനുമതി ഉള്ളതിനാൽ ഖത്തറിനെ പ്രതിനിധീകരിച്ചാണ് ജാനകി മത്സരിച്ചത്. ലിറ്റിൽ മിസ്സ് യൂണിവേഴ്സിന് പുറമേ മറ്റ് നാല് ബഹുമതികളും ഈ മിടുക്കി സ്വന്തമാക്കി.

നാട്ടില്‍ തിരച്ചെത്തിയതോടെ സുഹൃത്തുക്കളുടെ എണ്ണം കൂടിയതിന്റെ സന്തോഷത്തിലാണ് ജഗത്. കൊച്ചിയിൽ നിന്നാരംഭിച്ച് പല ഘട്ടങ്ങളിലായി നടന്ന മത്സരങ്ങൾക്കൊടുവിലാണ് രാജ്യാന്തരതലത്തിലേക്ക് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്. കുട്ടികളുടെ വ്യക്തിത്വവികസനത്തിനും ഇത്തരം അവസരങ്ങൾ സഹായകമാകുമെന്ന പ്രതീക്ഷകൂടിയുണ്ട് ഇവരുടെ മാതാപിതാകൾക്ക്. അടുത്തമാസം അവസാന ബൾഗേറിയയിൽ നടക്കുന്ന ലിറ്റിൽ മിസ് ആൻഡ് മിസ്റ്റർ വേൾഡ് ഫൈനലിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് ഈ കൊച്ചു മിടുക്കരിപ്പോള്‍