ഒന്നര മണിക്കൂർ വർക്ക് ഔട്ട്‌ , ഓർഗാനിക് ഫുഡ്‌ , ജുനൈദ് ഷൈഖിന്റെ സിക്സ് പാക്ക് രഹസ്യം ഔട്ട്‌

ലൈല ഓ ലൈല എന്ന മോഹൻലാൽ ചിത്രം കണ്ടവരാരും ഇതിലെ പൂച്ചക്കണ്ണൻ വില്ലനെ മറക്കാൻ ഇടയില്ല. പണ്ടത്തെ ഒനിഡ ടിവിയുടെ പരസ്യത്തിലെ ഡെവിളിനെ പോലെയുള്ള മൊട്ടത്തലയും വെള്ളാരം കണ്ണുകളും ജുനൈദ് ഷൈഖ് എന്ന ഈ കാശ്മീരി സുന്ദരനെ വ്യത്യസ്തനാക്കി.

മലയാളത്തിലെ സ്ഥിരം വില്ലൻ വേഷങ്ങളിൽ നിന്നും വേറിട്ട്‌ നിന്ന ഈ വില്ലന്റെ ശരീര സൗന്ദര്യമാണ് ഏവരെയും ആകർഷിച്ചത് എന്ന് പ്രത്യേകം പറയണ്ടല്ലോ. ആറടി പൊക്കത്തിൽ ഒരു സിക്സ് പാക്ക് ബോഡി. ഈ ശരീരം തന്നെയാണ് മലയാളത്തിലെ ആദ്യ കാശ്മീരി വില്ലനെ പാകപ്പെടുത്താൻ ജുനൈദിനെ സഹായിച്ചത്.

അഭിനയത്തിനൊപ്പം സിക്സ് പാക്ക് ബോഡി നൽകിയ മോഡലിംഗ് അവസരങ്ങളും അനവധി. കേരള ഫാഷൻ ലീഗിന്റെ മുഖ്യാകർഷണം ജുനൈദ് ആയിരുന്നു. എന്നാൽ തന്റെ ശരീര സൗന്ദര്യത്തിന് പീന്നിൽ കാലങ്ങളുടെ അധ്വാനമുണ്ട് എന്ന് ജുനൈദിന്റെ സാക്ഷ്യം.

വ്യായാമം നിർബന്ധം

ഒരു നേരത്തെ ഭക്ഷണം മുടങ്ങിയാലും വ്യായാമം മുടക്കാറില്ല. രാവിലെയും വൈകീട്ടും ജിമ്മിൽ പോയി വർക്കൌട്ട് ചെയ്യുന്നത് നിർബന്ധം. ഒരു ദിവസം കുറഞ്ഞത്‌ ഒന്നര മണിക്കൂർ ആണ് വ്യായാമത്തിനായി മാറ്റി വക്കുന്നത്. ജോഗ്ഗിംഗ്, വെയിറ്റ് ലിഫ്റിംഗ് , എയറോബിക്സ് തുടങ്ങിയവയാണ് പ്രധാനമായും ചെയ്യുന്നത്. ദിവസവും രാവിലെ 8 കിലോമീറ്റർ ജോഗ്ഗിംഗ് ശീലമാണ് . ശേഷം മറ്റു വ്യായാമങ്ങൾ .വ്യായാമങ്ങൾ കഴിഞ്ഞാൽ പോഷക സമ്പുഷ്ടമായ ഭക്ഷണം നിർബന്ധം.

പ്രണയം ഓർഗാനിക് ഫുഡിനോട്

ചിക്കൻ ഏറെ ഇഷ്ടമാണ് എങ്കിലും വളരെ കുറച്ചു മാത്രമേ കഴിക്കൂ. പച്ചക്കറികൾ തന്നെയാണ് പ്രധാനമായും കഴിക്കുന്നത്. അതും ഓർഗാനിക് പച്ചക്കറികളും പഴവർഗ്ഗങ്ങളും വേണമെന്നത് നിർബന്ധം. മാർക്കറ്റിൽ നിന്നും ലഭിക്കുന്ന വിഷം ചേർന്ന പച്ചക്കറികളും ഭക്ഷണ പദാർത്ഥങ്ങളും താൻ കഴിക്കാറില്ല എന്ന് ജുനൈദ് പറയുന്നു.

ഉറക്കം ഒഴിവാക്കല്ലേ

സിക്സ് പാക്ക് ശരീരം സ്വപ്നം കണ്ട് നടക്കുന്നവരോട് ജുനൈദ് ആദ്യം പറയുക, ഉറക്കം കളഞ്ഞിട്ട് ഒരു പരിപാടിയും വേണ്ടാ എന്നാണ്. ദിവസവും 8 മണിക്കൂർ ഉറക്കം നിർബന്ധം. ഉറക്കം നിന്നാൽ അത് പേശികളുടെ ബലത്തെ ബാധിക്കുമെന്ന് ജുനൈദ്. നല്ല ശരീരത്തിന്, വ്യായാമവും ഭക്ഷണവും പോലെ തന്നെയാണ് ഉറക്കവും.