മിസിസ് വേൾഡാവാൻ കൊച്ചിക്കാരി സുന്ദരി

ഐറിഷ് മജു

മിസിസ് വേൾഡ് മത്സരത്തിന്റെ അരങ്ങിൽ ചുവടുവയ്ക്കാൻ തയാറെടുത്ത് കൊച്ചിക്കാരി സുന്ദരി. മിസിസ് ഇന്ത്യ കിരീടമണിഞ്ഞ ഐറിഷ് മജുവാണ് അടുത്തയാഴ്ച ചൈനയിൽ നടക്കുന്ന മിസിസ് വേൾഡ് മത്സരത്തിന് തയാറെടുക്കുന്നത്. കേരളത്തനിമയാർന്ന വസ്ത്രങ്ങളും കളരിപ്പയറ്റുമൊക്കെ മത്സരവേദിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഐറിഷ്

കാഞ്ചീപുരം സാരിയും കളരിപ്പയറ്റുമൊക്കെ ഇക്കുറി മിസിസ് വേൾഡ് മത്സരത്തിൻറെ അരങ്ങിലെത്തും. അടുത്തയാഴ്ച ചൈനയിൽ നടക്കുന്ന ശ്രീമതിമാരുടെ ലോകസുന്ദരിപ്പട്ടത്തിൻറെ വേദിയിലേക്ക് ഇവയെത്തിക്കുന്നത് മിസിസ് ഇന്ത്യയായ കൊച്ചി സ്വദേശി ഐറിസ്മജുവാണ്. പരമ്പരാഗത വസ്ത്രങ്ങളണിയാനുള്ള അവസരത്തിൽ കാഞ്ചീപുരം സാരിയിലാകും ഐറിസ് അരങ്ങിലെത്തുക. സ്ത്രീകളുടെ സ്വയരക്ഷയെന്ന നിലയിൽ കളരിപ്പയറ്റും വേദിയിലെത്തിക്കും.

ഐറിഷ് മജു

ഫോർട്ട് കൊച്ചിയിൽ കഴിഞ്ഞമൂന്നുമാസമായി കളരിപ്പയറ്റ് പഠിക്കുകയാണ് ഐറിഷ്. സുന്ദരിപ്പട്ടത്തിനായുള്ള മത്സരത്തിൽ പങ്കെടുക്കുകയെന്ന ഒരു പഴയ സ്വപ്നത്തിന് പിന്നാലെ വിവാഹിതയായ ശേഷം ഇറങ്ങിത്തിരിക്കുകയായിരുന്നു ഐറിഷ്. അതിൽ വിജയിക്കുകയും ചെയ്തു.

ഐറിഷ് മജു

9 വർഷമായി ആർമി സ്കൂളിലെ അധ്യാപികയാണ് ഐറിഷ് മജു. ഭർത്താവ് മജു ആർമിയിൽ കേണലാണ്. മകൻ ഒൻപതാംക്ലാസിൽ പഠിക്കുന്നു. അടുത്തമാസം ഒന്നിനാണ് ചൈനയിൽ മിസിസ് വേൾഡ് മത്സരം തുടങ്ങുന്നത്.