ഈ സൗന്ദര്യത്തിൽ പാതി നമ്മുടേതാണ് !

പ്രിയ്യങ്ക യോഷിക്കാവ

അതെ, പാതി ഇന്ത്യക്കാരിയായ പ്രിയ്യങ്ക യോഷിക്കാവ മിസ് ജപ്പാന്‍ പട്ടം നേടി. ടോക്കിയോയിൽ ജനിച്ച പ്രിയ്യങ്കയുടെ അച്ഛൻ ഇന്ത്യക്കാരനും അമ്മ ജപ്പാൻകാരിയുമാണ്. പ്രിയ്യങ്കയുടെ മുതുമുത്തച്ഛന്റെ കൊൽക്കത്തയിലെ വീട്ടിൽ മഹാത്മാ ഗാന്ധി താമസിച്ചിട്ടുണ്ട്. അച്ഛൻ ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നുണ്ടെന്നു പ്രിയ്യങ്ക വ്യക്തമാക്കി, പക്ഷേ അതുകൊണ്ടുമാത്രം താൻ ജപ്പാൻ വംശജ ആവാതിരിക്കുന്നില്ലെന്നും അവർ പറഞ്ഞു.

കാര്യം ഇന്ത്യയ്ക്ക് അഭിമാനവും സന്തോഷവുമാണു പ്രിയ്യങ്കയുടെ നേട്ടമെങ്കിലും ജപ്പാനിൽ സ്ഥിതി വേറെയാണ്. യഥാർഥ ജപ്പാൻകാരിയെ വേണം സുന്ദരിയായി തിരഞ്ഞെടുക്കാനെന്നാണ് അവിടുത്തെ വലിയ വിഭാഗത്തിന്റെ വാദം. കഴിഞ്ഞ വർഷം ആദ്യമായി കറുത്ത വർഗക്കാരി ജപ്പാൻ സുന്ദരിയായിരുന്നു. അന്നും ജപ്പാനിൽ വംശീയ തർക്കങ്ങൾ ഉടലെടുത്തിരുന്നു.