യമഹ ഫാസിനോ മിസ് ദിവാ യൂണിവേഴ്സ് 2015 സുന്ദരിപ്പട്ടം ബോളിവുഡ് നടി ഉർവശി റൗട്ടേലയ്ക്ക്. ഫൈനൽ റൗണ്ടിലെത്തിയ 11 പേരെ പിന്തള്ളിയാണ് ഉർവശി മിസ് ദിവാ കിരീടം സ്വന്തമാക്കുന്നത്. ഇത് രണ്ടാം തവണയാണ് ഉർവശി മിസ് ദിവാ യൂണിവേഴ്സ് ആകുന്നത്. കഴിഞ്ഞ ദിവസം അർധരാത്രിയാണു വിജയികളെ പ്രഖ്യാപിച്ചത്. ബാംഗ്ലൂർ സ്വദേശി നടാഷ ആസാദി, ഔറംഗബാദ് സ്വദേശി നവേലി ദേശ്മുഖ് എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാർ.
2013ൽ സണ്ണി ഡിയോള്‍ ചിത്രമായ സിംഗ് സാബ് ദ ഗ്രേറ്റിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ഉർവശി ഉത്തരഖണ്ഡ് സ്വദേശിയാണ്. കങ്കണ റനൗട്ട്, ഇർഫാൻ ഖാൻ, ലാറാ ദത്ത, വികാസ് ബാൽ ഉൾപ്പെടെയുള്ള താരങ്ങൾ വിധികർത്താക്കളായി എത്തിയിരുന്നു. അവസാനഘട്ടം വരെയെത്തിയവർക്ക് യമഹാ ഫാസിനോ മിസ് ഫാസിനേറ്റിങ്, മിസ് ഫോട്ടോജെനിക് പട്ടങ്ങൾ നൽകി ആദരിച്ചു.
മുൻ മിസ് യൂണിവേഴ്സും ബോളിവുഡ് നടിയുമായ ലാറ ദത്തയായിരുന്നു മിസ് ദിവാ 2015ന്റെ അവതാരക.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.