ലോക സുന്ദരി ക്ലിയോപാട്രയുടെ സൗന്ദര്യം വേണോ? ഇതാ സീക്രട്ട്സ്!!

ക്ലിയോപാട്ര ഡോക്യുമെന്ററിയിൽ നിന്ന്

പുരാതന കാലം മുതല്‍ സൗന്ദര്യവര്‍ധക വസ്തുവായി ഉപയോഗിക്കുന്ന ഒന്നാണ് കളിമണ്ണ്. അതിസുന്ദരിയായിരുന്ന ഈജിപ്ഷ്യൻ റാണി ക്ലിയോപാട്ര പോലും നൈല്‍ നദിയുടെ തീരത്തെ കളിമണ്ണായിരുന്നു സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിച്ചിരുന്നത്. സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തില്‍ അത്രയേറെ ഫലപ്രദമാണ് കളിമണ്ണ്.

കളിമണ്ണിന് പകരമായി ഉപയോഗിക്കാവുന്ന ഒന്നാണ് മുള്‍ട്ടാണി മിട്ടി. കളിമണ്ണ് ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന അതേ ഫലം തന്നെയാണ് മുള്‍ട്ടാണി മിട്ടിയിലൂടെയും ലഭിക്കുന്നത്. യാതൊരു വിധ രാസപദാര്‍ഥങ്ങളും ഇതില്‍ അടങ്ങിയിട്ടില്ലാത്തതുകൊണ്ട് സൗന്ദര്യസംരക്ഷണത്തിന് അത്യുത്തമമാണ്.

മുഖത്തെ എണ്ണമയം, കറുത്തപാടുകള്‍, മുഖക്കുരു, മുഖത്ത് അടിഞ്ഞുകൂടുന്ന അഴുക്ക് തുടങ്ങി മുഖസൗന്ദര്യത്തെ അലട്ടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും മുള്‍ട്ടാണി മിട്ടി പരിഹാരമാണ്.

മുഖത്തെ എണ്ണമയം പലര്‍ക്കുമൊരു പ്രശ്നം തന്നെയാണ്. പൊടിയും വെയിലുമേറ്റ് മുഖം ആകെ കരുവാളിച്ചുപോയി എന്നു സങ്കടപ്പെടുന്നവരും ചുരുക്കമല്ല. ഇതിനൊരു പരിഹാരം വേണ്ടെ. എങ്കില്‍ അല്‍പ്പം  മുള്‍ട്ടാണിമിട്ടി റോസ് വാട്ടറില്‍ മിക്സ് ചെയ്തുമുഖത്ത് പുരട്ടുക. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ ചെറുചൂടുവെള്ളത്തില്‍ കഴുകുക. ആഴ്ച്ചയില്‍ രണ്ടുപ്രാവശ്യം ഇങ്ങനെ ചെയ്താല്‍ മുഖത്തെ എണ്ണമയത്തോടൊപ്പം അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കും ഇല്ലാതാകും. 

മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ നീക്കം ചെയ്യുന്നതിനും മുള്‍ട്ടാണി മിട്ടി സഹായിക്കും. അല്‍പ്പം ചെറുനാരങ്ങനീരില്‍ മുള്‍ട്ടാണി  മിട്ടി കുഴച്ച് മുഖത്തിടാം. 20 മിനിട്ടിനുശേഷം കഴുകികളയാം. ആഴ്ച്ചയില്‍ രണ്ടുപ്രാവശ്യം ഈ ഫെയ്സ് പായ്ക്ക് ഇടാം.

മുള്‍ട്ടാണിമിട്ടി അല്‍പ്പം തൈരും ചേര്‍ത്തു മുഖത്തിടുക. ഉണങ്ങിക്കഴിയുമ്പോള്‍ കഴുകുക. ആഴ്ച്ചയില്‍ രണ്ടുമൂന്നു വട്ടം ഇങ്ങനെ ചെയ്താല്‍ മുഖകാന്തി വര്‍ധിക്കുകയും മുഖത്തെ ചുളിവുകള്‍ ഇല്ലാതാവുകയും ചെയ്യും. ചര്‍മ്മത്തിന്‍റെ ഇലാസ്തികത വര്‍ധിപ്പിക്കാനും അതിലൂടെ ചര്‍മം പുതിയതുപോലെ ഇരിക്കാനും മുള്‍ട്ടാണി മിട്ടി വളരെ നല്ലതാണ്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam