ഭക്ഷണം കഴിച്ചുകൊണ്ടു മെലിയുന്നതെങ്ങനെ? ഈ നടി പറയും

ക്രിതി സനന്‍

തെലുങ്കിലെയും ബോളിവുഡിലെയും മുന്‍നിര നായികമാരുടെ പദവിയിലേക്ക് എത്തിക്കഴിഞ്ഞ ക്രിതി സനന്‍ നല്ലൊരു ഭക്ഷണ പ്രിയ കൂടിയാണ്. എന്നാല്‍ ശരീരവടിവു കാത്തുസൂക്ഷിക്കുന്ന മറ്റു നായികമാര്‍ക്കിടയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ഫിറ്റ്നസ് അനിവാര്യമാണ് താനും. ഇതു രണ്ടും തമ്മില്‍ ബാലന്‍സ് ചെയ്തു പോകുന്നതിലാണ് ക്രിതി സനോന്‍ തന്റെ മികവു പ്രകടിപ്പിക്കുന്നത്.

പരമ്പരാഗത പരിപ്പു കറിയും ബട്ടര്‍ ചിക്കനും മുതല്‍ പിസ്സയും പാസ്തയും വരെ ക്രിതിയുടെ ഇഷ്ടഭക്ഷണങ്ങളുടെ പട്ടികയില്‍ പെടുന്നു. നല്ല ഭക്ഷണം കിട്ടിയാല്‍ താന്‍ എവിടെയായാലും വിട്ടുകളയില്ലെന്ന് ക്രിതി പറയുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. പക്ഷെ അപ്പോള്‍ ഫിറ്റ്നസ് വെല്ലുവിളി ആകില്ലേ എന്നു ചോദിക്കുന്നവരോട് ക്രിതിയ്ക്ക് ഒന്നേ പറയാനുള്ളു, അതിന്റെ രഹസ്യം തന്റെ ബാലന്‍സിങ്ങില്‍ ആണെന്ന്.

എന്തിലുള്ള ബാലന്‍സിങ് ആണെന്നു ചോദിച്ചാല്‍ ഭക്ഷണവും എക്സര്‍സൈസും തമ്മിലുള്ള ബാലന്‍സിങ്. സ്ഥിരമായി നിശ്ചിത സമയത്തോളം ജിമ്മില്‍ സമയം ചിലവഴിക്കാറുണ്ട് ക്രിതി. കൂടുതല്‍ ഭക്ഷണം കഴിച്ചെന്നു തോന്നുന്ന സമയങ്ങളില്‍ കൂടുതല്‍ നേരം എക്സര്‍സൈസ് ചെയ്യും. ഇങ്ങനെ ഭക്ഷണം കഴിക്കാന്‍ മടിയില്ലാത്തതു പോലെ എക്സര്‍സൈസ് ചെയ്യാനും തനിക്കു മടിയില്ലാത്തതാണ് ഫിറ്റായിരിക്കാന്‍ സഹായിക്കുന്നതെന്ന് ക്രിതി വിശദീകരിക്കുന്നു.

വര്‍ക്കൗട്ട് ബോറടിച്ചാല്‍ എന്തു ചെയ്യുമെന്ന സംശയത്തിനും ക്രിതിക്കു മറുപടിയുണ്ട്. ബോറടിക്കുമ്പോള്‍ വര്‍ക്കൗട്ട് ചെയ്യുന്ന സ്ഥലങ്ങള്‍ മാറ്റും. ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്തു ബോറടിച്ചാല്‍ കുറച്ചു ദിവസത്തേക്ക് വീട്ടില്‍ തന്നെ വര്‍ക്കൗട്ട് ചെയ്യും. അതും മടുത്താല്‍ പുറത്തിറങ്ങിയുള്ള വര്‍ക്കൗട്ട് പരീക്ഷിക്കും. പിന്നെ തിരികെ ജിമ്മിലേക്ക്. ഇങ്ങനെ വ്യത്യസ്തത ഉള്ളതിനാല്‍ വര്‍ക്കൗട്ട് ചെയ്യണമല്ലോ എന്നോര്‍ത്തുള്ള സമ്മര്‍ദ്ദം തനിക്കുണ്ടാവാറില്ലെന്നും ക്രിതി പറയുന്നു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam