പേളിയുടെ ചുരുളൻ മുടിയും 'തേപ്പുപെട്ടി' ടെക്നിക്കും

ഈ ചുരുളൻ മുടി വേണ്ടായെന്ന് എപ്പോഴെങ്കിലും പേളിക്ക് തോന്നിയിട്ടുണ്ടോ?രസികൻ ചോദ്യത്തിന് നടിയും അവതാരകയുമായ പേളി മാണിയുടെ മറുപടി ഇങ്ങനെ;

"ചെറുപ്പത്തിൽ മുടി ചുരുണ്ട് കിടക്കുന്നത് തീരെ ഇഷ്ടമല്ലായിരുന്നു. ബസിലൊക്കെ പോകുമ്പോ കൂട്ടുകാരികളുടെ മുടി കാറ്റടിച്ച് അവരുടെ മുഖത്തൊക്കെ വന്ന് വീഴും, അവരത് സിനിമയിലൊക്കെ കാണുന്നതുപോലെ രണ്ട് വിരലുകൊണ്ട് പുറകോട്ട് തട്ടിമാറ്റിയിടും. എന്റെ മുടിയാണെങ്കിൽ കാറ്റത്ത് അനങ്ങുക പോലുമില്ല. അങ്ങനെയൊരു തവണ മുടി ‘സിൽക്കി സ്ട്രെയ്റ്റ്’ ആക്കണമെന്ന് എനിക്കൊരു ആഗ്രഹം തോന്നി. തേപ്പുപെട്ടി വച്ച് തേച്ചാൽ മുടി നേരെയാകുമെന്ന് ഫ്രണ്ട് പറഞ്ഞു. മമ്മി കാണാതെ തേപ്പു പെട്ടി അടിച്ചുമാറ്റി, മുടി മേശപ്പുറത്ത് വച്ചു ഞാൻ നല്ല ഭംഗിയായി തേച്ചു മുടി സ്ട്രെയ്റ്റ് ആക്കി. പക്ഷേ, കൈ പൊള്ളിയത് കണ്ട്  മമ്മി എന്റെ  ട്രിക്  മനസ്സിലാക്കി, അതോടെ തേപ്പുപെട്ടി സ്ട്രെയ്റ്റനിങ്ങും പോയി. ഷോക്കടിച്ച് അപകടം പറ്റിയിരുന്നെങ്കിലോ എന്ന് ചോദിച്ച് വഴക്കും കിട്ടി. മുതിർന്നപ്പോൾ മുടി എന്റെ ഐഡന്റിറ്റിയായി മാറി. സിനിമകൾക്കും ഷോകൾക്കും  വേണ്ടിയല്ലാതെ പിന്നീട് ഒരിക്കലും ഞാൻ  മുടി സ്ട്രെയ്റ്റ് ചെയ്തിട്ടില്ല. ചെയ്യാൻ ആലോചിക്കുന്നുമില്ല." പേളി പറയുന്നു.  

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam