നല്ല കറുത്ത കട്ടിയുള്ള പുരികമുള്ള പെൺകുട്ടികളെ കാണാൻ തന്നെ പ്രത്യേക ലുക്ക് ആണത്രേ. ഇപ്പോഴത്തെ ട്രെൻഡും അതാണ്. പുരിക വളര്‍ച്ചക്കായി പല തരത്തിലുള്ള ഉല്‍പന്നങ്ങള്‍ വിപണിയിൽ ലഭ്യമാണ്. എന്നാൽ അവ എത്ര കണ്ട് ഫലം തരുമെന്ന കാര്യം പറയാൻ പറ്റില്ല. മാത്രമല്ല, സൈഡ് എഫക്ട് ഉണ്ടായാൽ പിന്നെ പറയാനുണ്ടോ ഏറെ. എന്നാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല കറുത്ത കട്ടിയുള്ള പുരികമുള്ള പെൺകുട്ടികളെ കാണാൻ തന്നെ പ്രത്യേക ലുക്ക് ആണത്രേ. ഇപ്പോഴത്തെ ട്രെൻഡും അതാണ്. പുരിക വളര്‍ച്ചക്കായി പല തരത്തിലുള്ള ഉല്‍പന്നങ്ങള്‍ വിപണിയിൽ ലഭ്യമാണ്. എന്നാൽ അവ എത്ര കണ്ട് ഫലം തരുമെന്ന കാര്യം പറയാൻ പറ്റില്ല. മാത്രമല്ല, സൈഡ് എഫക്ട് ഉണ്ടായാൽ പിന്നെ പറയാനുണ്ടോ ഏറെ. എന്നാൽ വീട്ടിൽ തന്നെ ലഭ്യമായ ചില കാര്യങ്ങൾ വച്ച് നമുക്ക് കട്ടിയുള്ള പുരികം ലഭിക്കുകയാണെങ്കിൽ അത് നല്ലതല്ലേ? എങ്കിൽ അത്തരം ചില എളുപ്പ വഴികൾ നമുക്കൊന്ന് പരിശോധിക്കാം.

Read More: വെയിലേറ്റു വാടല്ലേ, ചൂടിലും തിളങ്ങുന്ന ചർമം സ്വന്തമാക്കാൻ ഇതാ 5 സിംപിൾ നാച്വറൽ വഴികൾ

ADVERTISEMENT

1. നാരങ്ങ

ആരോഗ്യമുള്ള പുരികങ്ങൾക്ക് നാരങ്ങ വളരെ നല്ലതാണ്. വിറ്റാമിൻ ബി, സി, ഫോളിക് ആസിഡ്,  മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ മറ്റ് സംയുക്തങ്ങൾ എന്നിവ നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഉപയോഗിക്കാനും വളരെ എളുപ്പം. നാരങ്ങ പകുതി ആയി മുറിച്ച് പുരികത്തിൽ ഒരു മിനിറ്റ് മസാജ് ചെയ്യുക. 5 മിനിറ്റ് അങ്ങനെ വയ്ക്കാം. ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി കളയാം. 

2. കറിവേപ്പില 

പുരികം കട്ടിയുള്ളതാക്കാൻ ഏറ്റവും മികച്ച മരുന്നാണ് കറിവേപ്പില. കറിവേപ്പില ചതച്ച് ചെറുചൂടു വെള്ളത്തിൽ രാത്രി മുഴുവൻ ഇട്ട് വയ്ക്കുക. പിറ്റേന്ന് രാവിലെ അരിച്ചെടുത്ത് അത് മൃദുവായി പുരികത്തിൽ പുരട്ടി 15 മിനിറ്റ് വയ്ക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

ADVERTISEMENT

Read More: ബ്യൂട്ടി പാര്‍ലര്‍ വീട്ടില്‍ തന്നെ; ഫേഷ്യല്‍ ഇനി സ്വന്തമായി ചെയ്യാം, വെറും 8 സ്റ്റെപ്സ്

3. ഒലീവ് ഓയില്‍

ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് അല്‍പം ഒലീവ് ഓയില്‍ പുരികത്തിനു മുകളിലായി തേച്ച്‌ പിടിപ്പിക്കാം. ഇത് പുരികത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കും. നല്ല ആകൃതിയുള്ള പുരികം വളരുന്നതിനും സഹായിക്കുന്നു.

4. മുട്ടയുടെ വെള്ള

ADVERTISEMENT

മുട്ടയുടെ വെള്ള പുരട്ടുന്നത് പുരികം വളരാന്‍ സഹായിക്കും. മുട്ടയുടെ വെള്ളയില്‍ മുക്കി വച്ച പഞ്ഞി 20 മിനിട്ടോളം പുരികത്തിനു മുകളിലായി മസാജ് ചെയ്യുക. ഇത് നല്ല ആകൃതിയോട് കൂടി, കട്ടിയുള്ള പുരികം വരുന്നതിന് സഹായിക്കും. 

Read More: വേനല്‍ച്ചൂടില്‍ ചുണ്ടിനെ മറക്കരുതേ...; ഈ 5 പൊടികൈകൾ ശ്രദ്ധിച്ചാൽ അഴകേറും

5. കറ്റാര്‍വാഴ

മുടി വളരാനും മുഖസൗന്ദര്യത്തിനും ഉത്തമമാണ് കറ്റാര്‍ വാഴ നീര്. ഇത് പുരിക സൗന്ദര്യത്തിനും ഏറെ സഹായകമാണ്. കറ്റാര്‍ വാഴ നീര് കൊണ്ട് എന്നും രാവിലേയും വൈകീട്ടും മസാജ് ചെയ്യുക. ഇത് കൊഴിഞ്ഞ പുരികത്തിന് പകരം നല്ല കറുത്ത പുരികം വരുന്നതിന് സഹായിക്കുന്നു. 

Content Summary: Simple Remedies for Thicker Eyebrows