വെയിലേറ്റു വാടല്ലേ, ചൂടിലും തിളങ്ങുന്ന ചർമം സ്വന്തമാക്കാൻ ഇതാ 5 സിംപിൾ നാച്വറൽ വഴികൾ

summer-skin-care
Representative image. Photo Credit: LeoPatrizi/istockphoto.com
SHARE

വെയിലേറ്റ് മുഖം വാടുന്നു. ചർമത്തിന്റെ തിളക്കം നഷ്ടപ്പെടുന്നുവെന്നതു മാത്രമല്ല പ്രശ്നം, മുഖത്ത് തടിപ്പുകൾ വരുന്നു. കാഴ്ചയിൽ ഫ്രഷ്നസ് തോന്നുന്നില്ല. കത്തുന്ന സൂര്യനു മുമ്പിൽ മുഖം ഉയർത്തി നിൽക്കാൻ എന്തു ചെയ്യും എന്ന ആശങ്കയിലാണ് പലരും. വഴികൾ പലതുണ്ട്. അതിലെ ലളിതവും പ്രകൃതിദത്തവുമായ ചില വഴികൾ ഇതാ. 

Read More: ബ്യൂട്ടി പാര്‍ലര്‍ വീട്ടില്‍ തന്നെ; ഫേഷ്യല്‍ ഇനി സ്വന്തമായി ചെയ്യാം, വെറും 8 സ്റ്റെപ്സ്

∙ വെയിലത്തു നിന്നു തിരിച്ചെത്തുമ്പോൾ മുഖമാകെ വാടിയിട്ടുണ്ടാകും. മുഖത്തിന്റെ ഫ്രഷ്നസ് തിരിച്ചു പിടിക്കാൻ പഞ്ചസാരയും ഒലിവ് ഓയിലും ഉപയോഗിക്കാം. ഒരു ടീസ്പൂൺ ഒലിവ് ഓയിലിൽ അൽപം പഞ്ചസാര കലർത്തി ലയിപ്പിക്കുക. ഇത് കൈകൊണ്ടോ തുണികൊണ്ടോ മുഖത്ത് തിരുമ്മി പിടിപ്പിക്കുക. കുറച്ചു സമയത്തിനുശേഷം കഴുകാം. 

∙ മുഖത്തിന്റ തിളക്കം തിരിച്ചു പിടിക്കാൻ റോസ് വാട്ടർ, ചന്ദനം എന്നിവ ഉപയോഗിക്കാം. ഒരു സ്പൂൺ ചന്ദനപ്പൊടിയെടുത്ത് അതിൽ ആവശ്യത്തിന് റോസ് വാട്ടർ ഒഴിച്ച് മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിനുശേഷം കഴുകിക്കളയാം. 

Read More: ചൂടിൽ സൺസ്ക്രീൻ ഒഴിവാക്കല്ലേ; ഇങ്ങനെ ഉപയോഗിച്ചാൽ ഒരുപാട് ഗുണങ്ങൾ, 5 കാര്യങ്ങൾ

∙ മുഖത്തിന്റെ ഫ്രഷ്നസ് തിരിച്ചു പിടിക്കാൻ വെള്ളരിക്കയും ഫലപ്രദമാണ്. വെള്ളരിക്ക അരച്ചെടുത്ത് മുഖത്ത് പുരട്ടുക. 30 മിനിറ്റിനുശേഷം കഴുകികളയുക. വെയിലേറ്റി വാടിയ ചർമത്തിന് ആശ്വാസം ലഭിക്കാനും ഇത് സഹായിക്കും. 

∙ ചിലരുടെ മുഖത്ത് വെയിലേറ്റ് ചുവന്ന പാടുകൾ വരാറുണ്ട്. തണ്ണിമത്തൻ മിക്സിയിലടിച്ചെടുത്ത് മുഖത്ത് പുരട്ടുക. 10 മിനിറ്റിനുശേഷം കഴുകി കളയാം. ഇത് ചുവന്ന പാടുകൾ മായ്ക്കുകയും മുഖത്തിന് ആശ്വാസം ലഭിക്കുകയും ചെയ്യും. 

Read More: വേനല്‍ച്ചൂടില്‍ ചുണ്ടിനെ മറക്കരുതേ...; ഈ 5 പൊടികൈകൾ ശ്രദ്ധിച്ചാൽ അഴകേറും

∙ വെയിലത്തു നടന്നശേഷം തിരിച്ചെത്തുമ്പോൾ കണ്ണുകൾ തണുത്തവെള്ളത്തിൽ കഴുകുക. കണ്ണുകളുടെ വാട്ടം മാറ്റാൻ ഇത് ഉപയോഗപ്രദമാണ്. വെള്ളരിക്ക വട്ടത്തിൽ മുറിച്ച് 10 മിനിറ്റ് കണ്ണിൽ വയ്ക്കുന്നതും നല്ലതാണ്.

(സെൻസറ്റീവ് ചർമമുള്ളവർ പാച്ച് ടെസ്റ്റ് നടത്തി അലർജിയില്ലെന്ന് ഉറപ്പാക്കി ഇവ ഉപയോഗിക്കുക)

Content Summary: Simple tips for summer beauty care

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS