ചൂടിൽ സൺസ്ക്രീൻ ഒഴിവാക്കല്ലേ; ഇങ്ങനെ ഉപയോഗിച്ചാൽ ഒരുപാട് ഗുണങ്ങൾ, 5 കാര്യങ്ങൾ

how-to-apply-sunscreen-correctly
Representative image. Photo Credit: evgenyatamanenko/istockphoto.com
SHARE

വേനല്‍ക്കാലത്ത് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് സണ്‍സ്‌ക്രീന്‍. അനുദിനം ചൂട് വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥയില്‍ പുറത്തിറങ്ങേണ്ടി വരുമ്പോള്‍ നിര്‍ബന്ധമായും ചർമത്തിന്റെ സംരക്ഷണം ഉറപ്പാക്കണം. അതികഠിനമായ ചൂട് ഏല്‍ക്കേണ്ടി വരുന്നത് ചർമം വരണ്ടുപോകാനും ഇരുണ്ട പാടുകള്‍ ഉണ്ടാകുന്നതിനും കാരണമാകും. ചർമത്തില്‍ ചുളിവുകള്‍ വീഴുന്നത് അകാല വാര്‍ദ്ധക്യത്തിനുമിടയാക്കും. ഇതില്‍ നിന്നെല്ലാമുള്ള പരിഹാരമാണ് സണ്‍സ്‌ക്രീന്‍ വഴി ലഭിക്കുന്നത്. 

Read More: വേനൽക്കാലത്ത് ചർമത്തിനും വേണം തണ്ണീർമത്തൻ; കുരുക്കൾ മാറ്റി ചർമം തിളങ്ങാൻ 4 പൊടികൈകൾ

∙ സൂര്യാഘാതത്തില്‍ നിന്ന് രക്ഷ നേടാം

സണ്‍സ്‌ക്രീന്‍ എന്ന വാക്കില്‍ തന്നെയുണ്ട് എന്താണ് അതിന്റെ ഉപയോഗമെന്നത്. അതികഠിനമായ ചൂടില്‍ പുറത്തിറങ്ങേണ്ടി വരുമ്പോള്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കുന്നതിന് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക തന്നെ വേണം. ചർമം ചൂടു കൊണ്ട് കരിവാളിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ ദിവസവും കൃത്യമായി സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം അതുപോലെ തന്നെ കൃത്യമായ അളവിലുമായിരിക്കണം ഉപയോഗം. സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗങ്ങളില്‍ ഓരോ ചതുരശ്ര സെന്റിമീറ്ററിലും രണ്ട് എംജി എന്ന തോതില്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം എന്നാണ് ത്വക്ക് രോഗ വിദഗ്ദര്‍ പറയുന്നത്. 

∙ ഉപയോഗം കൃത്യമായ രീതിയില്‍

കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ചല്ലാതെ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കില്ല. സണ്‍സ്‌ക്രീനിന്റെ പുറത്ത് തന്നെ അത് ഉപയോഗിക്കേണ്ട രീതി കൊടുത്തിട്ടുണ്ട്. ആ രീതിയില്‍ തന്നെ വേണം അത് ഉപയോഗിക്കാന്‍. കാലാവധി കഴിഞ്ഞ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് ചർമത്തിന് ദോഷം ചെയ്യുകയും ചെയ്യും. വല്ലപ്പോഴും മാത്രം ഉപയോഗിക്കുന്നതു കൊണ്ടു ഉദ്ദേശിച്ച ഫലം ലഭിക്കില്ല. അതുപ്രകാരം സൂര്യപ്രകാശം ഏല്‍ക്കുന്ന ശരീര ഭാഗത്തും മുഖത്തുമായി ഏകദേശം രണ്ട് ടേബിള്‍ സ്പൂണ്‍ എങ്കിലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം. സണ്‍സ്‌ക്രീനുകള്‍ ചർമത്തിലേക്ക് ആഗിരണം ചെയ്ത് പ്രവര്‍ത്തിച്ചു തുടങ്ങാന്‍ സമയം എടുക്കും എന്നതിനാല്‍ പുറത്തിറങ്ങുന്നതിനു ഇരുപത് മിനുട്ട് മുന്‍പെങ്കിലും സണ്‍സ്‌ക്രീന്‍ മുഖത്തും ശരീരത്തിലും അപ്ലൈ ചെയ്യണം. 

∙ സണ്‍സ്‌ക്രീനിലെ എസ്പിഎഫിന്റെ പ്രാധാന്യം 

സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍ എന്നാണ് എസ്പിഎഫ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. 15 നും 50 നും ഇടയില്‍ എസ്പിഎഫ് ഉള്ള സണ്‍സ്‌ക്രീനുകളാണ് ഉപയോഗിക്കാന്‍ ഉചിതം. എസ്പിഎഫ് 15 എന്നു കാണിച്ചിരിക്കുന്ന ഒരു സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുകയാണെങ്കില്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാതിരിക്കുമ്പോള്‍ നിങ്ങളുടെ ചർമം എത്ര വേഗത്തിലാണോ സൂര്യപ്രകാശം ഏറ്റു കരുവാളിക്കുന്നത് അതിനേക്കാള്‍ 15 മടങ്ങ് കൂടുതല്‍ സംരക്ഷണം നല്‍കും എന്നാണ് അര്‍ത്ഥമാക്കുന്നത്. അതായത് സാധാരണ ഗതിയില്‍ പത്ത് മിനുട്ട് കൊണ്ട് നിങ്ങളുടെ ചർമം കരുവാളിക്കുമെങ്കില്‍ എസ്പിഎഫ് 15 ഉള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചാല്‍ നിങ്ങളുടെ ചർമത്തിന് 50 മിനുട്ട് അതായത് രണ്ടര മണിക്കൂര്‍ സൂര്യപ്രകാശത്തെ പ്രതിരോധിക്കാന്‍ കഴിയും. എസ്പിഎഫ് ഉയരുന്നതിന് അനുസരിച്ച് സണ്‍സ്‌ക്രീനിന്റെ കട്ടിയും കൂടും.

Read More: മനോഹരമായ തിളങ്ങുന്ന കണ്ണുകൾ സ്വപ്നമല്ല; വെറും 9 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

∙ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ട വിധം

സണ്‍സ്‌ക്രീന്‍ കുറച്ചധികമായിത്തന്നെ ഉപയോഗിച്ചെങ്കില്‍ മാത്രമേ അത് ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കുകയുള്ളൂ. നല്ല ക്വാണ്ടിറ്റി എടുത്തിട്ടില്ലെങ്കില്‍ എസ്പിഎഫ് 50 ഉള്ള സണ്‍സ്‌ക്രീനായാലും അതിന്റെ പകുതി മാത്രമാകും നിങ്ങള്‍ക്ക് ലഭിക്കുക. മുഖത്ത് ഒരു ടേബിള്‍ സ്പൂണ്‍ അളവിലെങ്കിലും സണ്‍സ്‌ക്രീന്‍ അപ്ലൈ ചെയ്യണം. കയ്യിലെടുത്ത ശേഷം മുഖത്ത് തേച്ചു പിടിപ്പിക്കുന്നതിനെക്കാള്‍ നല്ലത് മുഖത്തേക്ക് തന്നെ ഡയറക്ട് പൊട്ടുകളായി അപ്ലൈ ചെയ്യുന്നതാണ്. ശേഷം എല്ലായിടത്തേക്കും തേച്ചു പിടിപ്പിക്കുക. കഴുകി വൃത്തിയാക്കിയ ശേഷമായിരിക്കണം സണ്‍സ്‌ക്രീന്‍ അപ്ലൈ ചെയ്യേണ്ടത്. മുഖത്ത് ആദ്യം സണ്‍സ്‌ക്രീന്‍ ഇട്ടതിനു ശേഷം മോയ്സ്ച്യുറൈസര്‍ പുരട്ടുന്നതായിരിക്കും കൂടുതല്‍ ഉചിതം. 

∙ തെറ്റിദ്ധാരണകള്‍

കഠിനമായ ചൂടുള്ളപ്പോള്‍ മാത്രമാണ് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത് എന്നാണ് പലരുടേയും ധാരണ. എന്നാലിതൊരു തെറ്റായ ധാരണയാണ്. സണ്‍സ്‌ക്രീന്‍ എപ്പോഴും എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. വെയിലില്ലാത്ത ദിവസങ്ങളിലും അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ പതിക്കുന്നുണ്ട്. ഇത് തടയുന്നതിന് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക തന്നെ വേണം. പലരും മുഖത്തു മാത്രം സണ്‍സ്‌ക്രീന്‍ പുരട്ടിയ ശേഷം കഴുത്തും ചെവിയും മറ്റ് ഭാഗങ്ങളുമെല്ലാം അവഗണിക്കുകയാണ് ചെയ്യാറുള്ളത്. എന്നാലങ്ങനെയല്ല, കൃത്യമായ അളവില്‍ എല്ലായിടത്തും സണ്‍സ്‌ക്രീന്‍ പുരട്ടണം. യുവിബി, യുവിഎ രശ്മികളില്‍ നിന്നും സണ്‍സ്‌ക്രീന്‍ സംരക്ഷണം നല്‍കുമെങ്കിലും ഇത് നൂറു ശതമാനം ഉറപ്പാണെന്ന് കരുതുന്നത് തെറ്റായ ധാരണയാണ്. വെയിലത്തിറങ്ങുമ്പോള്‍ ചൂടിനെ പ്രതിരോധിക്കാന്‍ മറ്റ് സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ കൂടി കരുതുന്നത് ഉചിതമാണ്. രാവിലെ പുറത്തിറങ്ങുമ്പോള്‍ ഉപയോഗിക്കുന്ന സണ്‍സ്‌ക്രീന്‍ ദിവസം മുഴുവന്‍ സംരക്ഷണം നല്‍കുമെന്നതും തെറ്റായ ധാരണയാണ്. രണ്ടോ മൂന്നോ മണിക്കൂര്‍ നേരത്തേക്ക് മാത്രമാണ് ഒരു തവണ പുരട്ടിയ സണ്‍സ്‌ക്രീന്‍ പ്രവര്‍ത്തിക്കുക. അതിനാല്‍ സണ്‍സ്‌ക്രീന്‍ ബാഗില്‍ കരുതുകയും പലതവണയായി ഉപയോഗിക്കുകയും വേണം. 

Content Summary: How to Apply Sunscreen Correctly

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS