മുടിക്ക് നിറമാകാം, ശ്രദ്ധിക്കണം 5 കാര്യങ്ങൾ

ഒരുകാലത്ത് കറുത്ത് ഇടതൂർന്ന മുടിയോടായിരുന്നു സുന്ദരിമാർക്ക് പ്രിയം. എന്നാൽ കാലം മാറി കറുത്ത മുടിക്ക് എന്നേ ഗേൾസ് ഗുഡ്ബൈ പറഞ്ഞു. മുടിയിഴകൾക്ക് ഇപ്പോൾ ഇഷ്ടമുള്ള നിറങ്ങൾ നൽകാമെന്നായി. മുടി എന്നും കറുത്ത് തന്നെ ഇരുന്നാൽ പോരല്ലോ. മുടിക്ക് ഭംഗികൂട്ടാൻ നിറങ്ങള്‍ നൽകുമ്പോൾ ലുക്ക് തന്നെ മാറും. മാറ്റങ്ങൾ കൊതിക്കുന്നവർക്ക് മുടിയിൽ പല നിറങ്ങളും പരീക്ഷിക്കാം. എന്നാൽ മുടി കളർ ചെയ്യുന്നതിന് മുമ്പ് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

∙മുടിയുടെ ആരോഗ്യമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. മുടി സ്മൂത്തും ആരോഗ്യമുള്ളതുമാണെങ്കിലേ ഹെയർ കളർ ദീർഘകാലം നിലനിൽക്കുകയുള്ളു.

∙എളുപ്പത്തിൽ പൊട്ടിപ്പോകുന്ന മുടി കളർ ചെയ്യതിരിക്കുന്നതാണ് ഉത്തമം. ഇത് മുടിക്ക് കൂടുതൽ കേടുപാടുകൾ വരുത്തും. മുടി കളർ ചെയ്യുന്നതിന് മുമ്പ് സ്മൂത്തനിങ് ട്രിറ്റ്മെന്റോ ഹെയർ സ്പായോ ചെയ്യുക.

∙മുടിയിൽ കളർ ചെയ്താൽ മുടിയിഴകൾക്ക് കുറച്ച് കാലത്തേക്ക് മാറ്റം ഉണ്ടാകും. കളറില്‍ അടങ്ങിയിരിക്കുന്ന കെമിക്കൽസാണ് ഇതിന് കാരണം.

∙മുടി കളർ ചെയ്യുന്നതിന് മുമ്പ് ഒരു സ്റ്റെലിസ്റ്റിനെ കണ്ട് നിർദ്ദേശങ്ങൾ ആരായുക. നിങ്ങൾക്ക് യോജിച്ച നിറം തിരഞ്ഞെടുക്കാന്‍ ഇത് സഹായകമാകും.

‍∙യോജിച്ച ഷെയ്ഡ് തെരഞ്ഞെടുക്കുക. ഒരോ നിറത്തിന്റെ തന്നെ ധാരാളം ഷെയ്ഡുകൾ ലഭ്യമാണ്. അതിനാൽ നിങ്ങൾ തെരഞ്ഞെടുക്കുന്ന നിറം നിങ്ങളുടെ സ്കിന്നിന്റെ നിറത്തിനും മുടിയിഴകള്‍ക്കും യോജിച്ചതാണെന്ന് ഉറപ്പ് വരുത്തുക.