കുടവയർ കുറയ്ക്കാൻ വാഴപ്പഴം !

വറുത്തതും പൊരിച്ചതുമായ ഭക്ഷണ പദാർഥങ്ങള്‍ കണ്ടാൽ കണ്ണുംമൂക്കുമില്ലാതെ കഴിക്കുന്നവരിലാണ് കുടവയർ വില്ലനാകുന്നത്. മെലിഞ്ഞിരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇഷ്ടഭക്ഷണം കണ്ടാൽ നിയന്ത്രണമില്ലാത്തവർ പൊണ്ണത്തടിയേ പഴിച്ചിട്ടു കാര്യമില്ല. ഇനി വ്യായാമവം ഡയറ്റിങുമൊന്നും നിങ്ങളുടെ കുടവയർ കുറയ്ക്കുന്നില്ലെങ്കിൽ ഇതാ മറ്റൊരു സിമ്പിള്‍ വഴി. വീട്ടിലിരിക്കുന്ന വാഴപ്പഴം തന്നെ മതിയത്രേ കുടവയറിനെ പമ്പ കടത്താൻ.

പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിനുകൾ എന്നിവ ധാരളമടങ്ങിയിട്ടുള്ള പഴം എളുപ്പത്തിൽ ദഹിക്കും. പഴത്തിലെ ഡയറ്ററി ഫൈബർ മലബന്ധം ഇല്ലാതാക്കുകയും പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കുകയും എല്ലിന്റെ ബലം വർധിപ്പിക്കുകയും ചെയ്യും. മാത്രമല്ല പഴത്തിലടങ്ങിയിട്ടുള്ള എന്‍സൈമുകൾ ശരീരത്തിലെ ടോക്സിനുകളെ ഇല്ലാതാക്കി വണ്ണം എളുപ്പത്തില്‍ കുറയാൻ സഹായിക്കും. കുടവയറും കൊഴുപ്പുമകറ്റാൻ ഏറ്റവും ഉദാത്തമാണ് പഴം കൊണ്ടുണ്ടാക്കുന്ന ഈ ജ്യൂസ്.

വേണ്ട സാധനങ്ങള്‍

പഴം-1

ഓറഞ്ച്-1

തൈര്-അരക്കപ്പ്

വെളിച്ചെണ്ണ-1 ടീസ്പൂൺ

ഇഞ്ചി പൊടിച്ചത്-കാൽ ടീസ്പൂൺ

ചെറുചണവിത്ത്-2 ടേബിള്‍ സ്പൂൺ

മോര്-2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം ചേര്‍ത്ത് നന്നായി മിക്സിയിൽ അടിച്ചാൽ ജ്യൂസ് തയാർ.

ടിപ്സ് : വെറുംവയറ്റിൽ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഏറെക്കാലം പരിശ്രമിച്ചിട്ടും വിട്ടുപോകാത്ത കുടവയർ ചുരുങ്ങിയ ദിവസം െകാണ്ടു ഗുഡ്ബൈ പറയുന്നതു കാണാം.