മേക്അപ് ടിപ്സുമായി തട്ടത്തിൻ മറയത്തെ സുന്ദരി

നൂറ അഫിയ

ഒരു സാധാരണ ഭാര്യയും അമ്മയുമായിരുന്ന നൂറ അഫിയ ഇന്ന് യുവതികളുടെ ഫേവറേറ്റ് ട്യൂട്ടറാണ്, വെറും ട്യൂട്ടറല്ല മേക്അപ് ട്യൂട്ടര്‍. ഇരുപത്തിരണ്ടു വയസിനുള്ളിൽ വ്ലോഗിങിലൂടെ യൂട്യൂബിൽ ഹിറ്റാണ് നൂറ. ബേബിലൈലലവ് എന്ന പേരിലുള്ള നൂറയുടെ ചാനലിനു 200കെ ഫോളോവേഴ്സ് ആണുള്ളത്. നേരത്തെ വിവാഹം കഴിഞ്ഞ നൂറ നേരമ്പോക്കിനായാണ് യൂട്യൂബ് വിഡിയോകൾ കാണാൻ തുടങ്ങിയത്, അങ്ങനെ സ്വയം ഒരു ബ്യൂട്ടി യൂട്യൂബ് ചാനൽ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചു. മുസ്ലിം പെൺകുട്ടികളിൽ പലര്‍ക്കും ഇഷ്ടങ്ങൾ അടക്കിവച്ച് അകത്തളങ്ങൾക്കുള്ളിൽ കഴിയേണ്ടി വരുന്നുണ്ടെന്നും അവർക്കു താൻ പ്രചോദനമാകണമെന്നുമാണ് അഞ്ചുവയസുകരി ലൈലയുടെ അമ്മ കൂടിയായ ഈ തട്ടത്തിൻ മറയത്തെ സുന്ദരിയുടെ ആഗ്രഹം.

നൂറ അഫിയ

തട്ടം കൊണ്ടു തല മറച്ചു നടക്കുന്നവരും മുടിയും മുഖവും മിനുക്കി സുന്ദരിയായി നടക്കാൻ ഇഷ്ടമുള്ളവരാണെന്നു പറയുന്നു നൂറ. വിവാഹമോ കുടുംബമോ ആഗ്രഹിച്ച കാര്യങ്ങൾ എത്തിപ്പി‌ടിക്കുന്നതിന് ഒട്ടും തടസമാകരുത്. തന്റെ യൂട്യൂബ് ചാനലിന് ഭർത്താവിന്റെ അകമഴിഞ്ഞ പിന്തുണയുണ്ടെങ്കിലും തുടക്കത്തിൽ മാതാപിതാക്കളിൽ നിന്നും ഇക്കാര്യം മറച്ചു വച്ചിരുന്നു. യാഥാസ്ഥികരായ അവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലോയെന്നു കരുതിയായിരുന്നു ഒളിച്ചുവച്ചത്. സ്വന്തം മുഖം തന്നെയാണ് മേക്അപ് ട്യൂട്ടോറിയലിനായി നൂറ ഉപയോഗിക്കുന്നത്. സ്മോക്കി ഐ മേക്അപ്, ബ്രൈ‍ഡൽ മേക്അപ് അങ്ങനെയെല്ലാം പഠിപ്പിച്ചു തരും തട്ടമിട്ട ഈ മൊഞ്ചത്തി.