ശരീരത്തിന് ഇണങ്ങും കുർത്തിയണിയാം

കാഷ്വൽ ആയാലും പാർട്ടികളിൽ തിളങ്ങാനായാലും അന്നും ഇന്നും പെൺകുട്ടിൾക്ക് സാരി പോലെ തന്നെ പ്രിയ്യമുള്ള വേഷമാണ് കുർത്തി. കാലങ്ങൾ പോയതുപോലെ കുർത്തിയിലും മാറ്റങ്ങൾ വന്നു. ജീൻസും ഷോർട്സും സ്കർട്ടുമെല്ലാം വന്നപ്പോഴും കുർത്തിയെയും പെൺകുട്ടികൾ നെഞ്ചോടണച്ചു. കുർത്തിൾ തിരഞ്ഞെടുക്കുമ്പോൾ അവ ശരീരപ്രകൃതിയ്ക്ക് ഇണങ്ങുന്നതാവാൻ പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തിന്റെ അപാകതകൾ കുറച്ചു കാണിക്കാനും സൗന്ദര്യം എടുത്തുകാണിക്കുവാനുമുള്ള കഴിവുകൾ കുർത്തികൾക്കുണ്ട്. ശരീരഘടനയ്ക്കനുസരിച്ച് എങ്ങനെ കുർത്തികൾ തിരഞ്ഞെടുക്കാം? ഇതാ ചില ടിപ്സ്..

പിയര്‍ ഷേപ്പ് അരയ്ക്കു മുകളിലേക്ക് വീതി കുറവും കീഴ്പ്പോട്ട് വീതി കൂടുതലുമുളള ശരീര പ്രകൃതക്കാരാണ് ഇവർ. ഇളം നിറ ത്തിലുളള എ ലൈൻ കുർത്തികളാണ് ഇവർക്ക് യോജിക്കുക. കടും നിറമുളള ബോട്ടത്തോടൊപ്പം ഇവ ധരിച്ചാൽ ശരീരത്തിന്റെ മുകള്‍ ഭാഗത്തിന് വീതി തോന്നിച്ച് ശരീരഭംഗിയേറും.

കോളറോടു കൂടിയ കുർത്തികൾ വസ്ത്രത്തിന്റെ മുകൾഭാഗത്തേ ക്ക് ശ്രദ്ധ ആകർഷിക്കും. ഇത് ശരീരത്തിന് ഒതുക്കം തോന്നിക്കും.

അരക്കെട്ടിനും കാലുകൾക്കും വണ്ണം കൂടുതലാണെങ്കില്‍ പ്രിന്റഡ് കുർത്തികള്‍ക്കൊപ്പം പാട്യാല ബോട്ടം തിരഞ്ഞെടുക്കൂ. വണ്ണം കൂടുതൽ തോന്നില്ല.

അവർഗ്ലാസ് ഷേപ്പ് ഇത്തരം ശരീര പ്രകൃതിയുളളവർക്ക് തോളും നിതംബവും സമം വീതിയായിരിക്കും. ഇവർക്ക് പൊക്ക ക്കുറവു തോന്നാം. എന്നതാണ് പ്രത്യേകത. ഉയരം കൂടുതൽ തോന്നിക്കാൻ കാൽപാദത്തോളം ഇറക്കം വരുന്ന അനാർക്കലി കുര്‍ത്തികൾ തിരഞ്ഞെടുക്കാം. ഷോർട്ട് സ്ലീവിനേക്കാൾ ത്രീ ഫോർത്ത് അല്ലെങ്കില്‍ ഫുൾ സ്ലീവ് കുർത്തികള്‍ പൊക്കം കൂടു തല്‍ തോന്നാൻ സഹായിക്കും.

ബനാനാ ഷേപ്പ് ചതുരാകൃതി ശരീരം എന്നു വിളിക്കുന്ന ഇത്തരം ശരീരപ്രകൃതമുളളവർക്ക് ബോഡി ഷേപ്പ് കുറവായി രിക്കും. ഫ്രണ്ട് യോക്ക് ഉളള കുർത്തികളോ പ്രിൻസസ് കട്ട് ചെയ്ത കുർത്തികളോ ശരീരത്തിന് ഷേപ്പ് തോന്നാൻ സഹായി ക്കും. റെഡിമെയ്ഡ് കുർത്തികൾ വാങ്ങിയാലും നന്നായി ഷേപ്പ് ചെയ്ത ശേഷം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. തീരെ നേർത്ത തുണിത്തരങ്ങൾ ഒഴിവാക്കുക.‍

ഓവൽ ഷേപ്പ് അരക്കെട്ടിന് വീതി കൂടുതലായതുകൊണ്ട് അവിടേക്ക് ശ്രദ്ധ പോകാത്ത രീതിയിൽ യോക്ക് കട്ട് ഉളള കുർത്തികൾ തിരഞ്ഞെടുക്കാം. മുകൾഭാഗത്തും ഏറ്റവും താഴെ ഹെം ലൈനിലും വര്‍ക്ക് ഉളള കുർത്തികൾ ഇത്തരം ശരീര പ്രകൃതമുളളവർക്ക് നന്നായി ഇണങ്ങും.