വയർ കുറയ്ക്കാന്‍ കിടിലന്‍ ടെക്നിക്ക് !

Representative Image

ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് വയറു ചാടൽ. ഓഫീസിൽ ഇരുന്നു ജോലി ചെയ്യുന്നവരുടെ കാര്യം പറയുകയേ വേണ്ട. മറ്റുള്ളവരെ അപേക്ഷിച്ച് ശരീരത്തിനു വ്യായാമം കൊടുക്കും വിധത്തിലുള്ള ജോലി അല്ലാത്തതിനാലാണിത്. മലയാളികളെ സംബന്ധിച്ചിടത്തോളം വ്യായാമമില്ലായ്മയും പ്രത്യേകിച്ചൊരു നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാം ഇതിനു കാരണമാകുന്നുണ്ട്. ഇത്തരക്കാർക്ക് ഒരു നല്ല വാർത്തയാണ് കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റ് ആയ ഡോ: നിലൂഫർ ഷെരീഫ് പറയുന്നത്. കൂൾടെക് എന്ന ചികിത്സാരീതിയാണത്, പേരുപോലെ തന്നെ തണുപ്പിച്ച് കൊഴുപ്പിനെ നീക്കം ചെയ്യുന്ന പ്രക്രിയ. തുടയുടെ അമിതമായ വണ്ണം, രൂപഭംഗിയില്ലാതെ തൂങ്ങിക്കിടക്കുന്ന സ്തനം, വയറിലും അരക്കെട്ടിലും കഴുത്തിനുമൊക്കെയുള്ള അമിതവണ്ണം എന്നിങ്ങനെ ശരീരത്തിന്റെ അങ്ങിങ്ങായി കിടക്കുന്ന കൊഴുപ്പിനെ പുറംതള്ളാൻ ഇന്നു ലഭ്യമാകുന്നതിൽ വച്ചേറ്റവും ഫലപ്രദമായ ചികിത്സാരീതിയാണ് കൂള്‍ടെക്. ശരീരഭാരത്തെ ഒന്നാകെ കുറയ്ക്കുന്ന ഒരു പ്രക്രിയയല്ലിത്, മറിച്ച് അങ്ങിങ്ങായി തുറിച്ചുനിൽക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യുകയാണ്.

ചികിത്സാരീതി

ചികിത്സയ്ക്കു മുമ്പായി കൊഴുപ്പു കൂടുതലുള്ള ഭാഗം മാത്രം മെഷീനിന്റെ ഹാൻഡിൽ ബാറിലേക്കു കയറ്റിവച്ച് ഒരുമണിക്കൂറോളം ഫ്രീസ് ചെയ്യും. ഏതാണ്ട് എഴുപതു മിനുട്ടോളം ഫ്രീസ് ചെയ്തു കഴിയുമ്പോഴേക്കും തണുപ്പ് ഏറെ തട്ടുന്നതിലൂടെ ആ ഭാഗത്തെ ഫാറ്റ് സെല്ലുകൾ മൃതമായിക്കഴിഞ്ഞിരിക്കും. ശേഷം സ്പാ തെറാപ്പിസ്റ്റുകളെ ഉപയോഗിച്ച് ലിംഫാറ്റിക് ഡ്രെയിനേജ് എന്ന രീതിയിലൂടെ മൂന്നു മാസംകൊണ്ട് മൃതമായിക്കഴിഞ്ഞ കൊഴുപ്പിനെ പൂർണമായും നീക്കം ചെയ്യും.

കൂളാണു കൂൾടെക്

കൂൾടെക്കിന്റെ ഏറ്റവും പ്രധാനമായ നേട്ടം ഇതൊട്ടും സർജിക്കൽ ആയൊരു രീതിയല്ലെന്നതാണ്. ചികിത്സ വേദനാജനകം അല്ലെന്നു മാത്രമല്ല ചികിത്സയ്ക്കു ശേഷം വിശ്രമത്തിന്റെ ആവശ്യമില്ലാത്തതു കൊണ്ടുതന്നെ ഉടൻ ജോലിയിൽ പ്രവേശിക്കുകയും ചെയ്യാം. ഇനി പലരുടെയും സംശയം ഈ ചികിത്സ കഴിയുന്നതോടെ ഭാവിയിൽ ആ ഭാഗത്തു കൊഴുപ്പ് അടിയുകയേയില്ലെന്നാണ്. പക്ഷേ അതിനു അവനവൻ കൂടി വിചാരിക്കേണ്ടതുണ്ട്. ഭക്ഷണരീതിയുൾപ്പെടെയുള്ള ലൈഫ് സ്റ്റൈല്‍ ചിട്ടയോടെ പിന്തുടർന്നാൽ മാത്രമേ ശരീരം ആ സൗന്ദര്യത്തോടെ നിലനിർത്താൻ കഴിയൂ. പക്ഷേ മുമ്പത്തേതു പോലെ കൊഴുപ്പടിയാനുള്ള സാധ്യത തീരെ ഇല്ലെന്നു തന്നെ പറയാം. കൂൾടെക്കിനു ശേഷം എഴുപതു ശതമാനം ഡയറ്റിങും മുപ്പതു ശതമാനം വ്യായാമവും ശീലിച്ചാൽ കൊഴുപ്പിനോടു വേഗത്തിൽ ഗുഡ്ബൈ പറയാം.