വയർ കുറയ്ക്കാം ഒരൊറ്റ ജ്യൂസിൽ!

Representative Image

വണ്ണം കുറയ്ക്കാൻ തീരുമാനിക്കുന്നവർ ആദ്യം ശ്രദ്ധിക്കേണ്ടത് വയറില്‍ അടിഞ്ഞുകൂ‌ടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാനാണ്. കണ്ണിൽക്കാണുന്ന വെയ്റ്റ് ലോസ് ടിപ്സെല്ലാം ശ്രമിച്ചിട്ടും വയർ മാത്രം കുറയുന്നില്ലേ..? ഒട്ടും വിഷമിക്കേണ്ട, വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു ഗ്രൻ ജ്യൂസ് മതി ഇനി നിങ്ങളുടെ വയർ കുറയ്ക്കാൻ. അതു മറ്റൊന്നുമല്ല വീട്ടിൽ സുലഭമായി കിട്ടുന്ന തനിനാടൻ വെള്ളരിക്ക കൊണ്ടൊരു ജ്യൂസ് ആണ്. രാത്രി കിടക്കാൻ പോകുന്നതിനു മുമ്പ് വെള്ളരിക്ക ജ്യൂസ് കഴിക്കുന്നത് വയറിലെ കൊഴുപ്പില്ലാതാക്കുമെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. എന്നാൽ, വെള്ളരിക്ക ജ്യൂസിൽ ചില പൊടികൈകൾ കൂടി ചേർക്കേണ്ടതുണ്ട്.

ടിപ്സ് ഇതാ

വെള്ളരിക്ക-മിതവലിപ്പത്തിലുള്ളത് ഒന്ന്

അയമോദകം ഇല- ഒരു പിടി

ഇഞ്ചി പൊടിച്ചത്-1 ടേബിൾ സ്പൂൺ

കറ്റാർവാഴ നീര്- 1 ടേബിൾ സ്പൂൺ

നാരങ്ങ-1

വെള്ളം- അരഗ്ലാസ്

മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം മിക്സിയിൽ ചേർത്ത് നന്നായി അടിക്കുക. രാത്രിയിൽ കിടക്കാൻ പോകുന്നതിനു മുമ്പ് ഈ ജ്യൂസ് കുടിക്കുക. ദിവസവും കഴിക്കുന്നത് മാറ്റമുണ്ടാക്കും. ഈ ജ്യൂസ് കിടക്കുന്നതിനു മുമ്പ് കുടിക്കുക വഴി മെറ്റാബോളിക് റേറ്റ് ഉയരുകയും െകാഴുപ്പു നശിക്കുകയും ചെയ്യും.

വെള്ളരിക്ക

കലോറി കുറഞ്ഞ വെള്ളരിക്ക ധാരാളം വെള്ളവും നാരുമടങ്ങിയ പച്ചക്കറിയാണ്. ഇതു കൊഴുപ്പകറ്റാൻ ഉത്തമമാണ്.

അയമോദകം ഇല

വെള്ളരിക്കയെപ്പോലെ തന്നെ അയമോദകം ഇലയിൽ കലോറി കുറവും ഒപ്പം ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇതു വയർ വീർക്കുന്നതിനെ തടയും.

നാരങ്ങ

ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന ടോക്സിനുകളെ ഇല്ലാതാക്കാൻ ഉത്തമമാണ് നാരങ്ങ. ഇതു മെറ്റാബോളിസം ഉയർത്തുകയും കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യും.

ഇഞ്ചി

ഇഞ്ചി മെറ്റാബോളിസം ഉയർത്തുന്നതിനൊപ്പം മലബന്ധം ഇല്ലാതാക്കുന്നു

കറ്റാർവാഴ

ആൻറി ഓക്സി‍ഡന്റുകളാൽ സമൃദ്ധമായ കറ്റാർവാഴ വണ്ണം കുറയ്ക്കാന്‍ ഏറ്റവും ഉത്തമമാണ്.