അഴകേറും കാലുകൾക്ക്....

പുറത്തു പോകുന്നതിനു മുമ്പ് കാലുകൾ വൃത്തിയാക്കിയതിനു ശേഷം സൺസ്ക്രീൻ ലോഷൻ പുരട്ടുക. ഇതു കാലുകളിൽ കരുവാളിപ്പുണ്ടാകുന്നതും ചുളിവുകൾ വീഴുന്നതും തടയും.

∙ കിടക്കുന്നതിനു മുമ്പ് കാലുകൾ മോയ്സ്ചറൈസിങ് ക്രീം ഉപയോഗിച്ചു മസാജ് ചെയ്യാം.

∙ കാൽവിരലുകളിലെ നഖം വിണ്ടു കീറുന്നെങ്കിൽ നെയിൽ പോളിഷിന്റെ ഉപയോഗം കുറയ്ക്കുക.

∙ ആഴ്ചയിലൊരു ദിവസം ഇളംചൂട് വെള്ളത്തിൽ കാലുകൾ മുക്കി വെയ്ക്കുക. ഇതു കാലുകളിലെ രക്തചംക്രമണം വർധിക്കുന്നതിനു സഹായിക്കും.

∙ കാലുകൾ സുന്ദരമായി സൂക്ഷിക്കാൻ ഇതാ ഒരു വഴി: ഒരു വലിയ പാത്രത്തിൽ ചെറുചൂടുള്ള വെള്ളം നിറയ്ക്കുക. അതിൽ ഒരു നാരങ്ങയുടെ നീര്, ഒരു ടീസ്പൂൺ ഒലിവ് എണ്ണ, കാൽ കപ്പ് പാൽ, ഒരു ടീസ്പൂൺ കറുവാപ്പട്ടയുടെ പൊടി എന്നിവ ചേർക്കുക. ഇതിൽ കാലുകൾ 15 മിനിറ്റ് മുക്കി വെച്ചതിനു ശേഷം വീര്യം കുറഞ്ഞ സോപ്പ് മിശ്രിതം ഉപയോഗിച്ചു കാൽ കഴുകി ടവ്വൽ കൊണ്ടു തുടച്ചെടുക്കുക.