ആരും കൊതിക്കും സുന്ദര ചർമ്മം, വെറും എട്ട് ദിവസം!

Representative Image

കണ്ണാടിപോലെ തിളങ്ങുന്ന ചർമ്മം കണ്ട് കൊതിച്ചിട്ട് കാര്യമില്ല. എട്ട് ദിവസം മിനക്കെടാൻ തയാറാണോ? എങ്കിൽ നിങ്ങൾക്കും സ്വന്തമാക്കാം മനോഹരമായ ചർമം. കൗണ്ട് ഡൗൺ തുടങ്ങുവല്ലേ...

ആദ്യ ദിനം — സ്കിൻ പൊളിഷിങ്

Representative Image

ആദ്യ ദിവസം... ആദ്യ പരിശ്രമം... തുടക്കം നന്നായാൽ ഫലവും മെച്ചം. വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ബോഡി സ്ക്രബ് തേച്ച് ഒരു കുളിയിൽ തുടങ്ങാം സൗന്ദര്യ സംരക്ഷണം. ഒരു സ്പൂൺ ബദാം ഓയിൽ, ഒരു സ്പൂൺ കടലമാവ് എന്നിവ റോസ് വാട്ടർ ചേർത്ത് നന്നായി മിക്സ് ചെയ്താൽ സൂപ്പർ ബോഡി സ്ക്രബ് റെഡി. ഇനി ഇതു ശരീരം മുഴുവൻ നന്നായി തേച്ച് പിടിപ്പിച്ച് 10 മിനിറ്റിനു ശേഷം പയറുപൊടി തേച്ച് കഴുകി കളയാം. തണുത്ത വെള്ളത്തിൽ വേണം കുളി. കോൺഫിഡൻസ് കൂടിയില്ലേ....

രണ്ടാം ദിനം — ശുചിത്വം

Representative Image

പ്രായം കൂടുന്നതനുസരിച്ച് വായിലും മറ്റും ബാക്ടീരിയകൾ വർധിക്കാൻ ഇടയുണ്ട്. അതുകൊണ്ട് വായും മുഖവും നന്നായി കഴുകി വൃത്തിയാക്കണം. ദിവസവും രണ്ടു നേരം ബ്രഷ് ചെയ്യണം. 6 മാസത്തിൽ ഒരിക്കൽ ഡെന്റിസ്റ്റിനെ നിർബന്ധമായും കാണണം.

മൂന്നാം ദിനം — സോഫ്റ്റ് ഡ്രിങ്ക്സ് ഔട്ട്!!!

Representative Image

അകവും നന്നായാലേ പുറവും നന്നാവൂ എന്നു കേട്ടിട്ടില്ലേ... ദിവസവും 6 — 8 ഗ്ലാസ് വെള്ളം നിർബന്ധമായും കുടിക്കണം. പെപ്സി, കോള തുടങ്ങിയ സോഫ്റ്റ് ഡ്രിങ്ക്സ് ഒരു കാരണവശാലും കുട്ടിക്കാതിരിക്കുക. രാവിലെ ഒരു മുറി നാരങ്ങ പിഴിഞ്ഞ് ഒരു ഗ്ലാസ് ചായയിൽ കുടിക്കാം.... കണ്ടോ... ചർമം തിളങ്ങാൻ തുടങ്ങിക്കഴിഞ്ഞു.

നാലാം ദിനം — ഇരിപ്പിലും കാര്യമുണ്ട്!

Representative Image

ഇരിക്കുമ്പോൾ നിവർന്ന് ഇരിക്കുക. അല്ലെങ്കിൽ പ്രായമാവുന്നതനുസരിച്ച് ശരീരത്തിൽ പാടുകൾ കൂടുതൽ വീഴാൻ സാധ്യതയുണ്ട്.

അഞ്ചാം ദിനം — യോഗയിലാണ് ആരോഗ്യം

Representative Image

ജോലിത്തിരക്കുകൾക്കിടയിൽ യോഗ ചെയ്യാൻ എവിടെ സമയമെന്ന് പറഞ്ഞ് ഓടിപോകരുതേ... കൂടുതലൊന്നും വേണ്ട, ഒരു 10 മിനിറ്റ് മതി. ശരീരത്തിന് നവോന്മേഷം നൽകാൻ കഴിയുന്ന അത്ഭുതമരുന്ന് യോഗയിൽ ഉണ്ടെന്ന് ഇപ്പോൾ മനസിലായില്ലേ?

ആറാം ദിനം — പാദ സംരക്ഷണം

Representative Image

മുഖം തിളങ്ങണമെങ്കിൽ പരിചരണം കൂടുതൽ വേണ്ടത് പാദങ്ങൾക്കാണെന്ന് ഇനിയും അറിയില്ലേ? രണ്ടാഴ്ച കൂടുമ്പോൾ പെഡിക്യൂർ നിർബന്ധമായും ചെയ്യുക. പാദങ്ങൾക്ക് ആയാസം ലഭിക്കുന്ന ചെറിയ ചെറിയ എക്സർസൈസും ചെയ്യാൻ മറക്കരുതേ..

ഏഴാം ദിനം — ഗുഡ് ഫുഡ്!

Representative Image

കേട്ടിട്ടില്ലേ, നമ്മൾ എന്ത് ഭക്ഷണം കഴിക്കുന്നുവോ അതുപോലെയാണ് നമ്മളും എന്ന്. നല്ല പ്രോട്ടീനുള്ള ഭക്ഷണം കഴിക്കണം. മാംസാഹാരം, സോയാബീൻ, പച്ചിലക്കറികൾ എന്നിവയിൽ പ്രോട്ടീൻ ധാരാളമായി ഉണ്ട്.

എട്ടാം ദിനം — കയറാം 30 പടികൾ!

Representative Image

നല്ല ചുറുചുറുക്കോടെ ഓടുകയും ചാടുകയും ചെയ്യാൻ മുട്ടിന് ആരോഗ്യം വേണം. മുട്ടിന് ആരോഗ്യം കിട്ടാൻ പടികൾ കയറിയാൽ മതി. 30 പടികൾ കയറിയിറങ്ങി നോക്കു ... ശരീരം സ്ട്രോങ് ആണെന്ന് തോന്നുന്നുവോ?

എട്ട് ദിവസം കൊണ്ട് ഇത്രയും കാര്യങ്ങൾ ചെയ്തപ്പോൾ മുഖത്തിന് അല്പം തിളക്കം വന്നത് ശ്രദ്ധിച്ചോ? എന്നാൽപിന്നെ ഇത് ദിവസവും നോക്കിയാൽ ആരും പറയും — വൗ! എന്താ ഭംഗി!!!