മലർ പ്രേമം ഇനിയും കെട്ടടങ്ങിയില്ലേ? , വെറൈറ്റി ലുക്കുമായി ഗേൾസ്!

പ്രേമം സിനിമ കണ്ട് പുറത്തിറങ്ങിയവരെല്ലാം ഒരുപോലെ പറഞ്ഞത് നായികയുടെ മുഖക്കുരുച്ചോപ്പിനെക്കുറിച്ചായിരുന്നു. അന്നുവരെ കണ്ട നായികമാരെല്ലാം മേക്അപ്പിട്ടു മുഖക്കുരു മറച്ചപ്പോള്‍ മലർ മാത്രം മുഖക്കുരുവിൽ സുന്ദരിയായി. മലരിന്റെ മുഖക്കുരു പോലെ കവിളുകൾ ചുവപ്പിച്ചൊരു സ്റ്റൈൽ ആണ് ഇപ്പോൾ ട്രെൻഡിങ് ആകുന്നത്. ജപ്പാനിലാണ് കവിളുകൾ ചുവപ്പിക്കും ഹാങ്ഓവർ മേക് അപ് തകര്‍ക്കുന്നത്. മലരിന്റെ കവിളുകൾ തുടുത്തത് മുഖക്കുരു കൊണ്ടാണെങ്കിൽ ഇവിടെ സുന്ദരിമാർ ബ്ലഷ് കൊണ്ട് ചുവപ്പിക്കുകയാണ് ചെയ്യുന്നത്. കവിളെല്ലുകളുടെ ഇരുവശവും ഇടുന്നതിനു പകരം കണ്ണിനു തൊട്ടു താഴെയായി കവിളെല്ലുകൾക്കു മുകളിലായി, ഒറ്റനോട്ടത്തിൽ മുഖത്തിന്റെ കേന്ദ്രഭാഗത്താണ് ബ്ലഷ് വച്ചു ചുവപ്പിക്കുന്നത്.

ഹാങ്ഓവർ മേക്അപ് ചെയ്യുന്നതെങ്ങനെയെന്നു നോക്കാം

1) മുഖത്തിനു ചേരുന്ന നിറം തിരഞ്ഞെടുക്കുക. മേക്അപ് ചെയ്യും മുമ്പായി മുഖം വെള്ളമോ മറ്റോ വച്ച് തുടച്ച് ഈർപ്പം നിലനിർത്തിയിരിക്കണം. വരണ്ട മുഖത്ത് മേക്അപ് ചെയ്യരുത്. ‌

2)രണ്ടാമതായി കട്ടികുറച്ച് ഫൗണ്ടേഷൻ ചെയ്യാം.

3) ഇനി കണ്ണുകള്‍ക്കു ശ്രദ്ധകൊടുക്കാം. അതിനായി ആദ്യം തിളങ്ങുന്ന ഐഷാഡോ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ശേഷം കൺപീലികൾ ചുരുട്ടി മസ്കാരയിട്ടു മനോഹരമാക്കാം. ഐബ്രോ എഴുതാനും മറക്കരുത്.

4) ശേഷം ചേരുന്ന ബ്ലഷ് തിരഞ്ഞെടുത്ത് കണ്ണിനു താഴെയും കവിളെല്ലുകൾക്കു മുകളിലുമായി ബ്ലഷ് ചെയ്യാം.

5) അവസാനമായി വളരെ കട്ടികുറച്ച് ഐലൈനർ എഴുതാം. ഇപ്പോൾ ഹാങ്ഓവർ ലുക്കിൽ തിളങ്ങാൻ നിങ്ങൾ റെഡിയായി.