വ്യായാമം വേണ്ട, ടപ്പേന്ന് കുടവയർ കുറയ്ക്കാം

വ്യായാമവും ഡയറ്റിങ്ങുമൊന്നുമില്ലാതെ കുടവയർ കുറയ്ക്കാമെന്ന് തമാശ പറഞ്ഞതല്ല. പരീക്ഷിച്ചുവിജയിച്ച ഈ കിടിലൻ വിദ്യകൾ ഇന്നു മുതൽ നിത്യജീവിതത്തിൽ ശീലിച്ചുനോക്കു, കുറയുമെന്ന് നൂറുശതമാനം ഉറപ്പ്!!!

1. നോ എന്ന വാക്കേ വേണ്ട!

വണ്ണം കുറയ്‌ക്കാൻ ഭക്ഷണത്തോടു ‘നോ’ പറയുന്നവരാണോ നിങ്ങൾ? എങ്കിൽ ഇന്നുതന്നെ ആ പണി നിർത്തിക്കോളൂ. ഭക്ഷണം ഉപേക്ഷിക്കുന്നതു വണ്ണം കുറയ്‌ക്കാൻ സഹായിക്കില്ല. എന്നാൽ, ഭക്ഷണം ഇടയ്‌ക്ക് ഒഴിവാക്കാതിരിക്കുക, പുറത്തുപോയി ഭക്ഷണം കഴിക്കാതിരിക്കുക, കഴിക്കുന്ന ഭക്ഷണത്തിന്റെ കണക്കെഴുതി വയ്‌ക്കുക എന്നീ കാര്യങ്ങൾ ചെയ്‌താൽ അമിതവണ്ണം പമ്പകടക്കുമത്രേ. തൂക്കം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് കഴിക്കുന്ന ഭക്ഷണം സംബന്ധിച്ച് ഡയറിയെഴുത്ത് തുടങ്ങുകയാണ്. അന്നന്ന് ആവശ്യമായ കാലറി എത്രയെന്ന് അങ്ങനെ അറിയാം.

2. ചുവപ്പ് കണ്ടാൽ തീറ്റ കുറയും

ഭക്ഷണം കഴിക്കുമ്പോൾ ചുവന്ന പാത്രവും കപ്പും ഉപയോഗിക്കുക! നിരോധനം, അപകടം തുടങ്ങിയ സന്ദേശങ്ങളാണ് ചുവപ്പുനിറം അബോധമനസിൽ സൃഷ്‌ടിക്കുന്നതെന്നതിനാൽ ഭക്ഷണം കഴിക്കുന്നത് തനിയെ കുറയ്‌ക്കുമത്രേ.

3. കഴിക്കുന്നതിനൊക്കെ ഒരു പരിധി വേണ്ടേ!!

കഴിക്കുന്നതിന് ഒരു നിയന്ത്രണം വേണം. വിശക്കുമ്പോൾ വാരിവലിച്ച് കഴിക്കാതിരിക്കുക. അന്നജം കൂടുതലുള്ള പഴങ്ങളും കിഴങ്ങുവർഗങ്ങളും കുറയ്‌ക്കുക. ചോക്കലേറ്റ്, ഐസ്‌ക്രീം, ബേക്കറി പലഹാരം തുടങ്ങി കൊഴുപ്പടങ്ങിയതെന്തും പൂർണമായി ഒഴിവാക്കുക. അളവ് കുറച്ച് അത്താഴം കഴിവതും നേരത്തെയാക്കണം. ഭക്ഷണത്തിൽ പച്ചക്കറി കൂടുതൽ ഉൾപ്പെടുത്തണം.

4. നേരെ ഇരിക്കണം നേരെ നിൽക്കണം

ഇരിക്കുമ്പോഴും നിൽക്കുമ്പോഴും നടുനിവർന്നിരിക്കണം. വളഞ്ഞും ഒടിഞ്ഞും നിൽക്കുന്നതാണ് വയർ ചാടാൻ പ്രധാന കാരണം. കൂടുതൽ സമയം ഇരുന്നുള്ള ജോലിയാണെങ്കിൽ അര മണിക്കൂർ കഴിയുമ്പോഴും ഇരുന്നിടത്ത് ചടഞ്ഞ് കൂടിയിരിക്കാതെ ഒന്നേഴുന്നേൽക്കുക. കഴിയുമെങ്കിൽ ഇത്തിരി നടക്കാം. ഇത് കുടവയർ കുറയ്ക്കുക മാത്രമല്ല നട്ടെല്ലിന്റെ ആരോഗ്യ്തതിനും ഉത്തമമാണ്.

5. സോഡ ബെസ്റ്റാണ്!

കുടയവയർ കുറയാൻ സോഡ ബെസ്റ്റാണെന്ന് പണ്ടെ തെളിയിച്ചിട്ടുള്ളതാണ്. അതുകൊണ്ട്, ദിവസവും ഒരു സോഡ കുടിച്ചു നോക്കു, വയർ കുറയുന്നത് അനുഭവിച്ചറിയാം.

6. തണ്ണിമത്തൻ നിസ്സാരനല്ല

ദിവസവും തണ്ണിമത്തൻ കഴിക്കുന്നത് ശീലമാക്കാം. കുടവയർ മാത്രമല്ല മൊത്തത്തിലുള്ള ശരീരഭാരം കുറയ്ക്കാൻ കെൽപ്പുള്ള ആളാണ് തണ്ണിമത്തൻ.

7. കുടുകുടെ ചിരിക്കൂ, തടി കുറയ്‌ക്കാം

യുവത്വം കാത്തുസൂക്ഷിക്കാൻ, സുന്ദരനാവാൻ മസിലുപിടിച്ചു നടന്നിട്ടു കാര്യമില്ല. അതിനു ചിരിതന്നെ പറ്റിയ മരുന്ന്. ദേഷ്യം മാത്രമല്ല, ദുർമേദസ്സും ചിരിച്ച് ഇല്ലാതാക്കാം. പത്തു മിനിറ്റ് ചിരിച്ചാൽ മുപ്പതിലേറെ കാലറി കുറയും. നൂറുതവണ ചിരിക്കുന്നത് 15 തവണ സൈക്കിൾ ചവിട്ടുന്നതിനു തുല്യമത്രേ. അപ്പോൾ ഇന്ന് മുതൽ ചിരിച്ചു തുടങ്ങിക്കോളൂ.

8. അരിഭക്ഷണം കുറയ്ക്കുക

അരിഭക്ഷണം മൊത്തത്തിൽ ഒഴിവാക്കുന്നത് ബെസ്റ്റാണ്. എന്നാൽ, അരിഭക്ഷണം ഒഴിവാക്കാൻ കഴിയാത്തവർ നിർബന്ധമായും അളവ് കുറയ്ക്കണം. ഇനി നോക്കൂ, കുടവയർ കുറയുന്നുണ്ടോയെന്ന്.