സൂപ്പർ ബോഡി ഷേപ്പ്

ആകർഷകമായ ആകാരവടിവു സ്വന്തമാക്കാൻ നിങ്ങൾക്കും മോഹമില്ലേ? അമിത മെലിച്ചിലോ അമിതവണ്ണമോ മൂലം വിഷമിക്കുന്ന സ്ത്രീകൾക്ക് അവരൂടെ ശരീരത്തിന്റെ ഉയരത്തിന് ആനുപാതികമായ വണ്ണം സ്വന്തമാക്കാനുള്ള എളുപ്പവഴികൾ.

പരസ്യമോഡലിന്റെ ആകാരവടിവൊത്ത ശരീരം കണ്ട് അതുപോലെയായിത്തീരാൻ കൊതിക്കാത്ത സ്ത്രീകളുണ്ടാവില്ല. പക്ഷേ പല സ്ത്രീകളെയും വിഷമിപ്പിക്കുന്നത് ഉയരത്തിന് ആനുപാതികമല്ലാത്ത ശരീരമാണ്. ചിലർക്ക് അമിതവണ്ണമാണ് പ്രശ്നം. ചിലരെ വിഷമിപ്പിക്കുന്നത് വല്ലാതെ മെലിഞ്ഞ ശരീരപ്രകൃതിയും. നമ്മുടെ ശരീരത്തിലെ കൊഴുപ്പാണ് ആകാരവടിവിന്റെ രഹസ്യം. കൊഴുപ്പു വല്ലാതെ കുറഞ്ഞാൽ ആകെ മെലിയുന്നു . കൊഴുപ്പു വല്ലാതെ കൂടിയാൽ തടിച്ച് അമിതവണ്ണമാകുന്നു.

ആധുനിക കരിയറുകളിൽ പ്രവർത്തിക്കുമ്പോൾ ആത്മവിശ്വാസവും ആകർഷണീയതയും ചുറുചുറുക്കും നിലനിർത്തേണ്ടത് ആത്യാവശ്യഘടകമാണ്. അഭിനയ— മോഡലിങ് രംഗത്ത് മാത്രമല്ല മാനേജിങ് മാർക്കറ്റിങ് രംഗങ്ങളിലും ആകർഷണീയതയ്ക്കു പ്രാധാന്യം കൂടിവരുന്നു. അതുകൊണ്ട് തന്നെ ബോഡിഷേപ്പിനു പ്രധാന്യമേറുന്നു. ശരിയായ ബോഡിഷേപ്പ് ആരോഗ്യത്തിന്റേയും കൂടി ലക്ഷണമാണ്.

ആകാരവടിവിന്റെ ഫോർമുല

ഓരോരുത്തർക്കു വേണ്ട ക്യത്യമായൊരു വണ്ണമുണ്ട്. ഇതു നമ്മുടെ ഉയരത്തിന് അനുസരിച്ചായിരിക്കും . ഇതാണ് ’ബോഡിമാസ് ഇൻഡക്സ്(ബി എം ഐ) . ബി എം ഐ പ്രകാരമുള്ള ശരീരഭാരമാണ് ശരിയായ ശരീരഭാരം. ഈ ശരീരഭാരം കൈവരിക്കുകയും അതു നിലനിർത്തുകയും ചെയ്താൽ ശരീരം കൃത്യമായ വടിവിൽ ആയിരിക്കും. ഇതാണു സുന്ദരികളുടേയും മോഡലുകളുടേയും ആകാരഭംഗിയുടെ രഹസ്യം. കിലോഗ്രാമിലുള്ള ശരീരത്തിന്റെ തൂക്കത്തെ പൊക്കം × പൊക്കം (മീറ്ററിൽ) കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യയാണ് ബി എം ഐ.

അതായത് 50 കിലോഗ്രാം തൂക്കവും 1.55 മീറ്റർ പൊക്കവുമുള്ള സ്ത്രീയുടെ ബി എം ഐ: 50 ÷ 1.55 × 1.55

50 ÷ 2.4 = 20.83 അതേ പൊക്കവും 40 കിലോ തൂക്കവുമാണെങ്കിൽ 40 ÷ 2.4 = 16.6 അതേ പൊക്കവും 76 കിലോ ആണെങ്കിലോ 76 ÷ 2.4 = 32 സൗന്ദര്യവും ശരീരവടിവും നിലനിർത്തണമെങ്കിൽ ബി എം ഐ 19നും 24നും ഇടയിൽ ആയിരിക്കണം. ബി എം ഐ 20 ആണെങ്കിൽ മെലിഞ്ഞ സുന്ദരി. ബി എം ഐ 24 ആണെങ്കിൽ അല്പം തടിച്ച സുന്ദരി.

1.55 മീ. പൊക്കമുള്ള സ്ത്രീയ്ക്ക് 48 കിലോ തൂക്കമുണ്ടെങ്കിൽ ബി എം ഐ 20. അവൾ മെലിഞ്ഞ സുന്ദരി. തൂക്കം 56 കിലോ ആയാലോ ബി എം ഐ 24 അതായത് അല്പം തടിച്ച സുന്ദരി. തൂക്കം 40 ആയി കുറഞ്ഞാലോ? ബി എം ഐ 16.6 തീരെ മെലിഞ്ഞ ശോഷിച്ച കുട്ടി. തൂക്കം 76 ആയി കൂടിയാൽ ബി എം ഐ 32 ആകും. അപ്പോൾ വയറു ചാടി വശങ്ങളിൽ മടക്കുകളും വന്ന് ആകാരഭംഗി നഷ്ടപ്പെട്ട തടിച്ച സ്ത്രീ. ബി എം ഐ 18ൽ കുറയുകയോ 25ൽ കൂടുകയോ ചെയ്താൽ സുന്ദരി എന്ന വാക്കു പിന്നെ ചേരുകയേയില്ല.

ആകാരവടിവു സ്വന്തമാക്കാം

തീരെ മെലിഞ്ഞവർക്കും അമിത വണ്ണമുള്ളവർക്കും അല്പം മനസുവച്ചാൽ കൃത്യമായ ആകാരവടിവ് സ്വന്തമാക്കാം. ഇതിനു മൂന്നു കാര്യങ്ങൾ നിഷ്ഠയോടെ പാലിക്കണം.

ഡോക്ടർ നിർദേശിക്കുന്ന മരുന്ന്

ആഹാരക്രമം.

വ്യായാമവും വിശ്രമവും

ഈ മൂന്നു കാര്യങ്ങൾ ഡോക്ടർ പറയും പടി പാലിച്ചാൽ മൂന്നു മാസക്കാലം കൊണ്ട നിങ്ങളുടെ ശരീരത്തിനു സുന്ദരമായ ബോഡിഷേപ്പിൽ എത്തിച്ചേരാം. അടുത്ത മൂന്നു മാസക്കാലം മരുന്നുകൾ ഒഴിവാക്കി, ഈ ബോഡി ഷേപ്പ് നിലനിർത്താൻ ശ്രദ്ധിച്ചാൽ മതി.

155 സെമീ പൊക്കവും 40 കിലോ തൂക്കവുമുള്ള മെലിഞ്ഞ പെൺകുട്ടിയുടെ തൂക്കം 45 കിലോ ആയി കൂടിയാൽ ബി എം ഐ 19ൽ എത്തുന്നു. 48 കിലോ എത്തിയാൽ ആകർ ഷകമായ ശരീരവടിവു ലഭിക്കും. തീരെ മെലിഞ്ഞ പെൺക്കുട്ടികൾ വണ്ണം വയ്ക്കാൻ കൂടുതൽ ആഹാരം കഴിക്കാൻ ശ്രമിച്ചാലും പലർക്കും അധികം കഴിക്കാൻ സാധിക്കു ന്നില്ല. കഴിച്ചാൽ തന്നെ വണ്ണം വയ്ക്കുന്നില്ല. എന്താണതിനു കാരണം? ബി എം ഐ 18ൽ താഴെയായാൽ ലെപ്റ്റിന്റെയും ശരീരത്തിലെ മറ്റു ചില ഹോർമോണുകളുടേയും സന്തുലിതാവസ്ഥ തെറ്റുന്നതാണ്കാരണം. ഇത്തരക്കാർക്ക് ആധുനിക വൈദ്യശാസ് ത്രത്തിന്റെ സഹായത്തോടെ ശരീരഭാരം കൂട്ടി ബോഡിഷേപ്പും സൗന്ദര്യവും വർധി പ്പിക്കാനാവും.

വന്ധ്യതയ്ക്കു കാരണമാകാം

അമിതമെലിച്ചിലും അമിതവണ്ണവും വന്ധ്യതയ്ക്ക് കാരണമാകാം. ബി എം ഐ 19ൽ കുറഞ്ഞാൽ അണ്ഡവളർച്ചയും പ്രത്യുൽപാദനവും തകരാറിലാവും. ശരീരഭാരത്തിന്റെ 22% എങ്കിലും കൊഴുപ്പു കോശങ്ങളാണങ്കിലേ സ്ത്രീകളിൽ അണ്ഡവളർച്ച സാധ്യമാ കൂ.സ്ത്രീ ഹോർമോണായ ഈസ്ട്രജന്റെ ഉൽപാദനത്തിൽ അണ്ഡാശയങ്ങൾക്കൊപ്പം ശരീരത്തിലെ കൊഴുപ്പു കോശങ്ങൾക്കും പ്രധാന പങ്കുണ്ട്. ചികിത്സ വഴി ഗർഭിണി യായാലും ബി എം ഐ 18ൽ താഴെയുള്ളവരിൽ അബോർഷനു സാധ്യത കൂടുന്നു.

അമിതവണ്ണക്കാരിൽ ഈസ്ട്രജന്റെ അളവു കൂടും. അണ്ഡവളർച്ച ശരിയായി നടക്കില്ല. അണ്ഡവിസർജനം നിൽക്കുന്നതോടെ പ്രൊജസ്ട്രോണിന്റെ അളവ് കുറഞ്ഞ് ആർത്തവം ക്രമം തെറ്റാനും അമിത രക്തസ്രാവത്തിനും സാധ്യത വർധിക്കുന്നു. പോളിസിസിറ്റിക് ഓവറിയൻ ഡിസീസ് എന്ന വന്ധ്യതാ പ്രശ്നത്തിന്റെ തുടക്കം ഒരു പരിധിവരെ അമിതവണ്ണത്തിൽ നിന്നാണ്. പിസിഒഡി ചികിത്സയിലെ ആദ്യഘട്ടം തൂക്കം കുറയ് ക്കുകയാണ്. ശരീരഭാരം 10—15% കുറച്ചാൽ മരുന്നു കൂടാതെ ഗർഭധാരണം സാധ്യമാകാം. ബി എം ഐ 25 ൽ കൂടുതൽ ഉള്ളവർവർക്ക് അബോർഷനും ഗർഭകാല പ്രമേഹത്തിനും സാധ്യത കൂടുതലാണ്.

വണ്ണം വയ്ക്കാൻ ചികിത്സ

ആദ്യമായി പരിശോധനകൾ വഴി എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ മൂലമാണോ മെലിഞ്ഞിരിക്കുന്നതെന്നു മനസിലാക്കണം. എന്തെങ്കിലും രോഗാവസ്ഥ ഉണ്ടെങ്കിൽ ചികിത്സിച്ചു മാറ്റണം. ഒപ്പം തന്നെ വിശപ്പു തോന്നിക്കാനും കഴിക്കുന്ന ഭക്ഷണം ദഹിച്ച് ആഗീരണം ചെയ്യപ്പെട്ടു ശരീരത്തിൽ പിടിക്കാനും സഹായിക്കുന്ന മരുന്നുകളും ആവ ശ്യമാണ്. ശരീരത്തിന്റെ 10 മുതൽ 15% കൂടി , ബി എം ഐ 19 നു മുകളിലെത്തിയാൽ ഭക്ഷണത്തോടുള്ള താൽപര്യവും വിശപ്പും വർധിക്കുന്നു.

ഈ ചികിത്സയിൽ മരുന്നിനൊപ്പം ശരിയായ ഭക്ഷണം ശരിയായ അളവിൽ കഴിക്കേ ണ്ടതും അത്യാവശ്യമാണ്. അന്നജം, കൊഴുപ്പ്, മാംസ്യം, വെള്ളം എന്നിവയാണു ഭക്ഷ ണത്തിലെ പ്രധാന ഘടകങ്ങൾ. ഇതു കൂടാതെ 13 വിറ്റാമിനുകളും 15 മിനറൽസും 9 എസൻഷ്യൽ അമിനോ ആസിഡുകളും ഒരു എസൻഷ്യൽ ഫാറ്റി ആസിഡും കൂടി ഭക്ഷ ണത്തിൽ നിന്നു ശരീരത്തിനു കിട്ടിയാലേ ഭക്ഷണം സമീകൃതമാകുന്നുള്ളു. ഈ ഘടകങ്ങളെല്ലാം ഭക്ഷണത്തിലുണ്ടായാൽ മാത്രമേ നാം കഴിക്കുന്ന ഭക്ഷണം ശരീര ത്തിന്റെ വളർച്ചയ്ക്കും നിലനില്പിനുമായി വേണ്ടരീതിയിൽ ഉപയോഗിക്കാൻ ശരീരത്തിനു സാധിക്കൂ. ഇവയെല്ലാം ശരിയായ അനുപാദത്തിൽ അടങ്ങിയ ഫുഡ് സപ്ലിമെന്റും കൂടി കഴിക്കണം.

കൊഴുപ്പ്, അന്നജം, മാംസ്യം എന്നിവയിൽ നിന്നാണു ശരീരത്തിനാവശ്യമായ ഊർജമു ണ്ടാകുന്നത്.ശരീരപ്രവർത്തനങ്ങൾക്കാവശ്യമായ ഊർജം ഉൽപ്പാദിപ്പിക്കാൻ വേണ്ട തിലധികമുള്ള അന്നജവും കൊഴുപ്പു കോശങ്ങളിൽ സംഭരിച്ചു വയ്ക്കും. ഈ കൊഴുപ്പാ ണ് ശരീരഭാരം വർധിപ്പിക്കുന്നത്. ഊർജാവശ്യത്തിൻ കൂടുതലായി വരുന്ന അന്നജം കൊഴുപ്പാക്കി മാറ്റിയാണ് സംഭരിക്കപ്പെടുന്നത്. വണ്ണം വയ്പിക്കാനുദ്ദേശിച്ചുള്ള ഭക്ഷ ണത്തിൽ അന്നജവും കൊഴുപ്പും കൂടുതലായുൾപ്പെടുത്തണം. ശരീരം ഉദ്ദേശി ക്കുന്നത്ര തൂക്കം ആർജിക്കും വരെ (ബി എം ഐ 20—22) കഠിനദ്ധ്വാനമുള്ള പ്രവൃത്തികൾ ഒഴിവാ ക്കുക. ഭക്ഷണം ആവശ്യാനുസരണം കഴിക്കുക.

സാധാരണരീതിയിലുള്ള അധ്വാനഭാരമുള്ള ഒരു സ്ത്രീക്ക് ദിവസം വേണ്ടത് 2000 ക ലോറിയാണ്. വെയ്റ്റ് കൂട്ടാനാഗ്രഹിക്കുന്നവർ ദിവസേന 3100 കലോറി അടങ്ങിയ ആ ഹാരം കഴിക്കണം. ഒരു ദിവസത്തെ ആഹാരത്തിൽ 1100 കലോറി അടങ്ങിയ ആഹാരം കൂടുതൽ വേണം. ഒരാഴ്ചത്തെ ആഹാരത്തിൽ സാധാരണ കഴിക്കുന്ന ആഹാരത്തിന്റെ കലോറിയ്ക്കു പുറമേ 7700 കലോറി കൂടുതൽ വേണം. ആഹാരം കഴിച്ചാൽ മാത്രം പോ രാ അവയുടെ ആഗീരണം നടക്കണം. കൊഴുപ്പ് കലകളിലേയ്ക്കടിഞ്ഞു ശേഖരിക്ക പ്പെടണം.എന്നാലേ വണ്ണം വയ്ക്കൂ. ലഘു വ്യായാമങ്ങൾ ചെയ്തു ഫ്രഷ് ആയിരിക്കുക. നന്നായി ആഹാരം കഴിക്കുകയും കൃത്യമായി അവയുടെ ആഗീരണം നടക്കുകയും ചെയ്താൽ ആഴ്ചയിൽ രണ്ടു കിലോ വെയ്റ്റ് കൂട്ടാം. തൂക്കം കൂട്ടാൻ ആഹാരം കഴിക്കുന്നവർ അന്നജം, എണ്ണമയമുള്ള ആഹാരം കൂടുതൽ കഴിക്കുക.

പഴങ്ങളിൽ കലോറി കുറവാണ്. പ്രോട്ടീനും ആവിശ്യത്തിനു മതി. ഏറെയായാൽ ശരീരം ആഗീരണം ചെയ്യില്ല. നെയ്യ് രണ്ടു ടീസ്പൂണിൽ 80 കലോറി ഉണ്ട്. ഒരു ഏത്തപ്പഴത്തിൽ 100 കലോറി നട്ട്സ് നൂറുഗ്രാമിൽ 650 കലോറി ഒരു ദിവസത്തെ ആഹാരത്തിൽ 100 ഗ്രാം നിലക്കടല, നെയ്യിൽ വറുത്ത ഏത്തപ്പഴം എന്നിവ അധികം കഴിച്ചാൽ അധികം വേണ്ട കലോറി ശേഖരിക്കാം. ചീസ്, ബട്ടർ ഇവ പതിവാക്കുക. ഒരു മുട്ട 80 കലോറി രണ്ട് ഈന്തപ്പഴത്തിൽ 50 കലോറി 100 ഗ്രാം വേവിക്കാത്ത അരിയിലും ഗോതമ്പിലും 350 കലോറിയുണ്ട്. വെജിറ്റബിൾ ഒയിലിനേക്കാളും എളുപ്പം ആഗീരണം ചെയ്യപ്പെടുന്നത് അനിമൽ ഫാറ്റ് ആണ്. ഉദാ. നെയ്യ് , ഇറച്ചിയിലുള്ള ഫാറ്റ്, സസ്യഎണ്ണകളിൽ എളുപ്പം ആഗീരണം ചെയ്യപ്പെടുന്നത് വെളിച്ചെണ്ണയാണ്. ചോറും ധന്യാഹാരങ്ങളും കൂടുതൽ കഴിക്കുക.

*വേണ്ടത്ര വണ്ണത്തിൽ എത്തിക്കഴിഞ്ഞാൽ *

വേണ്ടത്ര ഭക്ഷണവും മരുന്നും വിശ്രമവുമുണ്ടെങ്കിൽ 40 കിലോയുള്ള പെൺക്കുട്ടിയ്ക്ക് രണ്ടു മാസത്തിനുള്ളിൽ 48 കിലോയിൽ എത്താനാകും. അടുത്ത ഒരു മാസം കൊണ്ട് 50—52 കിലോയിലെത്താം. വേണ്ട തൂക്കവും ആകാരവടിവും എത്തിയാൽ (ബി എം ഐ 20—22) പിന്നെ ആ തൂക്കം നിലനിർത്താൻ വേണ്ട ഭക്ഷണം മാത്രം കഴിച്ചാൽ മതി. ഫു ഡ് സപ്ലിമെന്റും മരുന്നുകളും നിർത്താം. അടുത്ത മൂന്നു മാസങ്ങളിൽ തൂക്കം അമിത മായി കൂടാതെയും കുറയാതെയും ശ്രദ്ധിക്കണം. മൂന്നുമാസം ബി എം ഐ 20—22 ൽ നിർത്തിയാൽ തൂക്കവും കൊഴുപ്പു കലകളും അങ്ങനെ തന്നെ നിലനിർത്താനുള്ള പ്രവണത ശരീരം ആർജിക്കുന്നു. തലച്ചോറും ഹോർമോണുകളും പുതിയ ബോഡി ഇമേജുമായി താരതമ്യത്തിൽ വരുന്നതോടെ പുതിയ ശരീരഭാരം നിലനിർത്താൻ വേണ്ട കാര്യങ്ങൾ ശരീരം സ്വയം ചെയ്തുകൊള്ളും.

155 സെ മീ പൊക്കമുള്ള പെൺക്കുട്ടിയുടെ തൂക്കം 48നും 58 നും ഇടയിൽ നിലനിർത്ത ിയാൽ 50—ാം വയസിലും സൗന്ദര്യവും ചുറുചുറുക്കും നിലനിർത്താം. ഗർഭകാലത്തു പത്തു കിലോയോളം തൂക്കം കൂടണം. പ്രസവം കഴിഞ്ഞ് 6 മാസം കൊണ്ട് ഗർഭിണിയാ കും മുമ്പുണ്ടായിരുന്ന 48—52 കിലോയിലേയ്ക്കു തിരിച്ചെത്തണം. പാലൂട്ടുന്ന കാലത്തു പോഷകഗുണങ്ങൾ കൂടിയ സമീകൃതാഹാരം കൂടുതലളവിൽ കഴിക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്. ബി എം ഐ 19ൽ താഴുകയോ 25നു മുകളിലാകുകയോ ചെയ്താൽ ചികിത്സ കൂടാതെ പഴയ ആകാരവടിവിലേയ്ക്കും സൗന്ദര്യത്തിലേക്കും തിരിച്ചു വരാൻ സാധ്യത കുറവാണ്.