അഴകൊഴുകും മുടി : 10 ടിപ്സ് !

പെണ്ണഴകിനു മുടിയഴകു പ്രധാനം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും സുന്ദരമായ, തിളക്കമേറിയ മുടിയിഴകൾ സ്വന്തമാക്കാം.

1) എപ്പോഴും ഷാംപു ഉപയോഗിച്ചതിനുശേഷം മാത്രം കണ്ടീഷണർ ഉപയോഗിക്കുക.

2)മുടി വരണ്ടതാണെങ്കിൽ നിർബന്ധമായും കണ്ടീഷണർ പോസ്റ്റ് ഷാംപു ഉപയോഗിക്കണം.

3) മോയിച്യുറൈസ് ചെയ്യുന്ന കണ്ടീഷണറുകളേക്കാൾ നല്ലതു പ്രോട്ടീൻ ബേസ്ഡ് കണ്ടീഷണറുകളാണ്.

4) മുടിയുടെ അറ്റത്തു മാത്രം കണ്ടീഷണർ പുരട്ടുക.

5) മുടി ചീകുന്നതു വളരെ പ്രധാനം. പല്ലകലമുള്ള ചീപ്പ് ഉപയോഗിച്ചു രാത്രി കിടക്കുന്നതിനു മുൻപു മുടി ചീകിയാൽ മുടി സമൃദ്ധമായി വളരും. നനഞ്ഞ മുടി ഒരിക്കലും ചീപ്പ് ഉപയോഗിച്ചു ചീകരുത്.

6) എല്ലാ ദിവസവും ഷാംപു ഉപയോഗിക്കുന്നതു മുടിയുടെ സ്വാഭാവികത നശിപ്പിക്കും.

7) പ്രഫഷണലിന്റെ സഹായത്തോടെ മാത്രം ഹെയർ കളർ ഉപയോഗിക്കുക.

8) മുടിയുടെ സ്വഭാവമനുസരിച്ചു ഷാംപു തിരഞ്ഞെടുക്കുക. ഷാംപു ഉപയോഗിച്ചശേഷം വിപരീതഫലമുണ്ടായാൽ ഉടൻതന്നെ മറ്റൊരു ബ്രാൻഡ് തിരഞ്ഞെടുക്കുക.

9) രണ്ടു മാസം കൂടുമ്പോൾ മുടിയുടെ അറ്റം വെട്ടുക.

10) നനഞ്ഞ മുടി സ്വാഭാവികമായി ഉണങ്ങുന്നതാണു നല്ലത്.