മരണം ക്ഷണിയ്ക്കും മേക്അപ്; ഞെട്ടിയ്ക്കും ഈ വിഡിയോ

ഇന്നത്തെ കാലത്ത് മേക്അപ് ഇല്ലാതെ പുറത്തിറങ്ങുന്ന പെൺകുട്ടികളെ കാണാനേ കിട്ടില്ല. പണ്ടുകാലത്തൊക്കെ ഒരു കൺമഷിയിലും പൗഡറിലും പൊട്ടിലും തീർന്നിരുന്ന സൗന്ദര്യ സങ്കൽപങ്ങള്‍ ഇന്നു മാറി. ഫൗണ്ടേഷനും കോംപാക്റ്റ് പൗഡറും ഐലൈനറും മസ്കാരയും ഐഷാഡോയും ലിപ്സ്റ്റിക്കുമൊക്കെ പെണ്‍കുട്ടികളുടെ മേക്അപ് േബാക്സുകളിൽ നിറഞ്ഞു. ഇതിനൊപ്പം അവരറിയാതെ അവർക്കൊപ്പം പടരുന്ന മറ്റൊന്നു കൂടിയുണ്ടായിരുന്നു, ഈ സൗന്ദര്യ വര്‍ധക ഉൽപ്പന്നങ്ങൾ സൗജന്യമായി സമ്മാനിച്ച മാരക രോഗങ്ങൾ. വെറും വേദനകളോ മരുന്നു കഴിച്ചാൽ മാറുന്ന രോഗങ്ങളോ ഒക്കെയായിരിക്കുമെന്നു കരുതി തള്ളിക്കളയാൻ വരട്ടെ. കാൻസർ പോലുള്ള പല മാരക രോഗങ്ങളുമാണ് സൗന്ദര്യ വർധക ഉൽപ്പന്നങ്ങളുടെ അമിതോപയോഗം മൂലമുണ്ടാകുന്നത്.

ഇക്കാര്യങ്ങൾ വിശദമാക്കുന്നൊരു വിഡിയോയാണ് ഇപ്പോൾ പ്രസക്തമാകുന്നത്. പലവിധം ടോക്സിനുകളും കെമിക്കലുകളും കൂടിച്ചേർന്ന കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ ത്വക്കിനു ദീർഘകാലാടിസ്ഥാനത്തിലുള്ള രോഗങ്ങൾക്കു വരെ കാരണമാകുന്നുവെന്നാണ് ദ അഗ്ലി ട്രൂത്ത് എബൗട്ട് മേക്അപ് എന്ന വിഡിയോ വ്യക്തമാക്കുന്നത്. ഫൗണ്ടേഷനിൽ അടങ്ങിയിരിക്കുന്ന ടെറ്റാനിയം ഡയോക്സൈഡ് കാൻസറിനു കാരണമാകുന്നതാണ്. ഇതുപോലെ ഐലൈനർ, മസ്കാര, ലിപ്സ്റ്റിക് എല്ലാം ശരീരത്തിനു ദോഷകരമാകുന്ന കെമിക്കലുകളാൽ നിർമിതമാണെന്നു വ്യക്തമായി കാണിക്കുന്നതാണ് വിഡിയോ. വിഡിയോ മുഴുവന്‍ കണ്ടുതീർത്തു നിങ്ങൾ തീരുമാനിക്കൂ ഇനിയും മേക്അപ് ചെയ്തു സുന്ദരിയായി മരണത്തെ എളുപ്പം ക്ഷണിച്ചു വരുത്തണോയെന്ന്...