മുടികൊഴിച്ചിൽ ഒഴിവാക്കാം ഈസിയായി

Representative Image

മുടികൊഴിച്ചിലിനെയോർത്തു ദുഖിക്കുന്നവരാണ് മിക്ക പെൺകുട്ടികളും. അതിനുവേണ്ടി എത്ര കാശു മുടക്കാനും തയാറാകും. എന്നാൽ വെറും ഒരു മാസംകൊണ്ട് മുടികൊഴിച്ചിൽ പൂർണമായും ഭേദമാക്കാനായാലോ..? അതിനായി നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന സാധനങ്ങൾ മാത്രം മതിയാകും. ചിലവു കുറഞ്ഞ രീതിയിൽ വളരെ ഫലപ്രദമാകുന്ന ഈ പൊടിക്കൈകൾ വീട്ടിലിരുന്ന് ഒന്നു പരീക്ഷിച്ചു നോക്കൂ...

∙ വെളുത്തുള്ളി, ചെറിയുള്ളി എന്നിവ ചെറുതായി ചതച്ച് പച്ചവെളിച്ചെണ്ണയിൽ ഇട്ടു വയ്ക്കുക. നാലു ദിവസത്തിനുശേഷം ഉപയോഗിക്കാം. രാത്രി കിടക്കുന്നതിനു കുറച്ച് മുൻപ് തലയിൽ തേച്ചതിനു ശേഷം രാവിലെ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. വെളുത്തുള്ളിയുടെ മണവും ഷാംപൂ ഉപയോഗിക്കുമ്പോൾ മാറിക്കിട്ടും. ഇങ്ങനെ എല്ലാ ദിവസവും ചെയ്താൽ മുടികൊഴിച്ചിൽ മാറി പുതിയ മുടികൾ കിളിർക്കുകയും ചെയ്യും.

∙ ഒലിവ് ഓയിലിൽ ഒരു മുട്ടയും അര നാരങ്ങയും ചേർത്ത് ബ്ലെൻഡ് ചെയ്ത് മുടിയിൽ തേച്ചുപിടിപ്പിക്കുക. കുറച്ച് സമയത്തിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. മുടിക്ക് തിളക്കവും വർദ്ധിക്കും വളർച്ചയ്ക്കും സഹായകമാകും.

∙ നെല്ലിക്ക ഉണക്കി പൊടിച്ചത്, മൈലാഞ്ചി, ഒരു മുട്ട, കുറച്ച് തൈര്, പുതിനയില എന്നിവ മിക്സിയിൽ അരയ്ക്കുക. അതിനുശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം. പിറ്റേന്ന് തലമുടിയുടെ ഓരോ ഭാഗങ്ങളിലായി തേച്ചു പിടിപ്പിക്കുക. അര മണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. മുടിക്ക് നല്ല കറുപ്പും തിളക്കവും ലഭിക്കും.

∙ കറ്റാർവാഴയുടെ അകത്തെ കൊഴുപ്പ്, മയണീസ് എന്നിവ ഒലിവ് ഓയിലിന്റെ കൂടെ മിക്സിയിൽ അരച്ചെടുക്കുക. രണ്ടു മണിക്കൂർ തലയിൽ തേച്ചുവച്ചതിനുശേഷം കഴുകിക്കളയാം. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഇങ്ങനെ ചെയ്യുന്നത് മുടിക്ക് ഉള്ള് വർദ്ധിക്കാൻ സഹായിക്കും.

മുകളിൽ പറഞ്ഞതെല്ലാം മാസത്തിൽ 8 തവണയെങ്കിലും ചുരുങ്ങിയത് ചെയ്താലേ നല്ല ഫലം ലഭിക്കൂ. മുട്ട തലയിൽ ഉപയോഗിച്ച ശേഷം കണ്ടീഷനർ ഇടേണ്ട ആവശ്യമില്ല. തലയിൽ ഇവ തേച്ചതിനുശേഷം ഒരു ഹെയർ ക്യാപ്പ് ഇടുന്നത് നന്നായിരിക്കും. ഇനി മുടികൊഴിച്ചിലിനെയോർത്ത് വിഷമിക്കാതെ ആത്മവിശ്വാസത്തോടെ മുന്നേറൂ...