ശരീര ദുർഗന്ധം ഒഴിവാക്കാൻ 7 കാര്യങ്ങൾ

പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ശരീര ദുർഗന്ധം. കഴിക്കുന്ന ആഹാരം, വ്യക്തിയുടെ മാനസിക നില തുടങ്ങിയവയെല്ലാം ശരീര ദുർഗന്ധത്തിന് കാരണമാകറുണ്ട്. ചിലരിൽ വിയർപ്പ് നാറ്റം കൂടുതലാണെങ്കിൽ ചിലരിൽ കുറവായിരിക്കും. വിയർപ്പ് നാറ്റം അകറ്റാൻ പെർഫ്യൂം മാത്രം ഉപയോഗിച്ചിട്ട് കാര്യമില്ല, ചില ആഹാര സാധനങ്ങൾ കൂടി ഒഴിവാക്കണം. ആഹാരത്തിൽ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ശരീര ദുർഗന്ധം അകറ്റാം.

∙സ്പൈസി ഫുഡ് കഴിക്കുന്നത് വിയര്‍പ്പ് നാറ്റത്തിന് കാരണമാകാറുണ്ട്. വെളുത്തുള്ളി, എരിവ് അധികമുള്ള ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ തീർത്തും ഒഴിവാക്കിയാൽ നന്ന്.

∙സൾഫർ ധാരളം അടങ്ങിയ ഇലക്കറികൾ ഒഴിവാക്കുക. കോളിഫ്ളവർ, ക്യാബേജ് എന്നിവ കഴിക്കുന്നത് അമിതമായി വിയർപ്പ് ഉല്പാദിപ്പിക്കുന്നതിന് കാരണമാകും.

∙ഹരിതകം ധാരാളം അടങ്ങിയ പച്ചക്കറികൾ ഒഴിവാക്കുക, പകരം ചുമന്ന ചീര ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

∙ ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് വിയർപ്പ് നാറ്റത്തിന് കാരണമാകാറുണ്ട്. അതിനാൽ മഗ്നീഷ്യം അടങ്ങിയ തൈര്, ഏത്തപ്പഴം, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീര ദുര്‍ഗന്ധം കുറയ്ക്കാൻ സഹായിക്കും.

∙സ്ത്രീകളിൽ അണ്ഡോല്പാദനം നടക്കുന്ന സമയത്ത് ശരീര ഊഷ്മാവ് വര്‍ദ്ധിക്കുന്നത് വിയർപ്പ് നാറ്റത്തിന് കാരണമാകാറുണ്ട്. ആർത്തവത്തിന് ശേഷമുള്ള രണ്ടാഴ്ചക്കാലം വിയര്‍പ്പ് നാറ്റം സ്ത്രീകളിൽ അധികമായിരിക്കും.

∙ സിന്തറ്റിക് വസ്ത്രങ്ങളും ഇറുകിയ വസ്ത്രങ്ങളും കഴിവതും ഉപയോഗിക്കാതിരിക്കുക. ഇവ വിയർപ്പിനെ ശരീരത്തിൽ തടഞ്ഞ് നിർത്തും. കോട്ടണ്‍ വസ്ത്രങ്ങൾ മാത്രം ധരിക്കാൻ ശ്രദ്ധിക്കുക.

∙പിരിമുറുക്കം ഒഴിവാക്കുക. പരീക്ഷ ദിവസങ്ങളിലും പ്രധാനപ്പെട്ട മീറ്റിങ്ങുകള്‍ ഉള്ളപ്പോഴും ചിലർ അധികമായി വിയർക്കുന്നത് വിയർപ്പ് നാറ്റത്തിന് കാരണമാകാറുണ്ട്. അതിനാൽ മാനസിക സമ്മർദം ഒഴിവാക്കി കഴിവതും കൂളായിരിക്കുവാൻ ശ്രദ്ധിക്കുക.