മഴക്കാലത്തെ പാദസംരംക്ഷണത്തിന് അഞ്ച് കാര്യങ്ങൾ

മഴ നനയാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. എന്നാൽ നനഞ്ഞ പാദങ്ങളും പാദരക്ഷകളും ഒരു പ്രശ്നം തന്നെയാണ്. മഴക്കാലം പലതരം ബുദ്ധിമുട്ടുകളാണ് പാദങ്ങൾക്ക് സൃഷ്ടിക്കുന്നത്. അല്പം ശ്രദ്ധിച്ചാൽ മഴക്കാലത്ത് പാദങ്ങളെ മനോഹരമായി സംരംക്ഷിക്കാം. ഇതാ 5 വഴികൾ .

  1. മഴക്കാലത്ത് ഫംഗസ് ബാധ ഉണ്ടാകാതിരിക്കാൻ പാദങ്ങൾ വൃത്തിയായി സൂക്ഷിക്കുക. ചെറുചൂടുവെള്ളത്തിൽ ആന്റിസെപ്റ്റിക് ലിക്വിഡ് ഒഴിച്ച് പതിന‍ഞ്ച് മിനിറ്റ് പാദങ്ങൾ മുക്കിവെയ്ക്കുക. പിന്നീട് തുടച്ച് വൃത്തിയാക്കി ടാൽകം പൗ‍ഡർ ഇടുക

  2. നഖങ്ങള്‍ക്കിടയിൽ ബാക്ടീരിയ വളരാനുള്ള സാധ്യത മഴക്കാലത്ത് കൂടുതലാണ്.‌‌ അതിനാൽ നഖം വളർത്തുന്ന ശീലം തൽക്കാലം വേണ്ട.

  3. പാദങ്ങള്‍ മൃദുവും മനോഹരവുമായിരിക്കാൻ ഏത്തപഴവും ഒരു ടീസ്പൂൺ തേനും ചേർത്ത മിശ്രിതം കാലുകളിൽ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുക. ആൽക്കഹോൾ അടങ്ങയിട്ടില്ലാത്ത മോയ്സ്ചറൈസർ കാലിൽ പുരട്ടുന്നുതും പാദങ്ങള്‍ മൃദുവാകാൻ നല്ലതാണ്.

  4. പെഡിക്യൂർ ചെയ്യുന്നത് കാലുകളുടെ സംരംക്ഷണത്തിന് അത്യുത്തമമാണ്. മാസത്തിലൊരു തവണയെങ്കിലും പെഡിക്യൂർ ചെയ്യണം.

  5. വിണ്ടുകീറുന്ന പാദങ്ങളില്‍ വെളിച്ചെണ്ണ പുരട്ടുന്നത് നല്ലതാണ്. ശുദ്ധമായ വെളിച്ചെണ്ണ പാദങ്ങളിലുണ്ടാകുന്ന വിണ്ടുകിറലിനെ പ്രതിരോധിക്കും.