Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവേശമായി ഡെനിം, ക്‌ളാസിക് പോളോ വസ്ത്രങ്ങളുടെ പ്രദർശനം

Lulu fashion week 2017 ചടുലമായ സംഗീതത്തിനൊപ്പം താരങ്ങൾ റാംപിൽ നൃത്തം വെച്ചപ്പോൾ കണ്ടുനിന്നവർക്കും അത് ആവേശക്കാഴ്ചയായി

ലുലു ഫാഷൻ വീക്കിന്റെ മൂന്നാം ദിനത്തിലെ വ്യത്യസ്തമായ കാഴ്ച പുരുഷന്മാരുടെ ഡെനിം ഫാഷൻ വസ്ത്രങ്ങളുടെ പ്രദർശനമായിരുന്നു.

നടൻ വിവേക് ഗോപനാണ് സിൻ ഡെനിം വസ്ത്രങ്ങളുടെ പ്രദർശനത്തിന്റെ ഷോ സ്റ്റോപ്പറായി റാംപിൽ എത്തിയത്. ഇതോടൊപ്പം ക്‌ളാസിക് പോളോ സ്പ്രിങ് സമ്മർ വിയറുകളുടെ പ്രദർശനവും വർണക്കാഴ്ചയൊരുക്കി. സിദ്ധാർഥ് മേനോനാണ് ക്‌ളാസിക് പോളോ വസ്ത്രങ്ങളുടെ പ്രദർശനത്തിന്റെ ഷോ സ്റ്റോപ്പറായി റാംപിൽ എത്തിയത്. ചടുലമായ സംഗീതത്തിനൊപ്പം താരങ്ങൾ റാംപിൽ നൃത്തം വെച്ചപ്പോൾ കണ്ടുനിന്നവർക്കും അത് ആവേശക്കാഴ്ചയായി. 

ഫാഷൻ ഡിസൈനർമാരുടെയും, മോഡലുകളുടെയും, ഫാഷൻ സ്നേഹികളുടെയും, നൃത്തസംവിധായകരുടേയും, സെലിബ്രിറ്റികളുടെയും ഒക്കെ സാന്നിധ്യം ലുലു ഫാഷൻ വീക്കിന് താരപ്പൊലിമയേകുന്നു. ലുലു ഫാഷൻ വീക്കിന്റെ തത്സമയ സംപ്രേഷണം LuLuFashionIndia എന്ന ഫെയ്സ്ബുക് പേജിലും LuluMedia എന്ന യൂ ട്യൂബ് പേജിലൂടെയും ആസ്വദിക്കാം. 

Your Rating: