Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രപഞ്ചമാതാവ് തന്നെ പരാശക്തി

പ്രപഞ്ചമാതാവ് തന്നെ പരാശക്തി

ഈ ഭൂമി തിരിയുന്നത് എന്തു ശക്തി കൊണ്ട്? ഇക്കാണുന്ന പ്രപഞ്ചം കോടിക്കണക്കിനു കൊല്ലങ്ങളായി അഭംഗുരം തുടരുന്നത് ഏതു ശക്തി കൊണ്ട്? നമ്മെ പ്രവർത്തനനിരതരാക്കുന്നത് ഏതു ശക്തി?

ഈ ചോദ്യങ്ങൾക്കെല്ലാം ദേവീഭാഗവതം തരുന്ന ഉത്തരം ഒന്നു മാത്രം- പരാശക്തിസ്വരൂപിണിയായ സാക്ഷാൽ ദേവി. 

“താം സർവവിശ്വജനനീം മനസാ സ്മരാമി.” എന്നാണു ദേവീഭാഗവതത്തിലെ പ്രാർഥന- പ്രപഞ്ചമാതാവായ ദേവിയെ മനസാ സ്മരിക്കുന്നു എന്ന്. 

ബ്രഹ്മാവിനു സൃഷ്ടിക്കും മഹാവിഷ്ണുവിനു ലോകപാലനത്തിനും പരമശിവനു സംഹാരനിർവഹണത്തിനും ശക്തി നൽകുന്നത് ആദിപരാശക്തിയായ പ്രപഞ്ചമാതാവു തന്നെയെന്നു ദേവീഭാഗവതം പറയുന്നു. 

നമ്മെ ഓരോരുത്തരെയും പ്രവർത്തനോന്മുഖരാക്കുന്ന ശക്തിചൈതന്യത്തെ ഉദ്ദീപിപ്പിക്കൽ തന്നെയാണു ദേവീപൂജ.  പരാശക്തിസ്വരൂപിണിയായ സാക്ഷാൽ ദേവിയെ സർവമംഗളകാരിണിയായ ദുർഗയായും ഐശ്വര്യദേവതയായ മഹാലക്ഷ്മിയായും അക്ഷരാത്മികയായ സരസ്വതീദേവിയായുമൊക്കെ ആരാധിക്കുന്നു എന്നു മാത്രം.