Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ ഇഷ്ടം, എന്റെ സ്വാതന്ത്ര്യം

anjali-menon സ്വന്തം തിരഞ്ഞെടുപ്പുകൾ മറ്റുള്ളവരുടെ ചോദ്യങ്ങൾക്കു മുന്നിൽ വിചാരണ ചെയ്യപ്പെടുന്ന സാഹചര്യമാണിന്നുള്ളത്. ഓരോ വ്യക്തിക്കും സ്വയം തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യമാണ് ഈ കാലഘട്ടവും തലമുറയും ഏറെ ആവശ്യപ്പെടുന്നത്.

സ്വാതന്ത്ര്യം എന്നത് അടിസ്ഥാനപരമായി വ്യക്തിസ്വാതന്ത്ര്യമാണ്. മറ്റൊരു വ്യക്തിയുടെ സ്വാതന്ത്ര്യങ്ങൾക്കും അവകാശങ്ങൾക്കും മേൽ കടന്നുകയറാതെയുള്ള സ്വാതന്ത്ര്യമാവണമത് എന്നതു സാമാന്യമര്യാദ. ഭരണഘടന ഉറപ്പുനൽകുന്ന അനേകം സ്വാതന്ത്ര്യങ്ങളും അവകാശങ്ങളുമുണ്ട്. പക്ഷേ, ഓരോ വ്യക്തിക്കും സ്വയം തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യമാണ് ഈ കാലഘട്ടവും തലമുറയും ഏറെ ആവശ്യപ്പെടുന്നത്. സ്വന്തം തിരഞ്ഞെടുപ്പുകൾ മറ്റുള്ളവരുടെ ചോദ്യങ്ങൾക്കു മുന്നിൽ വിചാരണ ചെയ്യപ്പെടുന്ന സാഹചര്യമാണിന്നുള്ളത്.

സ്വന്തം ഇഷ്ടപ്രകാരം ഒരു കോഴ്സോ ജോലിയോ  തിരഞ്ഞെടുത്താൽ, ജീവിതത്തിലേക്ക് ഇഷ്ടമുള്ള വ്യക്തിയെ തിരഞ്ഞെടുത്താൽ.... അങ്ങനെ സ്വന്തം ജീവിതത്തിലെ ഓരോ തിര‍ഞ്ഞെടുപ്പിനു മുന്നിലും പരിചിതരുടെയും അപരിചിതരുടെയും ചോദ്യങ്ങൾക്കു മുന്നിൽ നിന്നുകൊടുക്കേണ്ട സാമൂഹിക സാഹചര്യം ദുസ്സഹമാണ്.

ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കുന്നതിനൊപ്പംതന്നെ വിവാഹം കഴിക്കാതെ ജീവിക്കാനുള്ള അവകാശവും ഒരു വ്യക്തിക്കുണ്ട്. ഈ തലമുറയിൽ അങ്ങനെ ജീവിക്കാൻ ഇഷ്ടപ്പെടുന്നവർ ഏറെയുണ്ട്. പക്ഷേ, അങ്ങനെയൊരു തീരുമാനമെടുക്കുന്നയാൾ എത്രയേറെ ചോദ്യങ്ങളെയാണു നേരിടേണ്ടി വരിക. ആരെ, എങ്ങനെ വിവാഹം കഴിക്കണം, കുട്ടികൾ വേണോ, എപ്പോൾ വേണം എന്നെല്ലാം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തിയുടെ മാത്രം അവകാശമാണ്.

മറ്റൊരാളോട് ഇടപഴകുമ്പോൾ, അത് എത്ര ഉറ്റ വ്യക്തിയാണെങ്കിലും നമ്മുടെ സ്വാതന്ത്ര്യങ്ങൾക്കു  പരിധിയുണ്ടെന്ന തിരിച്ചറിവ് ഇല്ലാതെപോകുന്നതാണു പ്രശ്നം. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ പേരിൽ  വിധിക്കപ്പെടാതിരിക്കാനുള്ള സ്വാതന്ത്ര്യം സമൂഹം വ്യക്തിക്കു നൽകേണ്ടതാണ്. തീർച്ചയായും ഇത്തരം വ്യക്തിസ്വാതന്ത്ര്യങ്ങളിൽ പലതും ഇനിയും തുറന്നുകിട്ടാത്തതു സ്ത്രീകൾക്കു തന്നെയാണ്. വേണ്ടപ്പെട്ടവരുടെ ഇഷ്ടങ്ങൾ അവരുടെ സ്വന്തം ഇഷ്ടങ്ങളായി മാറുന്ന സ്ഥിതിയാണിപ്പോഴും.

ഐൻ റാൻഡിന്റെ ആന്തം എന്ന നോവൽ വ്യക്തിത്വം നഷ്ടപ്പെട്ടവരുടെ ലോകമാണ് വരച്ചുകാട്ടുന്നത്. പേരിനു പകരം വ്യക്തികൾക്കു നമ്പരാണ്. ഞാൻ എന്ന പ്രയോഗം  തന്നെ അവിടെ നിരോധിക്കപ്പെട്ടിരിക്കുന്നു. വ്യക്തിസ്വാതന്ത്ര്യമില്ലാത്ത, വ്യക്തിത്വങ്ങളിലെ വൈവിധ്യം നഷ്ടപ്പെട്ട അത്തരം ഒരു ലോകമാവരുത് ഒരു ജനാധിപത്യ രാജ്യം. 

Read more: Malayalam Lifestyle Magazine