മക്കളെക്കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതെന്ന ചൊല്ല് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിനാകും ഏറ്റവുമധികം ചേരുക. ഏറ്റവുമൊടുവിൽ കോൺഗ്രസിന്റെ തലമുതിർന്ന നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി ഒരിക്കൽകൂടി അതോർമിപ്പിച്ചിരിക്കുന്നു. എ.കെ. ആന്റണിക്കെതിരെ ഒരക്ഷരം പറയാൻ ധൈര്യം അനുവദിക്കാത്ത കോൺഗ്രസുകാർ ബിബിസി ഡോക്യുമെന്ററിയിൽ അനിൽ ആന്റണിയുടെ മേൽ പൊങ്കാലയിട്ടു. എപ്പോൾ പ്രതിരോധത്തിലാകുന്നോ, അപ്പോൾ രാജിവച്ചൊഴിയുകയെന്നതാണു പദവികളോട് ആന്റണി സ്വീകരിച്ചിരുന്ന നിലപാട്. ആ വഴി സ്വീകരിച്ച് മകൻ വിവാദങ്ങൾ അവസാനിപ്പിച്ചെങ്കിലും ആന്റണിക്കു മേൽ അതുണ്ടാക്കിയ പഴി മാറാൻ കാലമെടുക്കുമെന്ന് ആന്റണിക്കു തന്നെയറിയാം. ദീർഘകാലം പ്രതിരോധമന്ത്രിയായിരുന്ന ആന്റണി ഇത്രയും പ്രതിരോധത്തിലായ സന്ദർഭം ഇതിനു മുൻപുണ്ടായിട്ടുണ്ടോ എന്നു സംശയം. പ്രാദേശിക– ദേശീയ പാർട്ടികളിലെ മക്കൾ രാഷ്ട്രീയത്തിന്റെ ചർച്ച അനിൽ ആന്റണിയെ ചുറ്റിപ്പറ്റി നടക്കുമ്പോൾ, മറ്റു ചില ‘മക്കളുടെ’ കാര്യം കൂടി പരിശോധിച്ചാലോ? ഒപ്പം മരുമക്കളുടെയും!

മക്കളെക്കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതെന്ന ചൊല്ല് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിനാകും ഏറ്റവുമധികം ചേരുക. ഏറ്റവുമൊടുവിൽ കോൺഗ്രസിന്റെ തലമുതിർന്ന നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി ഒരിക്കൽകൂടി അതോർമിപ്പിച്ചിരിക്കുന്നു. എ.കെ. ആന്റണിക്കെതിരെ ഒരക്ഷരം പറയാൻ ധൈര്യം അനുവദിക്കാത്ത കോൺഗ്രസുകാർ ബിബിസി ഡോക്യുമെന്ററിയിൽ അനിൽ ആന്റണിയുടെ മേൽ പൊങ്കാലയിട്ടു. എപ്പോൾ പ്രതിരോധത്തിലാകുന്നോ, അപ്പോൾ രാജിവച്ചൊഴിയുകയെന്നതാണു പദവികളോട് ആന്റണി സ്വീകരിച്ചിരുന്ന നിലപാട്. ആ വഴി സ്വീകരിച്ച് മകൻ വിവാദങ്ങൾ അവസാനിപ്പിച്ചെങ്കിലും ആന്റണിക്കു മേൽ അതുണ്ടാക്കിയ പഴി മാറാൻ കാലമെടുക്കുമെന്ന് ആന്റണിക്കു തന്നെയറിയാം. ദീർഘകാലം പ്രതിരോധമന്ത്രിയായിരുന്ന ആന്റണി ഇത്രയും പ്രതിരോധത്തിലായ സന്ദർഭം ഇതിനു മുൻപുണ്ടായിട്ടുണ്ടോ എന്നു സംശയം. പ്രാദേശിക– ദേശീയ പാർട്ടികളിലെ മക്കൾ രാഷ്ട്രീയത്തിന്റെ ചർച്ച അനിൽ ആന്റണിയെ ചുറ്റിപ്പറ്റി നടക്കുമ്പോൾ, മറ്റു ചില ‘മക്കളുടെ’ കാര്യം കൂടി പരിശോധിച്ചാലോ? ഒപ്പം മരുമക്കളുടെയും!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്കളെക്കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതെന്ന ചൊല്ല് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിനാകും ഏറ്റവുമധികം ചേരുക. ഏറ്റവുമൊടുവിൽ കോൺഗ്രസിന്റെ തലമുതിർന്ന നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി ഒരിക്കൽകൂടി അതോർമിപ്പിച്ചിരിക്കുന്നു. എ.കെ. ആന്റണിക്കെതിരെ ഒരക്ഷരം പറയാൻ ധൈര്യം അനുവദിക്കാത്ത കോൺഗ്രസുകാർ ബിബിസി ഡോക്യുമെന്ററിയിൽ അനിൽ ആന്റണിയുടെ മേൽ പൊങ്കാലയിട്ടു. എപ്പോൾ പ്രതിരോധത്തിലാകുന്നോ, അപ്പോൾ രാജിവച്ചൊഴിയുകയെന്നതാണു പദവികളോട് ആന്റണി സ്വീകരിച്ചിരുന്ന നിലപാട്. ആ വഴി സ്വീകരിച്ച് മകൻ വിവാദങ്ങൾ അവസാനിപ്പിച്ചെങ്കിലും ആന്റണിക്കു മേൽ അതുണ്ടാക്കിയ പഴി മാറാൻ കാലമെടുക്കുമെന്ന് ആന്റണിക്കു തന്നെയറിയാം. ദീർഘകാലം പ്രതിരോധമന്ത്രിയായിരുന്ന ആന്റണി ഇത്രയും പ്രതിരോധത്തിലായ സന്ദർഭം ഇതിനു മുൻപുണ്ടായിട്ടുണ്ടോ എന്നു സംശയം. പ്രാദേശിക– ദേശീയ പാർട്ടികളിലെ മക്കൾ രാഷ്ട്രീയത്തിന്റെ ചർച്ച അനിൽ ആന്റണിയെ ചുറ്റിപ്പറ്റി നടക്കുമ്പോൾ, മറ്റു ചില ‘മക്കളുടെ’ കാര്യം കൂടി പരിശോധിച്ചാലോ? ഒപ്പം മരുമക്കളുടെയും!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്കളെക്കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതെന്ന ചൊല്ല് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിനാകും ഏറ്റവുമധികം ചേരുക. ഏറ്റവുമൊടുവിൽ കോൺഗ്രസിന്റെ തലമുതിർന്ന നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി ഒരിക്കൽകൂടി അതോർമിപ്പിച്ചിരിക്കുന്നു. എ.കെ. ആന്റണിക്കെതിരെ ഒരക്ഷരം പറയാൻ ധൈര്യം അനുവദിക്കാത്ത കോൺഗ്രസുകാർ ബിബിസി ഡോക്യുമെന്ററിയിൽ അനിൽ ആന്റണിയുടെ മേൽ പൊങ്കാലയിട്ടു. എപ്പോൾ പ്രതിരോധത്തിലാകുന്നോ, അപ്പോൾ രാജിവച്ചൊഴിയുകയെന്നതാണു പദവികളോട് ആന്റണി സ്വീകരിച്ചിരുന്ന നിലപാട്. ആ വഴി സ്വീകരിച്ച് മകൻ വിവാദങ്ങൾ അവസാനിപ്പിച്ചെങ്കിലും ആന്റണിക്കു മേൽ അതുണ്ടാക്കിയ പഴി മാറാൻ കാലമെടുക്കുമെന്ന് ആന്റണിക്കു തന്നെയറിയാം. ദീർഘകാലം പ്രതിരോധമന്ത്രിയായിരുന്ന ആന്റണി ഇത്രയും പ്രതിരോധത്തിലായ സന്ദർഭം ഇതിനു മുൻപുണ്ടായിട്ടുണ്ടോ എന്നു സംശയം. പ്രാദേശിക– ദേശീയ പാർട്ടികളിലെ മക്കൾ രാഷ്ട്രീയത്തിന്റെ ചർച്ച അനിൽ ആന്റണിയെ ചുറ്റിപ്പറ്റി നടക്കുമ്പോൾ, മറ്റു ചില മക്കളുടെ കാര്യം കൂടി പരിശോധിച്ചാലോ? ഒപ്പം മരുമക്കളുടെയും! 

∙ ആരാണ് അനി‍ൽ ആന്റണി?

ADVERTISEMENT

കെഎസ്‍യുവിലോ, യൂത്ത് കോൺഗ്രസിലോ കേരളത്തിലാരും അനിൽ ആന്റണിയെ കണ്ടിട്ടില്ല. എ.കെ.ആന്റണിയുടെ മകൻ എന്ന രീതിയിൽ ആന്റണി എവിടെയും അവതരിപ്പിച്ചിട്ടുമില്ല. അനിലിനെ കേരളത്തിലുള്ളവർക്കു പരിചയം കെപിസിസിയുടെ ഡിജിറ്റൽ മീഡിയയുടെ ചുമതലക്കാരൻ എന്ന നിലയ്ക്കാണ്. ആ ചുമതലയിലേക്ക് അനിൽ എത്തിയിട്ട് രണ്ടോ മൂന്നോ വർഷമായതേയുള്ളു താനും. രാഷ്ട്രീയക്കാരനാകാൻ അനിൽ ആന്റണി എപ്പോഴെങ്കിലും ആഗ്രഹിച്ചിരുന്നുവോ എന്നറിയില്ല. പഠിച്ചത് ഇൻഡസ്ട്രിയിൽ എൻജിനീയറിങ്ങാണ്. എൻജിനീയറിങ്ങിൽ അമേരിക്കയിലെ സ്റ്റാൻഫഡ് സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദമെടുക്കുകയും ചെയ്തു.

ശശി തരൂരും അനിൽ ആന്റണിയും. Image . Facebook/@antonyanilk

കാലിഫോർണിയ സർവകലാശാലയ്ക്കു കീഴിലുള്ള ഒരു മാനേജ്മെന്റ് സ്കൂളിലെ ഉപദേശക സമിതി അംഗമാണ് ഇപ്പോൾ. സിസ്കോയും ടോർക്കും പോലെയുള്ള പല മൾട്ടി നാഷനൽ കമ്പനികളിലും ജോലി ചെയ്തു.

വിദേശത്തു പഠിച്ച, ആഗോള എക്സ്പോഷർ പ്രതീക്ഷിക്കുന്ന ഒരു ന്യൂജെൻ യുവാവ് എന്ന നിലയിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ അനിൽ ആരാധ്യ പുരുഷനായിക്കണ്ടതു ശശി തരൂരിനെയാണ്. തരൂർ വഴിയാണു കോൺഗ്രസിൽ എത്തുന്നത്. ജനിച്ചപ്പോൾ മുതൽ താൻ കോൺഗ്രസുകാരനാണെന്ന് ഈയിടെ പല അഭിമുഖത്തിലും അനിൽ പറഞ്ഞിട്ടുണ്ടെങ്കിലും കോൺഗ്രസിലെവിടെയും സജീവമായി അനിലിനെ ആരും കണ്ടിട്ടില്ലെന്നതാണു വാസ്തവം. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെയ്ക്കു വേണ്ടി ആന്റണിയടക്കം കോൺഗ്രസിലെ ഔദ്യോഗിക വിഭാഗം നിലയുറപ്പിച്ചപ്പോൾ, തരൂരിനെ പിന്തുണച്ച് മറ്റൊരു പരിവേഷം നേടാൻ അനിൽ ശ്രമിച്ചിരുന്നു. എന്നാ‍ൽ ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ തരൂരിന്റെ പരസ്യപിന്തുണയും അനിലിനു ലഭിച്ചില്ല.

അനിൽ ആന്റണിയെ തന്റെ കെയറോഫിൽ കേരള രാഷ്ട്രീയത്തിൽ പ്രതിഷ്ഠിക്കണമെന്ന് എ.കെ.ആന്റണി ആഗ്രഹിച്ചതായി അദ്ദേഹത്തോടു ശത്രുതയുള്ളവർ പോലും പറയില്ല. എങ്കിലും അനിൽ അറിയപ്പെട്ടത് ആന്റണിയുടെ പേരിൽ തന്നെയാണ്. അനിലുയർത്തിയ വിവാദം കോൺഗ്രസിനു ബാധ്യതയാകുന്നതും ആന്റണിയുടെ പേരിൽതന്നെ.

എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി.
ADVERTISEMENT

മക്കൾ രാഷ്ട്രീയം ഇന്ത്യയിൽ എക്കാലത്തും പ്രാദേശിക പാർട്ടികളുടെ കുത്തകയാണെങ്കിലും കോൺഗ്രസും ഒട്ടും പിന്നിലല്ല. നെഹ്റു കുടുംബത്തിന്റെ തുടർച്ചയെന്നാൽ അടിമുടി മക്കൾ രാഷ്ട്രീയമാണ്. എന്നാൽ അതിനെ വലിയ പാരമ്പര്യവും മഹിമയുമായി അവകാശപ്പെടുന്നതാണു കോൺഗ്രസിന്റെ രീതി. അതുകൊണ്ടു തന്നെ പല നേതാക്കളും മക്കളെ രാഷ്ട്രീയത്തിലിറക്കുന്നതു നെഹ്റു കുടുംബത്തെ ചാരിയാണ്. കോൺഗ്രസ് രാഷ്ട്രീയത്തിനു നെഹ്റു കുടുംബം നൽകിയ ത്യാഗവും സംഭാവനയും ഒന്നും അവകാശപ്പെടാനില്ലാത്തവരും വിവിധ സംസ്ഥാനങ്ങളിൽ മക്കളെ രംഗത്തിറക്കുന്നതും ഇങ്ങനെ തന്നെയാണ്.

∙ കോൺഗ്രസിലെ രാഷ്ട്രീയ മക്കൾ

എത്ര പ്രായമായാലും അച്ഛൻമാർ രാഷ്ട്രീയം നിർത്താത്ത കേരളത്തിൽ മക്കൾക്കു രാഷ്ട്രീയത്തിൽ പൊതുവേ വലിയ സ്കോപ് ഇല്ല. കേരളപ്പിറവിക്കു ശേഷം ആദ്യ രണ്ടോ, മൂന്നോ പതിറ്റാണ്ട് മക്കൾ രാഷ്ട്രീയം കേരളത്തിലൊരു ചർച്ചാ വിഷയമേ ആയിരുന്നില്ല. കെ.കരുണാകരന്റെ കാലത്താണ് ഇതിനു മാറ്റമുണ്ടായത്. മകൻ മുരളീധരനെ സേവാദളിലൂടെ രംഗത്തിറക്കിയ കരുണാകരൻ അദ്ദേഹത്തെ പാർലമെന്ററി രംഗത്തേക്കു കൊണ്ടുവരണമെന്ന് ആഗ്രഹിച്ചതോടെയാണു മക്കൾ രാഷ്ട്രീയം കേരളത്തിൽ ചർച്ചയായത്.

K Muraleedaran , K Karunakaran and Padmaja Venugopal, at Guruvayoor for celeberating his 87th birthday. @ pic: Arun Sreedhar

യുവാക്കളെ പ്രോത്സാഹിപ്പിക്കാനും പാർലമെന്ററി പദവികൾ നൽകാനും എക്കാലത്തും ഉത്സാഹിയായിരുന്നു കരുണാകരൻ. അതുകൊണ്ടു തന്നെയാണു കോൺഗ്രസിലെ യുവാക്കളുടെ വലിയ സംഘം അദ്ദേഹത്തിനു ചുറ്റും എപ്പോഴുമുണ്ടായിരുന്നത്. എന്നാൽ മകൻ മുരളീധരനെ കരുണാകരൻ പ്രോത്സാഹിപ്പിച്ചു തുടങ്ങിയതോടെ അവർ അപകടം മണത്തു. പലരും കരുണാകരനുമായി തെറ്റിപ്പിരിയാനും മുരളിയുടെ വരവ് കാരണമായി.

ADVERTISEMENT

‘ഞാൻ ശുചിമുറിയിൽ പോയപ്പോൾ അവർ മുരളിക്കു സീറ്റ് കൊടുത്തു’– കെ.മുരളീധരന് ആദ്യമായി ലോക്സഭാ സീറ്റ് കൊടുത്ത യോഗത്തെക്കുറിച്ചു കരുണാകരൻ പിന്നീട് പത്രക്കാരോടു പറഞ്ഞത് ഇതാണ്. സ്ഥാനാർഥികളെ നിർണയിക്കാൻ കരുണാകരന്റെ സാന്നിധ്യത്തിൽ നേതാക്കളുടെ യോഗം ചേരുന്നു. കരുണാകരന് മുരളിയെ എങ്ങനെയെങ്കിലും പട്ടികയിൽ ഉൾപ്പെടുത്തണം. അതിനുള്ള സൂത്രപ്പണിയെല്ലാം അദ്ദേഹമെടുത്തു. സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചപ്പോൾ, കരുണാകരൻ വിളിച്ച യോഗത്തിൽ മകനു സീറ്റ് കൊടുത്തതിനെപ്പറ്റി പത്രക്കാർ ചോദ്യമുന്നയിച്ചു. മുരളിക്കു സീറ്റ് കൊടുത്തതു താൻ അറിഞ്ഞല്ലെന്നും, താൻ ശുചിമുറിയിൽ പോയപ്പോൾ മറ്റുള്ളവർ പേരുൾപ്പെടുത്തിയതാണെന്നും നിഷ്കളങ്കത ഭാവിച്ച് കരുണാകരൻ പറഞ്ഞൊഴിഞ്ഞു.

കെ.എം. മാണി, ജോസ് കെ. മാണി

പിന്നീട് പത്മജ കൂടി രാഷ്ട്രീയ പ്രായപൂർത്തിയായതോടെ കരുണാകരനെതിരെ മക്കൾ രാഷ്ട്രീയ ആരോപണം കനപ്പെട്ടു. പലയിടത്തു സീറ്റ് കൊടുത്തെങ്കിലും എവിടെയും പത്മജ ജയിച്ചില്ല. മുരളിയാകട്ടെ ജയിച്ചു കയറുകയും ചെയ്തു. മുരളി എതിരാളിയാകുമെന്നു കണ്ടതോടെയാണു വലിച്ചു താഴെയിടാൻ കോൺഗ്രസിൽ പലരും കരുക്കൾ നീക്കിയത്. മന്ത്രിയായി മത്സരിച്ച നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വരെ തോൽപിച്ചു. ഒടുവിൽ കരുണാകരനും മക്കളും മറുകണ്ടം ചാടി ഡിഐസിയിലും എൻസിപിയിലുമെത്തി. ഒടുവിൽ തിരികെ കോൺഗ്രസിലും. എന്നാൽ ഇന്നു കരുണാകരന്റെ പേരിലല്ലാതെ, സ്വന്തമായൊരു രാഷ്ട്രീയ പ്രതിച്ഛായ മുരളി നേടിയെന്നു പറയാം.

∙ കേരള മക്കൾ കോൺഗ്രസ്

കോൺഗ്രസിൽനിന്നു ഭിന്നിച്ചവരാണു കേരളാ കോൺഗ്രസായത്. അതിനു നിമിത്തമായതു കോൺഗ്രസ് നേതാവ് പി.ടി. ചാക്കോയുടെ മരണമായിരുന്നു. ചാക്കോയുടെ മകൻ പി.സി. തോമസ് പിന്നീട് കേരള കോൺഗ്രസിന്റെ എംപിയും എൻഡിഎ സർക്കാരിലെ കേന്ദ്രമന്ത്രിയുമായി. പിന്നീട് ഇടതുപക്ഷത്തെത്തി. ഇപ്പോൾ കറങ്ങിത്തിരിഞ്ഞ് പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിൽ ലയിച്ച് യുഡിഎഫ് പക്ഷത്തെത്തി. കേരള കോൺഗ്രസിന്റെ സ്ഥാപകനായ കെ.എം.ജോർജിന്റെ മകൻ ഫ്രാൻസിസ് ജോർജ് പല പാർട്ടികൾ മാറി ഇടത്, വലതു മുന്നണികളിൽ ചാഞ്ചാടി. മകൻ ജോസ് കെ.മാണിക്കു പാർട്ടിയുടെ കടിഞ്ഞാൺ പൂർണമായി കൈമാറിയാണു കെ.എം. മാണി ഓർമയായത്. ആർ.ബാലകൃഷ്ണപിള്ളയും ടി.എം.ജേക്കബും മക്കൾക്കു പാർട്ടിയെ ഏൽപിച്ചു കൊടുത്തു കണ്ണടച്ചവരാണ്. പി.സി. ജോർജ് മകൻ ഷോൺ ജോർജിനെ രാഷ്ട്രീയത്തിലിറക്കി മത്സരിപ്പിച്ചെങ്കിൽ, പി.ജെ.ജോസഫാകട്ടെ മകൻ അപു ജോസഫിനെ രാഷ്ട്രീയത്തിലിറക്കാനുള്ള സമയം നോക്കിയിരിക്കുന്നു.

അപു ജോൺ ജോസഫ്, പി.ജെ.ജോസഫ്

മുസ്‍ലിം ലീഗിൽ മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ മകൻ എം.കെ.മുനീറും, മുൻ മന്ത്രി അവുക്കാദർകുട്ടി നഹയുടെ മകൻ പി.കെ.അബ്ദുറബ്ബും അച്ഛന്റെ രാഷ്ട്രീയത്തിലൂടെ തന്നെ മന്ത്രിമാരായവരാണ്.

∙ സിപിഎമ്മിലെ രാഷ്ട്രീയ മരുമക്കൾ

കോൺഗ്രസിലെപ്പോലെ മക്കൾ രാഷ്ട്രീയമല്ല സിപിഎമ്മിൽ. അവിടെ മരുമക്കൾ രാഷ്ട്രീയമാണ്. ഇഎംഎസിന്റെയോ, എകെജിയുടെയോ, ഇ.കെ.നായനാരുടെയോ, വി.എസ്.അച്യുതാനന്ദന്റെയോ, പിണറായി വിജയന്റെയോ മക്കളാരും രാഷ്ട്രീയത്തിലിറങ്ങിയില്ല. പല രാഷ്ട്രീയവിവാദങ്ങളിലും ഇവർ ചെന്നു പെട്ടെന്നതു വേറെ കാര്യം. എകെജിയുടെ മരുമകനാണു സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റിയംഗമായിരുന്ന പി.കരുണാകരൻ. പലതവണ ലോക്സഭാംഗവുമായി. സിപിഎം സൈദ്ധാന്തികനായിരുന്ന പി.ഗോവിന്ദപ്പിള്ളയുടെ മരുമകനാണ് ഇപ്പോഴത്തെ മന്ത്രി വി.ശിവൻകുട്ടി. മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകൻ. നേതാക്കളുടെ മക്കളെ വിവാഹം കഴിച്ചശേഷം രാഷ്ട്രീയത്തിൽ ഇറങ്ങിയതല്ല ഇവരാരും. രാഷ്ട്രീയ പ്രവർത്തകരായിരിക്കേ, നേതാക്കളുടെ മക്കളെ വിവാഹം കഴിച്ചവരാണ്. എന്നാ‍ൽ ഇതിന്റെ ‘ആനുകൂല്യം’ ഇവരിൽ പലരും നേടിയിട്ടുണ്ടു താനും. ആദ്യതവണ എംഎൽഎ ആയ മുഹമ്മദ് റിയാസ്, പാർലമെന്ററി പാർട്ടിയിലെ പല മുതിർന്നവരെയും മറികടന്നാണു മന്ത്രിയായത്. പ്രധാനപ്പെട്ട വകുപ്പുകളും നേടിയെടുത്തു. സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും വളരെപ്പെട്ടെന്ന് ഉയരാനായി.

മന്ത്രി എ.കെ. ശശീന്ദ്രൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

∙ നടന്നു തുടങ്ങുമോ ചാണ്ടി ഉമ്മൻ?

അനാരോഗ്യം അലട്ടുന്ന മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇപ്പോൾ പൊതുവേദികളിൽ ഒട്ടും സജീവമല്ല. അരനൂറ്റാണ്ടായി അദ്ദേഹം പ്രതിനിധീകരിക്കുന്ന പുതുപ്പള്ളി മണ്ഡലത്തിൽ കഴിഞ്ഞതവണ തന്നെ വിട്ടുനിൽക്കാൻ അദ്ദേഹം തീരുമാനിച്ചതായിരുന്നു. പാർട്ടിക്കാരുടെ സ്നേഹ നിർബന്ധത്തിനു വഴങ്ങി വീണ്ടും മത്സരിച്ചു. ഇടക്കിടെ ചികിത്സയും വിശ്രമവും വേണ്ടിവരുന്നതിനാൽ അടുത്തതവണ അദ്ദേഹം മത്സരത്തിനുണ്ടാവില്ല എന്നത് ഏറെക്കുറെ ഉറപ്പാണ്. അരനൂറ്റാണ്ട് ഉമ്മൻചാണ്ടി കൈവെള്ളയിൽ വച്ച പുതുപ്പള്ളിയെ മകൻ ചാണ്ടി ഉമ്മൻ ഏറ്റുവാങ്ങുമോ എന്ന രാഷ്ട്രീയ ചർച്ചയുണ്ട്. പുതുപ്പള്ളിയിൽ മത്സരിച്ചാലും ഇല്ലെങ്കിലും ചാണ്ടി ഉമ്മൻ കേരള രാഷ്ട്രീയത്തിലുണ്ടാകുമെന്നു വ്യക്തം. രാഹുൽഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ സ്ഥിരം ജാഥാംഗമായിരുന്നു ചാണ്ടി ഉമ്മൻ. കന്യാകുമാരി മുതൽ കശ്മീർ വരെ ചാണ്ടി വെറുതെ നടക്കില്ല. ലക്ഷ്യം കൃത്യമായ രാഷ്ട്രീയപ്രവേശം തന്നെയാണ്.

∙ ചെന്നിത്തലയുടെ ‘ചികിത്സ’ ഫലിക്കുമോ?

രമേശ് ചെന്നിത്തലയുടെ മൂത്ത മകൻ രോഹിത് ചെന്നിത്തല കന്യാകുമാരിക്കു സമീപത്തെ മെഡിക്കൽ കോളജിൽ റേഡിയോളജിസ്റ്റാണ്. പ്രഫഷൻകൊണ്ടു ഡോക്ടറാണെങ്കിലും രോഹിത്തിന്റെ ഇഷ്ടം രാഷ്ട്രീയത്തിലുമുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് രമേശ് ചെന്നിത്തലയ്ക്കു വേണ്ടി സമൂഹമാധ്യമ പ്രചാരണം കൈകാര്യം ചെയ്തതു രോഹിത്തായിരുന്നു. ഇപ്പോഴും രമേശിന്റെ ഫെയ്സ്ബുക്ക് ഓപ്പറേറ്റ് ചെയ്യുന്നതു രോഹിത്താണെന്നു കേൾക്കുന്നു. ഇത്തരത്തിൽ ദൈനംദിന രാഷ്ട്രീയം നിരീക്ഷിക്കുന്ന രോഹിത് അനുയോജ്യമായ സമയത്ത് അതിൽ ഇടപെടുമെന്നു തന്നെയാണു കരുതപ്പെടുന്നത്.

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം ചാണ്ടി ഉമ്മൻ.

എന്നാൽ രാഷ്ട്രീയത്തിൽ ഇനിയും യൗവനം ബാക്കിയുള്ള രമേശ് ചെന്നിത്തലയ്ക്ക് ഇപ്പോഴും പദവികളൊന്നുമായിട്ടില്ല. മകനെ രാഷ്ട്രീയത്തിലിറക്കാനുള്ള ആജ്ഞാശക്തി കരുണാകരനെപ്പോലെ ഇപ്പോൾ ആർജിച്ചിട്ടുമില്ല. ആന്റണിയെപ്പോലെ തന്നെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മക്കളെ രാഷ്ട്രീയ പിൻഗാമികളാക്കാനുള്ള ബോധപൂർവമായ ഇടപെടൽ നടത്തുന്നില്ലെന്നു കോൺഗ്രസിലെ വലിയ വിഭാഗം വിശ്വസിക്കുന്നു.

∙ അച്ഛന്റെ പേരിലിറങ്ങി: പുതിയ പാർട്ടികളിലെത്തി

ദേശീയതലത്തിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ വന്ന പല മക്കളും ഇന്ന് ആ പാർട്ടിയിൽ ഇല്ലെന്നതാണു സ്ഥിതി. രാജീവ് ഗാന്ധിയുടെയും നരസിംഹറാവുവിന്റെയും മന്ത്രിസഭകളിൽ മന്ത്രിയായിരുന്ന മാധവറാവു സിന്ധ്യ രാജീവിന്റെ അടുത്ത സുഹൃത്തുമായിരുന്നു. മാധവറാവു സിന്ധ്യയുടെ ലേബലിലാണു മകൻ ജ്യോതിരാദിത്യ സിന്ധ്യ രാഷ്ട്രീയത്തിലിറങ്ങിയത്. രാഹുൽ ഗാന്ധിയുമായുണ്ടായിരുന്ന അടുപ്പം യുപിഎ ഭരണകാലത്ത് മന്ത്രിസ്ഥാനവും നൽകി. എന്നാൽ ജ്യോതിരാദിത്യസിന്ധ്യ ഇന്ന് എൻഡിഎ സർക്കാരിലെ കേന്ദ്രമന്ത്രിയാണ്. ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ മകൻ വരുൺ മാത്രമല്ല, പത്നി മേനകയും സഞ്ജയുടെ മരണശേഷം കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയ ചേരിയിലെത്തി.

വൈ.എസ് ജഗൻ മോഹൻ റെഡ്ഡി. ചിത്രം: twitter/ysjagan

ആന്ധ്രാപ്രദേശിൽ കോൺഗ്രസിന്റെ തേരാളിയായിരുന്ന വൈ.എസ്.രാജശേഖര റെഡ്ഡിയുടെ പാത പിന്തുടർന്നു രാഷ്ട്രീയത്തിലിറങ്ങിയ മകൻ ജഗൻ മോഹൻ റെഡ്ഡി പക്ഷേ കോൺഗ്രസുകാരനായി തുടർന്നില്ല. അച്ഛന്റെ മരണശേഷം അദ്ദേഹത്തിന്റെ പേരിൽ പുതിയ പാർട്ടിയുണ്ടാക്കി. രാജീവിന്റെ മറ്റൊരു സുഹൃത്തും കോൺഗ്രസിന്റെ കേന്ദ്രമന്ത്രിയുമായിരുന്നു രാജേഷ് പൈലറ്റ്. അദ്ദേഹത്തിന്റെ മകൻ സച്ചിൻ പൈലറ്റ് കോൺഗ്രസ് രാഷ്ട്രീയത്തിലിറങ്ങിയതു പിതാവിന്റെ വഴി പിന്തുടർന്നാണ്. എന്നാൽ രാജസ്ഥാനിൽ പലവട്ടം വിമത കലാപം നയിച്ചു കോൺഗ്രസ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയ സച്ചിൻ പൈലറ്റ് ഇപ്പോഴും ആ കളി നിർത്തിയിട്ടില്ല. ഇങ്ങനെ എത്രയോ ഉദാഹരണങ്ങൾ പല സംസ്ഥാനങ്ങളിലായുണ്ട്. ഇവരെല്ലാം അച്ഛന്റെ മരണശേഷമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയെ ഉപേക്ഷിക്കുകയോ, അതിനുള്ള നീക്കം നടത്തുകയോ ചെയ്തത്.

എന്നാൽ കേരളത്തിലെ കോൺഗ്രസിലും സിപിഎമ്മിലും അങ്ങനെയുള്ള ഉദാഹരണങ്ങൾ വിരലിലെണ്ണാവുന്നവ മാത്രമാണ്. അച്ഛനും മകനും (മകളും) വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളായിരിക്കുന്ന സാഹചര്യവും കേരളത്തിലില്ല.

 

English Summary: From Anil Antony to K. Muraleedharan, Extended Family Politics in Congress, Analysis