Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലൂമിനിയം പാത്രങ്ങളില്‍ പാചകം ചെയ്യുന്നത് സുരക്ഷിതം!

Anna Aluminium

അലൂമിനയിൽ നിന്നും അലൂമിനിയം എന്ന ലോഹം വേര്‍തിരിച്ചെടുക്കാൻ സാധിച്ചത് 17–ാം നൂറ്റാണ്ടിലാണ്, പിന്നീട് 1854 വരെ ആഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വിലയേറിയ ലോഹമായാണ് കണക്കാക്കിയിരുന്നത്. നെപ്പോളിയൻ ചക്രവർത്തി ഉപയോഗിച്ചിരുന്നത് അലൂമിനിയം സ്പൂണുകളും, ഫോർക്കുകളും ആയിരുന്നുവെന്ന് ചരിത്ര ലേഖനങ്ങളിൽ പറയപ്പെടുന്നു. എന്നാൽ ഇന്ന് വാണിജ്യ മേഖലയിൽ മാറ്റിനിർത്താനാവാത്ത ഒരു ഘടകമായി മാറിയിരിക്കുന്നു അലൂമിനിയം. നിർമ്മാണ പ്രക്രിയകൾക്ക് ഉപയോഗിക്കുന്ന ഒരു ലോഹം എന്നതിനു പുറമെ അലൂമിനിയത്തിന്റെ ഗുണങ്ങൾ അനവധിയാണ്, എന്നാൽ ഇതിനെക്കുറിച്ച് അധികമാർക്കും അറിവില്ല എന്നുമാത്രം. കുശവൻ തിരഞ്ഞെടുക്കുന്ന മണ്ണ് മുതൽ ഗ്യാസ് ട്രബിളിനുള്ള gelucil തുടങ്ങിയ മരുന്നുകളിൽ വരെ അലൂമിനിയം സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു പല ഹോമിയോ മരുന്നുകളിലും അലൂമിനിയം അടങ്ങിയിരിക്കുന്നു. വെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന ആലം Hydrated Potasium Aluminium Sulphate ആണ്. ടൂത്ത് പേസ്റ്റിൽ പല്ലിന് വെണ്മ നൽകാനായി Aluminium Oxide ഉപയോഗിച്ചു വരുന്നു. അലൂമിനിയം ആരോഗ്യത്തിന് ഹാനീകരമെങ്കിൽ ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയില്ലല്ലോ.

പാചകത്തിന് മൺപാത്രങ്ങളാണല്ലോ മലയാളിയ്ക്ക് പ്രിയം, ഈ മൺപാത്രങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് അലൂമിനിയം സംയുക്തങ്ങൾ ധാരാളം അടങ്ങിയ മണ്ണാണ്. കാരണം ഈ മണ്ണ് പാത്രങ്ങൾക്ക് കൃത്യമായ രൂപവും കൂടുതൽ ദൃഢതയും നൽകാൻ സഹായിക്കുന്നു. മൺപാത്രങ്ങൾക്ക് പുറമെ ചൈനക്ലേയിലും പോർട്ക്ലയ്ൻ ക്ലേയിലും അലൂമിനിയം സംയുക്തങ്ങൾ വളരെ കൂടുതൽ അടങ്ങിയിട്ടുണ്ട്.

കുറച്ച് നാളുകൾക്ക് മുമ്പ് റഷ്യൻ ശാസ്ത്രജ്ഞർ വളരെ രസകരമായ ഒരു പഠനം നടത്തുകയുണ്ടായി. നമ്മുടെ ശാരീരിക വളർച്ചയിൽ അലൂമിനിയത്തിനുള്ള പങ്കിനെക്കുറിച്ചായിരുന്നു അവരുടെ വിദഗ്ദ്ധ പഠനം. പൗരാണിക കാലഘട്ടത്തിൽ അലൂമിനിയം സംയുക്തങ്ങൾ ധാരാളം അടങ്ങിയ മൺപാത്രങ്ങളിൽ പാചകം ചെയ്തിരുന്നപ്പോൾ ആളുകൾ നന്നേ ഉയരം കൂടിയവരായിരുന്നു. കാലം പിന്നിട്ടപ്പോൾ ആളുകളുടെ ഉയരം കുറഞ്ഞുവരുന്നതായി കണ്ടെത്തി. ഇതിനു കാരണമായി റഷ്യൻ ശാസ്ത്രജ്ഞൻമാർ എടുത്തുകാട്ടുന്നത് അലൂമിനിയം ഇതര ലോഹങ്ങളായ ഓട്, ചെമ്പ്, പിച്ചള, ഇരുമ്പ് പോലുള്ള ലോഹങ്ങളിൽ പാചകം ചെയ്തിരുന്നു എന്നാണ്.  18–ാം നൂറ്റാണ്ടിലാണ് ചിലവ് കുറഞ്ഞ രീതിയിൽ അലൂമിനിയം വേർതിരിച്ച് തുടങ്ങിയത്. ഇതിൽ പിന്നെ പാത്രങ്ങൾ നിർമ്മിക്കാനും ഈ ലോഹം ഉപയോഗിച്ച് തുടങ്ങി. ഇതിനുശേഷം ആളുകളുടെ ഉയരം കൂടുന്നതായി കണ്ടെത്തി എന്നാണ്  ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇതിനു പിന്നിലെ ശാസ്ത്രീയ വശം പഠനം വ്യക്തമാക്കുന്നത് ഇങ്ങനെ: അലൂമിനിയം നമ്മുടെ ശരീരത്തിലെ ഫോസ്ഫറസിന്റെ അളവിനെ നിയന്ത്രിച്ച് തരുണാസ്ഥിയുടെ വളർച്ചയെ ത്വരിതപ്പെടുത്തി ശാരീരിക വളർച്ച വർദ്ധിപ്പിക്കുന്നു. ഈ പര്യവേക്ഷണത്തിന്റെ വിശദമായ റിപ്പോർട്ട് റഷ്യയുടെ സ്പുട്നിക് മാഗസിനിൽ (ആഗസ്റ്റ്,1981) രേഖപ്പെടുത്തിയിട്ടുള്ളതാണ്.

ഇന്ന് വിപണിയിൽ വിവിധതരത്തിലുള്ള അലൂമിനിയം പാത്രങ്ങൾ ലഭ്യമാണ്. എന്നാൽ ലാഭം കൂട്ടുന്നതിനായി കറുത്തീയം പോലുള്ള ലോഹക്കുട്ടുകൾ ചേർത്തു നിർമ്മിക്കുന്നവയാണ് അവയിൽ ഭൂരിഭാഗവും. ഇവ ശരീരത്തിൽ കടന്നാൽ കാൻസർ, അലർജി, അൾസർ തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യതകൾ കൂടുതലാണ്. ഇവിടെയാണ് അന്ന അലൂമിനിയത്തിന്റെ പ്രസക്തി. 99.5 ശതമാനം ശുദ്ധമായ അലൂമിനിയം ഉരുക്കി ഷീറ്റ് ഉണ്ടാക്കിയാണ് അന്ന അലൂമിനിയം പാത്രങ്ങൾ നിർമ്മിക്കുന്നത്. ഒപ്പം അലൂമിനിയം ശുദ്ധീകരിച്ച് പാത്രങ്ങൾ നിർമ്മിക്കുന്നതിനായി അന്നയിൽ ഉപയോഗിച്ച് വരുന്നത് Alumina Brick Furnace ആണ്. ഇതിനാൽ യാതൊരു ദോഷവുമില്ല എന്നുമാത്രമല്ല, അലൂമിനിയത്തിന്റെ എല്ലാ ഗുണങ്ങളും ലഭിക്കുന്നു. 99 ശതമാനം ശുദ്ധമായ ആലൂമിനിയം പാത്രങ്ങൾക്ക് മാത്രമാണ് ഇന്ത്യ ഗവൺമെന്റ് ISI മുദ്ര നൽകുകയുള്ളു. അന്നയുടെ പാത്രങ്ങൾ ISI മുദ്രയോടെയാണ് വിപണിയിൽ എത്തിക്കുന്നത്.

ISI മുദ്രയുള്ള ശുദ്ധമായ അലൂമിനിയം പാത്രങ്ങൾ ആരോഗ്യത്തിന് ഹാനികരമെന്നോ ക്യാന്‍സർ ഉണ്ടാക്കുമെന്നോ ശാസ്ത്രീയമായി തെളിവുകളൊന്നുമില്ല. അതുകൊണ്ട് അർഹിക്കുന്ന പ്രാധാന്യത്തോട് കൂടിയേ വ്യാജ പ്രചരണങ്ങൾ നമ്മൾ വിലയിരുത്താവൂ. സമൂഹ മാധ്യമങ്ങളിൽ വരുന്ന മെസേജുകൾ എത്ര മാത്രം വിശ്വാസയോഗ്യമെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

Anna Aluminium Company Pvt.Ltd. Kizhakkambalam, Aluva,

Ph: 0484 – 2680700 | anna@annagroup.net | kitexlifestyle.com

Read More: Lifestyle