Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞിന്റെ പേര് അമ്മയുടെ സാരിയിൽ, സൂപ്പർ സ്റ്റൈൽ!

saree-printed-with-babys-name

ഉണ്ണിക്കണ്ണന്റെ പേരിടൽ ചടങ്ങ് എങ്ങനെ സ്പെഷൽ ആക്കാം. പാരമ്പര്യരീതികൾ അനുസരിച്ചായതിനാൽ ചടങ്ങിന്റെ ലാളിത്യവും പ്രൗഡിയും വേണം. അതുകൊണ്ടു തന്നെ ഫാഷൻ പരീക്ഷണങ്ങൾക്കു പരിമിതിയുണ്ട്. കുഞ്ഞ് തന്നെയാണ് ചടങ്ങിന്റെ ശ്രദ്ധാകേന്ദ്രം, പിന്നെ അമ്മയും. അമ്മയുടെയും കുഞ്ഞിന്റെയും വസ്ത്രങ്ങളിലെ നിറവും പാറ്റേണും ഡിസൈനും ഒരുപോലെ വരുന്ന പരീക്ഷണങ്ങൾ പലതും ചെയ്തു പഴകിയതുമാണ്. പക്ഷേ ഡിസൈനറുടെ  ഭാവനയിൽ പുതുമകൾ പിറക്കാതിരിക്കില്ലല്ലോ .

കുഞ്ഞുങ്ങൾക്ക് ഒരു കാരണവശാലും ഈ ഭക്ഷണങ്ങൾ കൊടുക്കരുത്!

അങ്ങനെ ഒരുങ്ങിയതാണ്  കുഞ്ഞിന്റെ പേര് തുന്നിച്ചേർത്തെടുത്ത  വസ്ത്രങ്ങൾ. അതിൽ അച്ഛയുടെയും അമ്മയുടെയും  സ്നേഹം കൂടി ഇഴചേർത്തെടുത്തപ്പോൾ  അവർക്കതു ചടങ്ങുപോലെ തന്നെ മറക്കാനാകാത്ത വസ്ത്രങ്ങളായി. ഒപ്പം ഫാഷനിസ്റ്റകളുടെ  കണ്ണിനു വിരുന്നും. 

അമ്മ സാരി

സാധാരണ സെറ്റ് മുണ്ട് വാങ്ങി അതിൽ ചെറിയ കൈവേലകൾ ചെയ്തപ്പോൾ  സംഭവം ജോറായി. സെറ്റു മുണ്ടിൽ അരയിഞ്ചു വീതിയിൽ സിൽക്ക് കലംകാരി ബോർഡർ നൽകി. ഒപ്പം ഗോൾഡൻ സറിയില്‍ കുഞ്ഞിന്റെ പേര് എംബ്രോയ്ഡറി ചെയ്തു. ഒരു വശത്തെ ബോർ‍ഡറിൽ അൽപം ചിത്രത്തുന്നലും ചേർന്നപ്പോൾ സാരിക്കു പുത്തൻ മേക്ക് ഓവർ. സാരിയിൽ ഒരിടത്തു മാത്രം അമ്മയുടെയും അച്ഛന്റെയും പേരും ഹൃദയാകൃതിയിലുള്ള മോട്ടിഫിനു ചുറ്റും തുന്നിച്ചേർത്തു, നടുവിൽ കുഞ്ഞിന്റെ ചെല്ലപ്പേരും.

ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്യൂ: ഇന്ദ്രജിത്ത്

ചടങ്ങിനു വേണ്ടി തയാറാക്കിയതാണെങ്കിലും  ഈ സാരി വീണ്ടും ഉടുക്കാൻ കഴിയും വിധം ഡബിൾ ബോർഡർ നൽകിയിട്ടുണ്ട്. കുഞ്ഞിന്റെ പേരുന്നതിന്റെ മറുഭാഗം സിൽക് കലംകാരി ബോർഡർ ആയതിനാൽ ഇതു മാത്രം കാണുന്ന വിധത്തിലും ഇതുടുക്കാൻ കഴിയും.

കുഞ്ഞു കുർത്ത

കുഞ്ഞുവാവയ്ക്കു വേണ്ടിയൊരുക്കിയത് കുർത്തയും മുണ്ടും. പീക്കിരിക്കുഞ്ഞിന് കുർത്ത വലുപ്പം കൂടരുതെന്നതിനാൽ നീളം കുറച്ചു. ഒരു വശം നിറയെ അവന്റെ പേരെഴുതി തുന്നിച്ചേർത്തു. ഒപ്പം സ്വർണപ്പൂക്കളുടെ  ചിത്രത്തുന്നല്‍ ചേർത്തൊരുക്കിയ  ബട്ടണുകളും.  കുഞ്ഞുമുണ്ടിലുമുണ്ട്  പേരും പൂക്കളും. 

(ഡിസൈനർ: അപർണ അഖിരൂപ്

Ekaah ഡിസൈൻസ്, തൃശൂർ)

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam...