Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതെല്ലാം മറന്നേക്കൂ, ഇനി കുർത്തകളിൽ സ്ട്രൈപ്സ് തരംഗം!

Stripes Fashion

ഒറ്റ നിറത്തിലുള്ളതും നിറയെ പ്രിന്റുകളുള്ളതുമായ കുർത്തകൾ അണിഞ്ഞ് മടുത്തെങ്കിൽ ഒരു മാറ്റത്തിന് തയ്യാറായിക്കോളൂ. നീളൻ വരകളുടെ അഴകിൽ പുതിയ ട്രെൻഡ് കണ്ടെത്തിയിരിക്കുകയാണ് ഫേഷൻ ലോകം. സ്ട്രൈപ്സ് പാറ്റേണിലുള്ള കുർത്തകളാണ് ഏറ്റവും പുതിയ ട്രെൻഡ്. 

stripes5

നേർത്ത നീളൻ വരകൾ മുതൽ സ്ട്രൈപ്സ് പാറ്റേണിന്റെ എല്ലാ സാധ്യതകളും കുർത്തകളിലും സൂപ്പർ ഹിറ്റാണ്. പീറ്റർ പാൻ കോളറുകളുള്ള ബട്ടൺ–അപ്പ് ഫ്ലയർ കുർത്തകൾ ഫ്രഷ് ലുക്ക് നൽകും. 

stripes4

കൂൾ ലുക്ക് നൽകുന്ന സെയ്്ലർ സ്ട്രൈപ്സിന് ആരാധകർ ഏറെയാണ്. ഇൻഡിഗോ സ്ട്രൈപ്സ്, ഷിബോരി സ്ട്രൈപ്സ് എന്നിവയൊക്കെ എവർഗ്രീൻ ട്രെൻഡ് സെറ്റേഴ്സ് ആണ്. സ്ട്രൈപ്സ് കുർത്തകളിൽ എംബ്രോയിഡറി വർക്കുകളും നന്നായി ഇണങ്ങുമെന്നതാണ് മറ്റൊരു ആകർഷണം. നല്ലൊരു ഓഫീസ് വെയർ കൂടിയാണ് സ്ട്രൈപ്സ് കുർത്തകൾ. 

stripes3

എന്നാൽ, കുർത്തകളിൽ സ്ട്രൈപ്സ് പാറ്റേൺ പരീക്ഷിക്കാൻ പലർക്കും മടിയാണ്. സ്വന്തം രൂപത്തിന് സ്ട്രൈപ്സ് ഇണങ്ങുമോ എന്നുള്ളതാണ് പലരുടെയും സംശയം. ഇക്കാര്യത്തിൽ കൺഫ്യൂഷൻ വേണ്ട. ശ്രദ്ധയോടെ തെരഞ്ഞെടുത്താൽ സ്ട്രൈപ്സ് പാറ്റേൺ കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. 

stripes1

നീളൻ വരകൾ ഉയരം തോന്നിപ്പിക്കാൻ സഹായിക്കുന്ന പാറ്റേൺ ആണ്. ആകാരവടിവിന് 'വി' പാറ്റേണിലുള്ള സ്ട്രൈപ്സ് നല്ലതാണ്. തിരശ്ചീനമായ വരകൾ ഉയരം കുറച്ച് തോന്നിപ്പിക്കാൻ സഹായിക്കും. ഓരോരുത്തർക്കും ഇണങ്ങുന്ന സ്ട്രൈപ്സ് പാറ്റേൺ തെരഞ്ഞെടുക്കണമെന്നതാണ് ശ്രദ്ധിക്കാനുള്ളത്. സ്ട്രൈപ്സ് കുർത്തകൾക്കൊപ്പം പ്ലെയിൻ നിറങ്ങളിലുള്ള സിഗററ്റ് പാന്റ്സ്, പെൻസിൽ പാന്റ്സ്, ധോത്തി പാന്റ്സ് എന്നിവയൊക്കെ പരീക്ഷിക്കാം. 

Details

(ഡിസൈൻ: ബോട്ട് സോംഗ്)

https://www.instagram.com/boatsongdesigners/

https://www.facebook.com/theboatsong/ 

Mobile- 994 642 6000 

Address: Jacksons building, Chelliyozhukkom Road, Near Manorama Junction, 

K.K.Road, Kottayam, Kerala-686001 

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam