Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീകുമാർ മേനോന് മാത്രമല്ല, ലാലേട്ടനുമുണ്ട് ‘ഒടിയൻ ജാക്കറ്റ്’

ഒടിയൻ ചിത്രത്തിന്റെ പോസ്റ്റര്‍(ഇടത്), മോഹൻലാലിനു വേണ്ടി തയാറാക്കിയ ജാക്കറ്റ്(വലത്) ഒടിയൻ ചിത്രത്തിന്റെ പോസ്റ്റര്‍(ഇടത്), മോഹൻലാലിനു വേണ്ടി തയാറാക്കിയ ജാക്കറ്റ്(വലത്)

14 ഡിസംബർ 2018, ഒടിയന്റെ കുതിപ്പ് തുടങ്ങിയ ദിവസം. ഫാൻസ് ഷോ കാണാനെത്തിയ ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ ജാക്കറ്റ് ധരിച്ചാണ് തിയറ്ററിലെത്തിയത്. വെറും ജാക്കറ്റല്ല കുതിച്ചുപായുന്ന ഒടിയൻ മാണിക്യനുള്ള ജാക്കറ്റ്. ഈ ജാക്കറ്റ് മാധ്യമ ശ്രദ്ധ നേടുകയും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. തൃശൂർ സ്വദേശിയായ കസ്റ്റമൈസ് ജാക്കറ്റ് ഡിസൈനർ ജിഷാദ് ആണു ശ്രീകുമാർ മേനോനു വേണ്ടി ഒടിയൻ ജാക്കറ്റ് തയാറാക്കിയത്. മോഹന്‍ലാലിനു വേണ്ടിയും ഒടിയൻ ജാക്കറ്റ് ഒരുക്കിവച്ചിട്ടുണ്ട് ജിഷാദ്. 

സ്റ്റൈലിഷ് ലുക്കിൽ പുതിയ പരീക്ഷണമാണ് ജിഷാദ് തയാറാക്കുന്ന ജാക്കറ്റുകൾ. താരങ്ങൾക്കായി ജിഷാദ് ഡിസൈൻ ചെയ്ത ജാക്കറ്റുകൾ മുൻപും മാധ്യമശ്രദ്ധ നേടിയിട്ടുണ്ട്. ഒടിയൻ ജാക്കറ്റിനെക്കുറിച്ച് ജിഷാദ് മനോരമ ഓൺലൈനോടു സംസാരിക്കുന്നു.

 ഒടിയൻ ജാക്കറ്റ് ജിഷാദ് ശ്രീകുമാർ മോനോന് കൈമാറുന്നു

ഒടിയൻ ജാക്കറ്റ്

ഒടിയൻ റിലീസിസ് ചെയ്യുന്നതിന്റെ തലേദിവസം ശ്രീകുമാർ സാറിനെ ഞാൻ കണ്ടിരുന്നു. സാജിദ് എന്ന സുഹൃത്ത് വഴിയാണ് അതിന് അവസരം ഒരുങ്ങുന്നത്. സാജിദ് ഞാൻ ജാക്കറ്റ് ഡിസൈനർ ആണെന്നു ശ്രീകുമാർ സാറിനോടു പറഞ്ഞു. സൽമാൻഖാനു വേണ്ടി ജാക്കറ്റ് ചെയ്തിട്ടുണ്ടെന്ന കാര്യം അദ്ദേഹത്തെ അറിയിച്ചു. അപ്പോൾ ഒടിയന് ഒരു ജാക്കറ്റ് വേണമെന്നു പറഞ്ഞു. അങ്ങനെയാണ് ഒരു ദിവസം കൊണ്ട് ഒടിയൻ ജാക്കറ്റ് ചെയ്യുന്നത്. 

ജാക്കറ്റിന്റെ പ്രത്യേകതകൾ 

കൈകൊണ്ടാണ്  ജാക്കറ്റ് ഉണ്ടാക്കിയത്. ഡെനിമിൽ ആണ് സാധാരണ ജാക്കറ്റ് ചെയ്യാറുള്ളത്. പക്ഷേ ഒടിയന് ഡെനിം അനുയോജ്യമായിരുന്നില്ല. അതുകൊണ്ട് ലിനിനിൽ ഒരു ജാക്കറ്റ് തയാറാക്കുകയായിരുന്നു. സിനിമയില്‍ മോഹന്‍ലാൽ സർ ഉപയോഗിച്ച ഒരു വസ്ത്രത്തിന്റെ കളർതീം ആണ് ഉപയോഗിച്ചത്. അക്രിലിക് ഫാബ്രിക് പെയിന്റ് ഉപയോഗിച്ചു വിരലുകൾ കൊണ്ടായിരുന്നു പെയിന്റിങ്. 

odiyan (5) അർജുൻ അശോകനു നൽകിയ രമണൻ ജാക്കറ്റ്

ലാൽ സാറിനും ജാക്കറ്റ്

ലാൽ സാറിനും ഒരു ജാക്കറ്റ് തയാറാക്കിയിട്ടുണ്ട്. ഒടിയനിലെ മാണിക്യന്റെ തിരിച്ചുവരവിലെ ലുക്കാണ് ആ ജാക്കറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡെനീമിലാണു ലാൽ സാറിനുള്ള ജാക്കറ്റിൽ തയാറാക്കിയത്. വിരലും ബ്രഷും ഉപയോഗിച്ചായിരുന്നു പെയിന്റിങ്. ജാക്കറ്റ് ലാലേട്ടന് ഇഷ്ടപ്പെട്ടുവെന്നും ഈ മാസം ഹൈദരബാദില്‍ പോയി നേരിട്ടു കൊടുക്കാമെന്നും ശ്രീകുമാര്‍ സർ പറഞ്ഞിട്ടുണ്ട്. 

odiyan (4) അടാർ ലൗ ടീമിനൊപ്പം ജിഷാദ്

ടൊവീനോ ജാക്കറ്റ്

ക്രിയേറ്റീവ് ആയിട്ടുള്ള ഒരു ജാക്കറ്റാണ് ടൊവീനോയ്ക്കു ഒരുക്കിയത്. ധാരാളം സ്ട്രിപ്സ് ഉള്ള ഒരു ജാക്കറ്റായിരുന്നു. ആ സ്ട്രിപ്സ് യോജിപ്പിക്കുമ്പോൾ ടൊവീനോയുടെ പേര് ആകും. അങ്ങനെയായിരുന്നു അത് രൂപകല്പന ചെയ്തത്. ടോവിനോയ്ക്കു ജാക്കറ്റ് വളരെയധികം ഇഷ്ടപ്പെട്ടു. സൂര്യ സാറിനു വേണ്ടി സിങ്കം സിനിമയെ ആസ്പദമാക്കി ഒരു ജാക്കറ്റ് തയാറാക്കി വെച്ചിട്ടുണ്ട്. വൈകാതെ അത് അദ്ദേഹത്തിനു കൈമാറും.

odiyan (7) ജിഷാദ് ഡിസൈൻ ചെയ്ത ജാക്കറ്റ് ധരിച്ച് ടോവിനോ

ഈ മേഖലയിൽ

കരിയർ തുടങ്ങിയിട്ട് ഏഴു വർഷത്തോളമായി. താരങ്ങൾക്കു വേണ്ടി ജാക്കറ്റ് ഡിസൈൻ ചെയ്യാൻ തുടങ്ങിയിട്ട് 2 വർഷവും. സൽമാൻ ഖാനു വേണ്ടി റേസ് 3 എന്ന സിനിമയിലായിരുന്നു അദ്യത്തെ സെലിബ്രിറ്റി ജാക്കറ്റ് ഡിസൈനിങ്. ഇപ്പോൾ ഇതിഹാസ 2 ൽ സ്റ്റെലിസ്റ്റ് ആണ്. ‘ഖൽബാ’ണ് അടുത്ത ചിത്രം. 

odiyan (6) സൗബിനു വേണ്ടി ഡിസൈൻ ചെയ്ത ജാക്കറ്റ്

സ്വപ്നം

ഡേവിഡ് ബെക്കാമിന്റെ സ്റ്റെലിഷ് ആവുക എന്നതാണ് എന്റെ സ്വപ്നം. അതിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. 2019ൽ‌ അദ്ദേഹത്തെ നേരിട്ടു കാണാൻ സാധിക്കും. ഫാഷനിൽ ഭ്രമം തുടങ്ങിയ കാലം മുതൽ അദ്ദേഹമാണ് മാതൃക. അത്രയധികം പ്രചോദനമായിരുന്നു ബെക്കാം. ആ സ്വപ്നമാണ് യാഥാർഥ്യമാകുന്നത്. 

jishad ജിഷാദ്