അതുവരെ കെട്ടിപ്പടുത്ത കാർട്ടൂൺ സാമ്രാജ്യം തകർന്നടിഞ്ഞ വേദനയിലായിരുന്ന ഡിസ്നിക്കുള്ള പിടിവള്ളിയായിരുന്നു മിക്കി മൗസ്. വട്ടപ്പൂജ്യത്തിൽനിന്ന് തുടങ്ങിയ ഡിസ്നിയെ കോടീശ്വരനാക്കുന്നതിലും മിക്കി വഹിച്ച പങ്ക് ചെറുതൊന്നുമല്ല. ആദ്യ ചിത്രങ്ങളിൽ മിന്നി മൗസ് എന്ന കഥാപാത്രത്തിന്റെ പിന്നിലായിരുന്നു മിക്കിയുടെ സ്ഥാനം. പക്ഷേ നമ്മുടെ പല സൂപ്പർതാരങ്ങളെയും പോലെ കാലക്രമേണ നായകപദവിയിലേക്ക് ഉയരുകയായിരുന്നു മിക്കിയും...

അതുവരെ കെട്ടിപ്പടുത്ത കാർട്ടൂൺ സാമ്രാജ്യം തകർന്നടിഞ്ഞ വേദനയിലായിരുന്ന ഡിസ്നിക്കുള്ള പിടിവള്ളിയായിരുന്നു മിക്കി മൗസ്. വട്ടപ്പൂജ്യത്തിൽനിന്ന് തുടങ്ങിയ ഡിസ്നിയെ കോടീശ്വരനാക്കുന്നതിലും മിക്കി വഹിച്ച പങ്ക് ചെറുതൊന്നുമല്ല. ആദ്യ ചിത്രങ്ങളിൽ മിന്നി മൗസ് എന്ന കഥാപാത്രത്തിന്റെ പിന്നിലായിരുന്നു മിക്കിയുടെ സ്ഥാനം. പക്ഷേ നമ്മുടെ പല സൂപ്പർതാരങ്ങളെയും പോലെ കാലക്രമേണ നായകപദവിയിലേക്ക് ഉയരുകയായിരുന്നു മിക്കിയും...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതുവരെ കെട്ടിപ്പടുത്ത കാർട്ടൂൺ സാമ്രാജ്യം തകർന്നടിഞ്ഞ വേദനയിലായിരുന്ന ഡിസ്നിക്കുള്ള പിടിവള്ളിയായിരുന്നു മിക്കി മൗസ്. വട്ടപ്പൂജ്യത്തിൽനിന്ന് തുടങ്ങിയ ഡിസ്നിയെ കോടീശ്വരനാക്കുന്നതിലും മിക്കി വഹിച്ച പങ്ക് ചെറുതൊന്നുമല്ല. ആദ്യ ചിത്രങ്ങളിൽ മിന്നി മൗസ് എന്ന കഥാപാത്രത്തിന്റെ പിന്നിലായിരുന്നു മിക്കിയുടെ സ്ഥാനം. പക്ഷേ നമ്മുടെ പല സൂപ്പർതാരങ്ങളെയും പോലെ കാലക്രമേണ നായകപദവിയിലേക്ക് ഉയരുകയായിരുന്നു മിക്കിയും...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമെമ്പാടുമുള്ള കുട്ടികളെ കുടുകുടെച്ചിരിപ്പിക്കുന്ന മിക്കി മൗസിനു പിന്നിൽ അധികമാരുമറിയാത്തൊരു ‘റിവഞ്ച്’ സ്റ്റോറിയുണ്ട്. മിക്കിയുടെ നിർമാതാവായ വാൾട്ട് ഡിസ്നി, തന്നെ ചതിച്ചുകടന്ന സുഹൃത്തിനോടു ചെയ്തൊരു സ്വീറ്റ് റിവഞ്ചിൽനിന്നാണത്രേ മിക്കിയുടെ തുടക്കം. 95 വർഷത്തെ യുഎസ് പകർപ്പവകാശനിയമത്തിന്റെ കാലാവധി അവസാനിച്ച് മിക്കി മൗസ് കാർട്ടൂൺ പരമ്പരയിലെ പ്രധാനകഥാപാത്രങ്ങളെല്ലാം സ്വതന്ത്രരാകുന്നുവെന്ന വാർത്തയ്ക്കു പിന്നാലെ മിക്കിയുടെ ജാതകവും ചരിത്രവും ചികഞ്ഞെടുക്കുകയാണ് ആരാധകർ. പകർപ്പവകാശ കാലാവധി അവസാനിക്കുന്നതോടെ മിക്കിയെ കാത്തിരിക്കുന്നത് വമ്പൻ അവസരങ്ങളാണ്. 2024 ലാണ് പകർപ്പവകാശനിയമത്തിന്റെ കാലാവധി അവസാനിക്കുന്നത്. ഇതോടെ ഡിസ്നിയുടെ കുത്തകാവകാശത്തിൽ നിന്നു സ്വതന്ത്രരാകുന്ന മിക്കി മൗസിനും കൂട്ടർക്കും ഡിസ്നിക്കു പുറത്തേക്കുള്ള വാതിൽ തുറന്നുകിട്ടും. മിക്കി മൗസിനെ കേന്ദ്രകഥാപാത്രമാക്കി ആർക്കും സിനിമകളോ ചിത്രകഥകളോ നിർമിക്കാം. മിക്കിയുടെ അവകാശം നഷ്ടമാകുന്നതോടെ ഡിസ്നിക്ക് സംഭവിക്കുന്ന വലിയ നഷ്ടങ്ങൾ എന്തൊക്കെയാണ്? സമ്പൂർണമായും മിക്കിയുടെ അവകാശം ഡിസ്നിക്കു നഷ്ടമാവുകയാണോ? എങ്ങനെയാണ് ഈ കുഞ്ഞനെലിക്കഥാപാത്രം ഡിസ്നിയെ കോടീശ്വരനാക്കിയത്? എന്തൊക്കെയാണ് മിക്കിയുടെ പേരിലുള്ള റെക്കോർഡുകൾ? ഇതാ, അറിയേണ്ടതെല്ലാം...

ചിത്രം: AFP

1927 ജനുവരി ഒന്നിനു മുൻപുള്ള എല്ലാ സൃഷ്ടികളും യുഎസ് പകർപ്പവകാശ നിയമപ്രകാരം ഇപ്പോൾ സ്വതന്ത്ര ഉപയോഗത്തിനു ലഭ്യമാണ്. ഈ വർഷം ആദ്യം പകർപ്പവകാശ കാലാവധി അവസാനിച്ച ‘വിന്നി ദ് പൂ’ പരമ്പരയിലെ കഥാപാത്രങ്ങളെ ഉപയോഗിച്ച് പുതിയ ഹൊറർ ചിത്രം ഉൾപ്പെടെയുള്ള സ്വതന്ത്രസൃഷ്ടികൾ അണിയറയി‍ൽ പുരോഗമിക്കുകയാണ്. മിക്കി മൗസിന്റെ പകർപ്പവകാശം അവസാനിക്കുന്നതോടെ സമാന സൃഷ്ടികളിൽ മിക്കിയും നായകനായേക്കാം. എന്നാൽ ഡിസ്നിയുടെ തന്നെ സൃഷ്ടികളോടു സാദൃശ്യമുള്ളവ നിർമിച്ചാൽ നിയമലംഘനമാകും. പകർപ്പവകാശത്തിനുമാത്രമേ കാലപരിധി നിശ്ചയിച്ചിട്ടുള്ളൂ; ട്രേഡ് മാർക്കിന് കാലപരിധിയില്ല എന്നതുകൊണ്ടാണ് ഡിസ്നിയുടെ ക്രിയേറ്റിവിറ്റി കോപ്പിയടിച്ചാൽ പണികിട്ടുമെന്നു പറയാൻ കാരണം. 

ADVERTISEMENT

∙ ഡിസ്നിയെ കോടീശ്വരനാക്കിയ മിക്കി

അനിമേഷൻ രംഗത്തെ കുലപതി വാൾട്ട് ഡിസ്നിയും സഹപ്രവർത്തകൻ ഉബ് ഇവെർക്സും ചേർന്ന് 1928 ലാണ് മിക്കി മൗസ് സൃഷ്ടിച്ചത്. ഒട്ടേറെ കാർട്ടൂൺ സിനിമകളുടെ നിർമാതാവാണു വാൾട് ഡിസ്നി. വാൾട് ഡിസ്നിക്ക് ‘മിക്കി മൗസ്’ ചിത്രീകരിക്കാനുള്ള ആശയം കിട്ടിയത് ഒരിക്കൽ ഒരിടത്ത് ഒരു ആർട്ട് വർക്ക് ചെയ്യുമ്പോഴായിരുന്നുവത്രേ. അവിടെവച്ച് ഒരു എലിയുടെ വികൃതി കാണാനിടയായി. അവയുടെ വിക്രിയകൾ കണ്ടു പ്രചോദനം ഉൾക്കൊണ്ടാണ് ‘മിക്കി മൗസ്’ രൂപപ്പെടുത്തിയത്. ഒരു ആർട്ട് സ്റ്റുഡിയോ വാടകയ്ക്കെടുക്കാൻ പോലും അന്ന് അദ്ദേഹത്തിനു കഴിവില്ലായിരുന്നു. ജീവിതത്തിൽ ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരൻ മിക്കിയാണ് എന്നാണ് വാൾട്ട് ഡിസ്നി ഒരിക്കൽ പറഞ്ഞത്. 

ഹോളിവുഡ് താരം സൂസൻ ലൂച്ചി മിക്കി മൗസ് വേഷധാരിക്കൊപ്പം. ചിത്രം: FREDERICK M. BROWN / Getty Images North America via AFP.

നാലു തലമുറകളായി കോടിക്കണക്കിനാളുകൾ ഓമനിച്ച മിക്കി മൗസ് എന്ന കുഞ്ഞൻ എലി ഇന്നും ബാല്യം നെയ്തുകൂട്ടുന്ന ഭാവനകളിൽ നിറസാന്നിധ്യമാണ്. വാൾട്ട് ഡിസ്നിയെ കോടീശ്വരനാക്കിയതും ലോകത്തിനുമുന്നിൽ അവതരിപ്പിച്ചതും മിക്കി മൗസ് എന്ന കുഞ്ഞനെലി തന്നെയാണെന്നു പറയാം.

∙ ഡിസ്നിയെ തോൽപിക്കാനാവില്ല

ADVERTISEMENT

വാൾട്ട് ഡിസ്നി ആദ്യം കാർട്ടൂൺ പരമ്പര സൃഷ്ടിക്കുമ്പോൾ മിക്കി മൗസ് ആയിരുന്നില്ല ഇതിലെ താരം. മറ്റൊരു കാർട്ടൂൺ കഥാപാത്രത്തിനു പകരക്കാരനായി വന്ന താരമാണ് മിക്കി മൗസ്. 1920കളിൽ ഡിസ്നി കമ്പനിയുടെതന്നെ ഭാവനാസൃഷ്ടിയായ ‘ഓസ്വാൾഡ് ദ് ലക്കി റാബിറ്റ്’ എന്ന മുയലിന് പകരക്കാരനെ അന്വേഷിച്ചപ്പോൾ ജന്മമെടുത്തതാണ് മിക്കി. സിനിമാ നിർമാതാവ് ചാൾസ് മിന്റ്സ് കാണിച്ച വിശ്വാസവഞ്ചനയ്ക്കുള്ള മറുപടിയോ പ്രതികാരമോ ആയാണ് വാൾട്ട് ഡിസ്നി മിക്കിയെ സൃഷ്ടിച്ചെടുക്കുന്നതിലേക്കു നയിച്ചത്. ഡിസ്നി കമ്പനിയുടെ കാർട്ടൂൺ ചിത്രങ്ങൾ മിന്റ്സായിരുന്നു ആദ്യകാലങ്ങളിൽ വിതരണത്തിനെടുത്തിരുന്നത്. ലാഭ വിഹിതം കൂട്ടണമെന്ന് ആവശ്യപ്പെട്ട ഡിസ്നിയോട് കാർട്ടൂണിന്റെ അവകാശം വിതരണക്കാരായ യൂണിവേഴ്സൽ സ്റ്റുഡിയോസിൽ നിക്ഷിപ്തമാണെന്ന വാദമാണു മറുപടിയായി ലഭിച്ചത്. കൂടാതെ തന്റെ കലാകാരൻമാരെക്കൂടി മിന്റ്സ് സ്വന്തമാക്കിയെന്ന വിവരം ഡിസ്നിയെ മാനസികമായി വല്ലാത തളർത്തി. അതുവരെ കെട്ടിപ്പടുത്ത കാർട്ടൂൺ സാമ്രാജ്യം തകർന്നടിഞ്ഞതിന്റെ വേദനയിലായിരുന്നു ഡിസ്നി. പിന്നീട് ഡിസ്നിക്ക് വട്ടപ്പൂജ്യത്തിൽനിന്ന് തുടങ്ങേണ്ടിവന്നു.

1928ൽ സ്റ്റുഡിയോയിൽ വളർത്തിയിരുന്ന ഒരു കുഞ്ഞൻ എലിയെ ശ്രദ്ധിച്ചപ്പോഴാണ് ഡിസ്നിക്ക് മിക്കി മൗസ് എന്ന കഥാപാത്രത്തിന്റെ ഐഡിയ ആദ്യമായി മനസ്സിൽ തോന്നിയതത്രേ. 1928 നവംബർ 18നു ലൊസാഞ്ചലസിലേക്ക് ഭാര്യയുമൊത്തുള്ള ട്രെയിൻ യാത്രയിലാണ് എലിക്കുഞ്ഞിനെ കഥാപാത്രമാക്കിയാലോ എന്ന ആശയം മനസ്സിൽ വിരിയുന്നത്.

2013ൽ പുറത്തിറങ്ങിയ ‘ഗെറ്റ് എ ഹോഴ്സ്’ ആണ് അവസാന മിക്കി ചിത്രം. പത്തുതവണ മികച്ച അനിമേഷൻ ഷോട്ട് ഫിലിം വിഭാഗം ഓസ്കർ നോമിനിഷൻ നേടിയിട്ടുണ്ട് മിക്കി ചിത്രങ്ങളെന്നു കേൾക്കുമ്പോൾ മിക്കി അത്ര ചെറിയ പുള്ളിയല്ലെന്നു മനസ്സിലാവും

കഥാപാത്രത്തിനു മോർട്ടിമർ എന്നു പേരുനൽകാനാണ് ഡിസ്‌നി ആലോചിച്ചത്. പക്ഷേ ഡിസ്‌നിയുടെ ഭാര്യ ലിലിയന് ആ പേര് ഇഷ്‌ടപ്പെട്ടില്ല. ഓമനത്തമുള്ള മറ്റൊരു പേരു കണ്ടെത്തി ലിലിയൻ. ആ പേരായിരുന്നു മിക്കി. ട്രെയിൻ ലോസാഞ്ചലസിൽ എത്തിയപ്പോഴേക്കും ചുവപ്പ് വെൽവെറ്റ് ഷോർട്‌സ് ഇട്ട മിക്കിയുടെ ചിത്രം ചിത്രം ഡിസ്‌നി വരച്ചു കഴിഞ്ഞിരുന്നു.

∙ മിക്കി മൗസ് ബിഗ് സ്ക്രീനിലേക്ക്

ADVERTISEMENT

മിക്കിക്ക് കാർട്ടൂണിൽ മാത്രമല്ല, അങ്ങു ബിഗ്സ്ക്രീനിലും ഉണ്ടെടാ പിടി. മിക്കിയെ കഥാപാത്രമാക്കി പല സിനിമകളും വന്നിട്ടുണ്ട്. ആദ്യ രണ്ടു ചിത്രങ്ങൾ പുറത്തിറങ്ങിയില്ല. മൂന്നാം ചിത്രമാണ് മിക്കി മൗസിനെ ബിഗ് സ്ക്രീനിലും സ്റ്റാറാക്കി മാറ്റിയത്. ഹ്രസ്വ അനിമേഷൻ ചിത്രമായ പ്ലെയിൻ ക്രെയ്സിയിലാണ് മിക്കിയെ ഡിസ്നി ആദ്യമായി അവതരിപ്പിച്ചത്. 1928 മേയ് 15ന് ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിൽ ടെസ്റ്റ് സ്ക്രീനിങ് നടന്നെങ്കിലും കാഴ്ചക്കാരെ ആകർഷിക്കാൻ മിക്കിക്കായില്ല. നിരാശനായ ഡിസ്നി വീണ്ടും മിക്കിയെ സിനിമയിൽ പരീക്ഷിച്ചുനോക്കി. ഗാലപ്പിങ് കൗച്ചോ എന്ന ചെറുചിത്രത്തിലൂടെ. ഈ ചിത്രത്തിനും പ്രതീക്ഷിച്ചപോലെ വിതരണക്കാരെ കിട്ടിയില്ല. 1928 നവംബർ 18നാണ് മിക്കി മൗസിന്റെയും വാൾട്ട് ഡിസ്നിയുടെയും ജാതകം തിരുത്തിക്കുറിച്ചുകൊണ്ട് ആദ്യ മിക്കി ചിത്രം തിയറ്ററിലെത്തിയത്. ഡിസ്നിയും ഇവെർക്സും ചേർന്ന് സംവിധാനം ചെയ്ത ഏഴര മിനിറ്റ് ദൈർഘ്യമുള്ള സ്റ്റീംബോട്ട് വില്ലി വൻവിജയം കൊയ്തു. മിക്കിയുടെ ‘കന്നിച്ചിത്ര’മായി ലോകം അംഗീകരിച്ചിട്ടുള്ളത് ഈ സിനിമയാണ്.

ചിത്രം: Eugene Gologursky / Getty Images via AFP.

ആദ്യ ചിത്രങ്ങളിൽ മിന്നി മൗസ് എന്ന കഥാപാത്രത്തിന്റെ പിന്നിലായിരുന്നു മിക്കിയുടെ സ്ഥാനം. പലതിലും മിക്കിയായിരുന്നില്ല പ്രധാന കഥാപാത്രം. നമ്മുടെ പല സൂപ്പർതാരങ്ങളെയും പോലെ കാലക്രമേണ നായകപദവിയിലേക്ക് ഉയരുകയായിരുന്നു മിക്കിയും. 1929ൽ ‘ദ് കാർണിവൽ കിഡ്ഡിലൂടെ മിക്കി ആദ്യമായി സംസാരിച്ചു. 1932ൽ ആദ്യ കളർ മിക്കിചിത്രം (പരേഡ് ഓഫ് ദ് അവാർഡ് നോമിനീസ്). ഈ ചിത്രം പുറത്തിറങ്ങിയില്ല. 1935ൽ തിയറ്ററിലെത്തിയ ‘ദ് ബാൻഡ് കൺസേർട്ട്’ ആണ് ആദ്യ ഔദ്യോഗിക മിക്കി കളർ ചിത്രം. 1940ൽ മിക്കിയെ കേന്ദ്രകഥാപാത്രമാക്കി ആദ്യ മുഴുനീള മിക്കി ചിത്രം പുറത്തിറങ്ങി: ‘ഫാന്റസിയ’.

∙ മിക്കി മൗസ് ഓസ്കർ വേദിയിലേക്ക്

1953ൽ ‘ദ് സിംപിൾ തിങ്സ്’ എന്ന ചിത്രത്തോടെ ബിഗ് സ്ക്രീനിൽനിന്ന് ഒറ്റമുങ്ങലായിരുന്നു മിക്കി. പിന്നെ തിരിച്ചെത്തിയത് മൂന്നു പതിറ്റാണ്ടുകൾക്കുശേഷവും. ഇതിനിടെ 1950കളിൽ ടെലിവിഷൻ സ്ക്രീനിലും ഒരു പയറ്റ് പയറ്റിനോക്കി. 2013ൽ പുറത്തിറങ്ങിയ ‘ഗെറ്റ് എ ഹോഴ്സ്’ ആണ് അവസാന മിക്കി ചിത്രം. പത്തുതവണ മികച്ച അനിമേഷൻ ഷോട്ട് ഫിലിം വിഭാഗം ഓസ്കർ നോമിനിഷൻ നേടിയിട്ടുണ്ട് മിക്കി ചിത്രങ്ങളെന്നു കേൾക്കുമ്പോൾ മിക്കി അത്ര ചെറിയ പുള്ളിയല്ലെന്നു മനസ്സിലാവും. 

ഫ്ലോറിഡയിലെ സിൻഡ്രലാസ് കാസിലിനു മുന്നിലുള്ള വാൾട്ട് ഡിസ്നിയുടെയും മിക്കി മൗസിന്റെയും പ്രതിമ. Image- Shutterstock.

1941ൽ ‘ലെൻഡ് എ പോ’യ്ക്ക് ഓസ്കർ ലഭിച്ചു. മിക്കിയെ വെള്ളിത്തിരയിൽ അവതരിപ്പിച്ചതിന് വാൾട്ട് ഡിസ്നിയെ 1932ൽ ഓണററി ഓസ്കർ സമ്മാനം നൽകി ആദരിച്ചു. ആകെ 130 മിക്കി ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. സിനിമയിൽനിന്നാണ് മിക്കി പുസ്തകത്താളുകളിലേക്ക് ഇറങ്ങിവരുന്നത്. 1930 ജനുവരി 13ന് ആദ്യമായി മിക്കി മൗസ് കാർട്ടൂൺ സ്ട്രിപ്പായി പുറത്തെത്തി. ഫ്ലോയിഡ് ഗോട്ട്ഫെർട്സൻ 45 വർഷം ഒരു പത്രത്തിൽ മിക്കിയെ അവതരിപ്പിച്ചു.

∙ റെക്കോർഡുകളുടെ മിക്കി

ഇതേ സീരീസിലെ മിന്നി മൗസിന് 30 വർഷത്തിലേറെ ശബ്ദം നൽകിയത് പ്രശസ്ത നടി റസി ടെയ്‍ലർ ആയിരുന്നു. ടിവി അനിമേറ്റഡ് സീരീസായ ടെയ്ൽസ്പിൻ, ലിറ്റിൽ മെർമെയ്ഡ് തുടങ്ങിയവയിലും നിരവധി സിനിമകളിലും ശബ്ദം നൽകിയിട്ടുണ്ട്. 1977 മുതൽ മിക്കി മൗസിനു ശബ്ദം നൽകിയ വെയ്ൻ ആൽവിനെ വിവാഹം ചെയ്തു. 2009 ലാണ് വെയ്ൻ അന്തരിച്ചത്. മിക്കിക്ക് പോക്കറ്റ് നിറയെ ലോകറെക്കോർഡുകളുമുണ്ട്. ആദ്യമായി സംസാരിച്ച കാർട്ടൂൺ കഥാപാത്രം മിക്കി മൗസാണ്. സ്‌റ്റീം ബോട്ട് വില്ലി എന്ന ഹ്രസ്വ സിനിമയിലായിരുന്നു അത്. മിക്കിയുടെ കളിതമാശകൾക്കൊപ്പം മറ്റു ചിലരുകൂടിയുണ്ട്. മിന്നി, ഡോണാൾഡ് ഡെക്ക്, ഗൂഫി, പ്ലൂട്ടോ തുടങ്ങിയവരെല്ലാം ഡിസ്നിയുടെ സൃഷ്ടികൾ തന്നെ.

English Summary: Disney could lose Mickey Mouse as 95-year copyright expiry nears