Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'മുടി'ഞ്ഞ ഗ്ളാമർ

benny2 ബെന്നി ഹാർലെമും മകൾ ജാക്സിനും

ഈ അച്ഛനേയും മകളേയും കണ്ടോ? മുടിയാണ് ഇവരുടെ ട്രേയ്ഡ് മാർക്ക്..! മുടിയെന്നു പറഞ്ഞാൽ വെറും മുടിയല്ല, നല്ല ചുരുചുരാന്ന് ചുരണ്ട മുടി. അതിങ്ങനെ വളർന്നിറങ്ങിയിരിക്കുകയാണ്. 

benny-jaxyn ബെന്നി ഹാർലെമും മകൾ ജാക്സിനും

ഇത് പ്രശസ്ത മോഡലും പാട്ടുകാരനുമായ ബെന്നി ഹാർലെമും ആറുവയസുകാരി മകൾ ജാക്സിനും. ഇവരുടെ മുടി സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൻ ചർച്ചയായിരിക്കുകയാണ്. 

പലരും ശ്രദ്ധ നേടാൻ മുടിയിൽ പല പരീക്ഷണങ്ങളും നടത്താറുണ്ട്, ചുരുണ്ട മുടി നീട്ടാനും നീണ്ട മുടി ചുരുട്ടാനുമൊക്കെ ഓരോരുത്തർ പെടാപ്പാട് പെടുകയാണിപ്പോൾ. പക്ഷേ ഈ അച്ഛന്റേയും മകളുടേയും മുടി വളരെ നാച്വറലാണെന്നതാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. 

benny3

അച്ഛൻ മോഡലിംഗും പാട്ടും കൊണ്ട് പണ്ടേ പ്രശസ്തനാണ് പക്ഷേ മകൾ ജാക്സിന്‍ അവളുടെ നീണ്ടുചുരുണ്ട സുന്ദരമായ മുടികൊണ്ടാണ് പ്രശസ്തയായത്. സ്വതസിദ്ധമായ ഈ സുന്ദരന്‍ ചുരുളൻ മുടി നല്ല ഭംഗിയായി സംരക്ഷിക്കുക മാത്രമാണിവർ ചെയ്യുന്നത്. തൽക്കാലം മുടി മുറിച്ചുകളയാനൊന്നും ഇവർ ഉദ്ദേശിക്കുന്നില്ല. 

മുടിയിൽ തീർന്നില്ല ഇവരുടെ പ്രത്യേകതകൾ. മകൾക്ക് ബെന്നി നൽകുന്ന ഉപദേശങ്ങൾക്കുമുണ്ട് വെറൈറ്റി. "ജാക്സിന്‍ ഒരു കൊച്ചു സുന്ദരിയാണ്, ആദ്യം അവൾക്ക് അവളിൽത്തന്നെ അഭിമാനവും ഇഷ്ടവും തോന്നണം, ആ ഇഷ്ടം ഒരു പുരുഷനിൽ നിന്നോ ടെലിവിഷൻ കണ്ടോ സുഹൃത്തുക്കളിൽ നിന്നോ അല്ല അവൾ തിരിച്ചറിയേണ്ടത്" ബെന്നി പറയുന്നു. ഈ 'പേരന്റിംഗ് സ്കില്ലി'നുമുണ്ട് വെബ് ലോകത്ത് ധാരാളം ആരാധകർ. മകളുടെ എക്കാലത്തേയും പോസിറ്റീവ് റോൾ മോഡലാവാനും ബെന്നി ശ്രദ്ധിക്കുന്നു. 

benny4 ബെന്നി ഹാർലെമും മകൾ ജാക്സിനും
related stories
Your Rating: