സിവയുടെ ചിത്രം പ്രൊഫൈൽ ചിത്രമാക്കി ധോണി

സ്വന്തം കുഞ്ഞ് പിറവിയെടുക്കുമ്പോൾ രാജ്യത്തിന് വേണ്ടി അന്യദേശത്ത് കളിക്കുകയായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ എം എസ് ധോണി ഒരിക്കൽ പോലും തന്റെ കുഞ്ഞിന്റെ ചിത്രം മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ ആഗ്രഹിച്ചിരുന്നില്ല. അതിന്റെ തെളിവായിരുന്നു ലോകകപ്പ് മത്സരം കഴിഞ്ഞ് ഇന്ത്യയിലെത്തിയ ധോണി തന്റെ കുഞ്ഞിന്റെ മുഖം മറച്ചു പിടിച്ച് മാധ്യമങ്ങൾക്ക് മുന്നിലൂടെ നടന്നു പോയത്.

എന്നാൽ അതൊക്കെ ഇപ്പോൾ പഴങ്കഥ. കുഞ്ഞിനൊപ്പം കുടുംബ സമേതം നിൽക്കുന്ന ചിത്രം തന്റെ ഫെയ്സ്ബുക്ക് പേജിന്റെ പ്രൊഫൈൽ ചിത്രമാക്കിയിരിക്കുകയാണ് ധോണി. രണ്ട് ദിവസത്തിന് മുമ്പ് ധോണി തന്നെ അറിയാതെ മറ്റാരോ എടുത്ത കുഞ്ഞിനെ കൈമാറുന്ന ചിത്രം പുറത്ത് വന്നതിന് പിന്നാലെയാണ് കുഞ്ഞിനെ കൈയ്യിലേന്തി നിൽക്കുന്ന ചിത്രം ധോണി പ്രൊഫൈൽ ചിത്രമാക്കിയിരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കകം തന്നെ പോസ്റ്റ് വൈറലാകുകയും ചെയ്തു. പതിനായിരകണക്കിന് ലൈക്ക് ലഭിച്ച ചിത്രം വൈറലായി ഷെയർ കൂടി ചെയ്യപ്പെടുകയാണ്.