Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞുങ്ങൾക്കു ബുദ്ധിയുണ്ടാകാൻ അമ്മമാർ കഴിക്കേണ്ടത്

Pregnant Representative Image

ചെറുക്കൻ നന്നായി പഠിക്കും. അതിരാവിലെ എണീറ്റ് പഠിപ്പു തുടങ്ങും. രാത്രി 12 കഴിഞ്ഞാലേ ഉറങ്ങൂ, പക്ഷേ ഒരു കാര്യവുമില്ലാന്നേ, മണ്ടയില്ല. ഒന്നും അങ്ങോട്ടു കയറുന്നില്ല.. അമ്മമാരുടെ പരിദേവനങ്ങൾ ഒരു കാലത്തും തീരില്ല. കുട്ടികളെക്കുറിച്ച് ഇങ്ങനെ സങ്കടം പറയാതെ ഗർഭകാലത്തു ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബുദ്ധിമാൻമാരും ബുദ്ധിമതികളുമായ കുഞ്ഞുങ്ങളെ ലഭിക്കുമെന്നാണു പഠനങ്ങൾ പറയുന്നത്. ഗർഭിണിയായിരിക്കുമ്പോൾ നന്നായി ഫലവർഗങ്ങൾ കഴിച്ചവരുടെ കുഞ്ഞുങ്ങൾ കൂടുതൽ ബുദ്ധിയുള്ളവരാകുന്നുവെന്നാണു കണ്ടെത്തൽ.
കുഞ്ഞുങ്ങൾക്ക് ഒരു വയസ്സായപ്പോൾ നടത്തിയ നിരീക്ഷണങ്ങളിലൂടെയാണ് ഫലം പറയുന്നത്.

പ്രസവിച്ചശേഷമുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ ഫലവർഗങ്ങൾ ഉൾപ്പെടുത്തിയതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും മാറ്റമുള്ളതായി പറയുന്നുമില്ല. ഗർഭകാലത്ത് അമ്മമാർ ഓരോ ദിവസവും കഴിക്കുന്ന പഴവർഗങ്ങൾ 2.38 ശതമാനം കണ്ടാണ് പഠനഫലത്തെ മെച്ചപ്പെടുത്തുന്നതത്രെ. കൂടുതൽ ഫലങ്ങൾ ഭക്ഷിക്കുന്നവരുടെ കുഞ്ഞുങ്ങൾക്കു ബുദ്ധികൂടുമെന്നു തന്നെയാണു പറഞ്ഞുവെക്കുന്നത്. കാനഡയിലെ ചൈൽഡ് ഡവലപ്മെന്റ് വിദഗ്ധൻമാർ ഒരു വയസ്സുപ്രായമുള്ള 808 കുഞ്ഞുങ്ങളെയാണ് നിരീക്ഷിച്ചത്. ഇവരുടെ അമ്മമാർ ദേശീയ തലത്തിൽ നടന്ന ആരോഗ്യപഠനത്തിനോട് സഹകരിച്ചവരാണ്. അതിനാൽ ഇവരുടെ ഗർഭകാലത്തെ ദിനചര്യകൾ രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നു.

കുഞ്ഞുങ്ങളുടെ ഓർമശക്തിയെയും അവരുടെ കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവിനെയും അവരുടെ അമ്മമാർ കഴിച്ച ഭക്ഷണവുമായി താരതമ്യപ്പെടുത്തിയാണു പഠനം നടത്തിയത്. അപ്പോൾ കൂടുതൽ ഫലങ്ങൾ കഴിക്കുന്നത് കുഞ്ഞുങ്ങളുടെ ബുദ്ധിശക്തിയെ നേരിട്ടുതന്നെ സ്വാധീനിക്കുന്നതായി കണ്ടെത്തി. എന്നാൽ ഭക്ഷണത്തിലെ നാരുപദാർഥങ്ങൾ, കാലറി, ഒമേഗ 3 എന്നിവയൊന്നും വ്യത്യാസം വരുത്തുന്നതായി കണ്ടെത്താനുമായില്ല. പഴത്തിൽ വന്നിരിക്കുന്ന ഈച്ചകളിലും സമാനമായ പഠനം നടത്തിയിരുന്നു. അപ്പോഴും കൂടുതൽ പഴം കഴിക്കുന്ന ഈച്ചയുടെ കുഞ്ഞിന് ഓർമ കൂടുന്നുവെന്നാണു മനസ്സിലാക്കാൻ സാധിച്ചത്.  

related stories
Your Rating: