Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവാക്കൾ പോലും മാറിനിൽക്കും ഈ ലുക്കിനു മുന്നിൽ; ട്വിറ്ററിൽ താരമായി ഒരു വൃദ്ധൻ !

Irvin Randle ഇർവിൻ റാൻഡിൽ

ദേ നോക്കിയേ ഒരു ഹാൻസം ഗൈ...!. ഒരാളെ നോക്കി ഇങ്ങനെ പറയണമെങ്കില്‍ ആ യുവാവിനു വേണ്ട ഗുണഗണങ്ങൾ നിങ്ങളുടെ കാഴ്ച്ചപ്പാടിൽ എന്തൊക്കെയാണ്? സല്‍മാൻ ഖാനെപ്പോലെ മസിൽമാൻ ആയിരിക്കണോ അതോ രൺബീറിനെപ്പോലെ ക്യൂട്ട് ആൻഡ് റൊമാന്റിക് ആവണോ അതോ േജാൺ എബ്രഹാമിനെപ്പോലെ ഹോട്ട് ആകണോ? ഓരോരുത്തർക്കും ഓരോ ഇഷ്ടം ആയിരിക്കുമല്ലേ? പക്ഷേ സൗന്ദര്യത്തിൽ എപ്പോഴെങ്കിലും പ്രായം പ്രശ്നമായി വരുമോ? അതായത് ഒരാളെ കണ്ടാൽ സുന്ദരനാണെന്നു നിശ്ചയിക്കുന്നത് അയാളുടെ പ്രായം കൂടി പരിഗണിച്ചായിരിക്കുമോ?

Irvin Randle ഇർവിൻ റാൻഡിൽ

നിങ്ങളു‌ടെ ഉത്തരം അതെ എന്നാണെങ്കിൽ ആ ധാരണയെ തിരുത്തിക്കുറിച്ചു കൊണ്ട് ഇന്റർനെറ്റിൽ തരംഗമാവുകയാണ് ഒരു വൃദ്ധൻ. ഒരൊറ്റ നോട്ടത്തിൽ തന്നെ കണ്ണുമിഴിച്ചു പറഞ്ഞു പോകും അമ്പമ്പോ എന്തൊരു ലുക് എന്ന്. അതെ, അമ്പത്തിനാലുകാരനായ ഇർവിൻ റാൻഡിൽ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സോൾട്ട് ആൻഡ് പെപ്പർ സ്റ്റൈലിലുള്ള കറുപ്പും വെളുപ്പും ഇടകലർന്ന താടിയും കൂളിങ് ഗ്ലാസും വച്ചു ഇറുകിയ ഷർട്ടിലും ജീൻസിലും കരുത്തുറ്റ ശരീരവും പ്രദർശിപ്പിച്ച് അരികിലെത്തുന്ന ഇർവിനെ കണ്ടാൽ പതിനെട്ടു കഴിഞ്ഞ പയ്യന്മാർ പോലും മാറിനിൽക്കും, അത്രത്തോളം ചുറുചുറുക്കാണ് ഈ വൃദ്ധന്.

ടെക്സാസ് സ്വദേശിയായ ഇർവിൻ താൻ സോഷ്യൽ മീഡിയയുടെ പ്രിയതാരമായി കഴിഞ്ഞ കാര്യം മകൾ ജെസീക്കയിലൂടെയാണ് അറിയുന്നത്. കാലിഫോർണിയയിൽ താമസിക്കുന്ന മകൾ ഒരുദിവസം വിളിച്ചു തനിക്കു ട്വിറ്ററിൽ അക്കൗണ്ട് ഉണ്ടോയെന്നു ചോദിച്ചു, ഇല്ലെന്നു പറഞ്ഞപ്പോഴാണ് അവൾ പറഞ്ഞത് എന്തായാലും ഡാഡി ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിങ് ആണെന്ന്. ഇർവിന്റെ ഡ്രസിങ് സെൻസും ചുറുചുറുക്കും കണ്ട ഒരു യുവാവാണ് ഫോട്ടോകൾ സോഷ്യൽ മീഡിയയില്‍ പങ്കുവച്ചോട്ടെ എന്നു ചോദിക്കുന്നത്.

Irvin Randle ഇർവിൻ റാൻഡിൽ

ഇൻസ്റ്റഗ്രാമിൽ താൻ പോസ്റ്റു ചെയ്ത ചിത്രങ്ങൾ കണ്ടു തന്റെ ഫാനെന്നു വിശേഷിപ്പിച്ചെത്തിയ ഒരു യുവാവാണ് ചിത്രങ്ങള്‍ ട്വിറ്ററിൽ പങ്കുവച്ചതെന്നു പറയുന്നു ഇർവിൻ. അങ്ങനെയാണ് ഇർവിൻ ട്വിറ്ററിലെ താരമാകുന്നത്, തീർന്നില്ല #MrStealYourGrandma എന്ന ഹാഷ്ടാഗ് ഇതിനകം ഹിറ്റായിക്കഴിഞ്ഞു. എലമെന്ററി സ്കൂൾ അധ്യാപകനായ ഇർവിൻ ഏറെ ഇഷ്ടപ്പെടുന്നത് കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കാനാണ്. താൻ സ്കൂൾകാലംതൊട്ടേ വസ്ത്രധാരണത്തിൽ ഏറെ ശ്രദ്ധിക്കുമായിരുന്നുവെന്നു പറയുന്നു ഇർവിൻ.

വളർന്നപ്പോള്‍ ഫാഷൻ മാഗസിനുകൾ ശ്രദ്ധിക്കുകയും ഇൻസ്റ്റഗ്രാമിലെ ട്രെൻഡ്സുകൾ വീക്ഷിക്കുകയും ചെയ്തിരുന്നു. സ്റ്റൈലിഷ് ആയി വസ്ത്രധാരണം ചെയ്യുമെന്നു മാത്രമല്ല ശരീരം ഫിറ്റായി നിലനിർത്താൻ കഠിനമായി വ്യായാമം ചെയ്യുകയും ഒപ്പം കർശനമായ ഡയറ്റിങും ശീലിക്കുന്നുണ്ട്, രണ്ടു പേരക്കുട്ടികളുടെ അപ്പൂപ്പൻ കൂടിയുള്ള ഇർവിൻ.

Irvin Randle ഇർവിൻ റാൻഡിൽ വിദ്യാർഥികളോടൊപ്പം

ഇനി തന്റെ ഈ സൗന്ദര്യത്തിനു പിന്നിലെ രഹസ്യം പറയാനും ഇർവിനു മടിയില്ല. ധാരാളം വെള്ളം കുടിക്കുക, പുകവലിക്കാതിരിക്കുക, സുരക്ഷിതമായ സെക്സ് മാത്രം, പച്ചക്കറി ധാരാളം കഴിക്കുക, നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേൽക്കുക, വ്യായാമം ചെയ്യുക- ഇത്രയുമുണ്ടെങ്കിൽ നിങ്ങൾക്കും ഒരു സൂപ്പർകൂൾ ഇർവിൻ ആകാം. പ്രായം ഒരു പ്രശ്നമാക്കാതെ വാർധക്യത്തിലും യുവത്വം കാത്തുസൂക്ഷിക്കുന്ന ഈ മനുഷ്യനു കൊടുക്കാം ഒരു ബിഗ് സല്യൂട്ട്.... 

Your Rating: