മസാബയുടെ ഗ്രാഫ് ഉയർന്നു തന്നെ

ഗ്രാഫിക് പ്രിന്റുകൾ സാരികളിൽ മുഴക്കം നിറഞ്ഞൊരു ആകർ ഷണീയത വരിക്കുമ്പോൾ ഏറ്റവും മികച്ച മാർക്ക് നേടി ഒന്നാം സ്ഥാനത്ത് എത്തിയ ഗ്രാഫിക് പ്രിന്റ് , ‘മസാബ’ പ്രിന്റുകളാണ്. ഡിസൈനർ മസാബ ഗുപ്തയുടെ മാസ്റ്റർ പീസ് പ്രിന്റാണിത്. പാർട്ടി സാരികളില്‍ ഏറ്റവും മൂവിങ്ങാണ് മസാബ പ്രിന്റുളള ഹാഫ് ആൻഡ് ഹാഫ് സാരി. വ്യത്യസ്തതയുളള അനിമല്‍ പ്രിന്റാണ് മസാബയുടെ പ്രത്യേകത.

കുതിര, പശു എന്നിങ്ങനെയുളള മ‍‌ൃഗങ്ങളുടെ പ്രിന്റുകൾ മാത്രമല്ല, ലിപ്സ്റ്റിക്, ക്യാമറ പോലുളള വസ്തുക്കളും മസാബ ഗുപ്തയുടെ ക്യാമറ പ്രിന്റ് സാരി രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധ നേടിയതാണ്.

ഡിസൈനർ മസാബ ഗുപ്ത

ഒരു പാതിയില്‍ പോപ്, നിയോൺ കളറും മറുപാതിയിൽ മസാബ പ്രിന്റോടു കൂടിയ വെളുപ്പോ ക്രീമോ കളറുമാണ് മസാബ ഹാഫ് ആൻഡ് ഹാഫ് സാരിയിൽ വരുന്നത്.

ചന്ദേരിയിലും ഷിഫോണിലും പ്യൂവർ സിൽക്കിലും സാറ്റിനിലും മസാബ ഹാഫ് ആന്‍ഡ് ഹാഫ് സാരിയെത്തുന്നു. ലൗഡ് കോൺട്രാസ്റ്റ് നിർബന്ധമായും ഇത്തരം സാരികളുടെ സ്വഭാവമാണ്.

കറുപ്പിന്റെ ഉൽസവമാണ് മസാബ സാരികളെന്നതും ഫാഷനിലെ ഇവയുടെ സ്ഥാനം അദ്വിതീയമാക്കുന്നു. പ്രിന്റ് സ്കെച്ച് ചെയ്യുന്നത് കറുപ്പു നിറത്തിലായിരിക്കും എന്നത് നിർബന്ധമായിരിക്കുമ്പോള്‍ തന്നെ, ഹാഫ് ആൻഡ് ഹാഫിലെ ‘പ്ലെയിൻ പാതി’ അമ്പത് ശതമാനം സാരികളിലും കറുപ്പായിരിക്കും.