Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എ’” പടത്തിൽ അഭിനയിക്കാൻ ആളില്ല

Porn Acting എവി മൂവി ഷൂട്ടിങ്ങിനിടെ

ജപ്പാനിലെ ഒരു വിഭാഗം തൊഴിലുടമകൾ ആകെ ധർമസങ്കട(!)ത്തിലാണ്. 2000 കോടി ഡോളർ (ഏകദേശം 1.2 ലക്ഷം കോടി രൂപ!!!!) വിപണിമൂല്യമുള്ള ആ തൊഴിൽമേഖലയിൽ ആവശ്യത്തിന് ആൺജീവനക്കാരെ കിട്ടാനില്ലത്രേ. പക്ഷേ മേഖലയിൽ നിന്നു പുറത്തുവരുന്ന ഉൽപന്നങ്ങൾക്കാകട്ടെ ദിനംപ്രതി ആവശ്യക്കാരേറുകയുമാണ്. ജപ്പാനിലെ അഡൽറ്റ് വിഡിയോ(എവി എന്നു ചുരുക്കപ്പേര്) വ്യവസായമാണ് ആവശ്യത്തിന് ആൺതൊഴിലാളികളില്ലാത്തതിനാൽ അടച്ചുപൂട്ടുന്ന അവസ്ഥയിലായിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപ് അവിടത്തെ എവി രാജാവായ ഷിമികെൻ എന്ന നായകൻ ഒരു കാര്യം ട്വീറ്റ് ചെയ്തു— ‘എനിക്കു മതിയായി. ദയവായി കൂടുതൽ ആളുകൾ ഈ മേഖലയിലേക്കു വരൂ. ജപ്പാനിലെ ആൺ പോൺ അഭിനേതാക്കളേക്കാൾ കൂടുതൽ ബംഗാളി കടുവകൾ ഇന്ന് ലോകത്തുണ്ട്. ലോകത്ത് വിരലിലെണ്ണാവുന്ന എണ്ണം മാത്രമുള്ള പാണ്ടകളെപ്പോലെയാണ് ഞങ്ങളിപ്പോൾ. ഞങ്ങളാണ് ശരിക്കും വംശനാശഭീഷണി നേരിടുന്നത്...’ സെക്സിലെ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നറിയപ്പെടുന്ന ഷിമികെന്റെ ട്വീറ്റ് പതിനായിരക്കണക്കിന് ജാപ്പനീസ് ആരാധകർ റീട്വീറ്റ് ചെയ്തതോടെ സംഗതി രാജ്യാന്തര ന്യൂസ് ഏജൻസിയായ എഎഫ്പി വാർത്തയുമാക്കി. കേരളത്തിലും വാട്ട്സാപ്പിലൂടെയും മറ്റും പല കോമഡിചേരുവകളും ചേർത്ത് ഈ വാർത്ത പാറിപ്പറക്കുന്നുണ്ട്. ജാപ്പനീസ് ആൺ പോൺ പോരാളികളുടെ കദനകഥയുമായിട്ടായിരുന്നു വാർത്ത.

Shimiken ഷിമികെൻ

മുപ്പത്തിയഞ്ചുകാരനായ ഷിമികെൻ പറയുന്നത് തന്നെ ശ്രദ്ധിക്കുക: ‘ഇതൊരു മെനക്കെട്ട പണി തന്നെയാണ്. പക്ഷേ ഇതുചെയ്യാനും ആരെങ്കിലും വേണ്ടേ? ഈ മേഖലയിലെത്തി ഇതുവരെ 7500 അഡൽറ്റ് മൂവികളിൽ അഭിനയിച്ചു. അതിന്റെ ഭാഗമായി കിടക്ക പങ്കിടേണ്ടി വന്നത് എണ്ണായിരത്തിലേറെ സ്ത്രീകൾക്കൊപ്പമായിരുന്നു. നിലവിൽ അഡൽറ്റ് വിഡിയോകളിൽ അഭിനയിക്കാൻ പതിനായിരക്കണക്കിന് ജാപ്പനീസ് പെൺകുട്ടികളുണ്ട്. പക്ഷേ അത്രയും പേർക്ക് ആകെയുള്ളത് 70 നായകന്മാരാണ്. എല്ലാത്തവണയും നായിക മാറുമെങ്കിലും ഒരേ നായകനെത്തന്നെ കണ്ടുകൊണ്ടിരുന്നാൽ കാഴ്ചക്കാർക്ക് മടുക്കും. അതാണ് ഏറ്റവും വലിയ പ്രശ്നവും. നിലവിൽ ദിവസവും ശരാശരി രണ്ടോ മൂന്നോ എവി മൂവികൾ ചെയ്യുന്നുണ്ട്. പ്രതിദിനം മൂന്നോ നാലോ പെൺകുട്ടികൾക്കൊപ്പം കിടക്കപങ്കിടേണ്ടി വരും. കൃത്യമായിപ്പറഞ്ഞാൽ ഒരു അവധി പോലും എടുക്കാനാകാത്ത വിധം ദിവസേന രണ്ടുമണിക്കൂറോളം സെക്സിലേർപ്പെടേണ്ടി വരുന്നു. എന്നാലും ഇത് നിർത്താൻ തൽക്കാലം ഉദ്ദേശമില്ല. ഞാനേറെ സ്വപ്നം കണ്ട ജോലിയാണിത്. 18-ാം വയസ്സിൽ തുടങ്ങിയതാണ്, ഒരിക്കൽപ്പോലും ബോറടിച്ചിട്ടില്ല. നൂറു വയസ്സുവരെ ഈ ജോലിയിൽത്തന്നെ തുടരാനാണ് ആഗ്രഹവും...’ ഷിമികെൻ പറഞ്ഞു നിർത്തുന്നു.

Anri Okita അൻറി ഒകിത

ഈ പോക്കുപോകുകയാണെങ്കിലും കക്ഷി നൂറു വയസ്സും കടന്ന് അഭിനയിക്കേണ്ടി വരുമെന്നാണ് എവി സംവിധായകരും പറയുന്നതും. പാർട് ടൈം ബോഡി ബിൽഡിങ് ഇൻസ്ട്രക്ടർ കൂടിയാണ് ഷിമികെൻ. സ്റ്റാമിനയ്ക്കു വേണ്ടി പക്ഷേ വയാഗ്ര പോലുള്ള കൃത്രിമമാർഗങ്ങളൊന്നുമില്ല. പ്രോട്ടീൻ ബാറുകളും ചിക്കൻ വിഭവങ്ങളും പുഴുങ്ങിയ മുട്ടയും ജാപ്പനീസ് റെയിൻഡീർ മാംസവിഭവങ്ങളുമാണ് പ്രധാന ഭക്ഷണങ്ങൾ. പിന്നെ പെർഫോമൻസ് ഉഷാറാക്കാൻ പാമ്പിൻവിഷത്തിന്റെ സത്ത് ചേർത്ത ഒരു പ്രത്യേകതരം പാനീയവും സ്ഥിരം കുടിക്കും. ശരീരം മിന്നിമിനുങ്ങാൻ ഏറ്റവും വിലകൂടിയ ക്രീമാണ് ഉപയോഗിക്കുന്നത്. കാരണം ഈ ജോലിയിൽ കാശിനൊരു പഞ്ഞവുമില്ല. അതേസമയം ഷിമികെനെപ്പോലുള്ളവരെ ജപ്പാൻകാർ കണ്ടുപഠിക്കണമെന്നാണ് അവിടത്തെ എവി ക്യൂൻ എന്നറിയപ്പെടുന്ന അൻറി ഒകിത പറയുന്നത്. ‘ഇവർ ചെയ്യുന്ന ജോലി ചെയ്യാൻ നിലവിൽ സൂപ്പർമാനു മാത്രമേ പറ്റുകയുള്ളൂ. അത്രമാത്രം സ്റ്റാമിനയും മന:സ്സാന്നിധ്യവും വേണം ഈ ജോലിക്ക്’ എന്നതാണ് ഇതിനു കാരണമായി ഒകിത ചൂണ്ടിക്കാണിക്കുന്നത്!!

എന്തായിരിക്കും ഇത്തരമൊരു ആളില്ലാഅവസ്ഥക്ക് കാരണമായത്? എവി മൂവികളുടെ സംവിധായകർ പറയുന്നതിതാണ് ജപ്പാനിലെ ചെറുപ്പക്കാരുടെ സൗന്ദര്യക്കാഴ്ചപ്പാട് മാറിയത്രേ. ഇപ്പോൾ ആർക്കും മസിൽ നിറഞ്ഞ ശരീരം വേണ്ട. പകരം മെലിഞ്ഞ ശരീരപ്രകൃതിയാണിഷ്ടം. മാനിസകപരമായും ഒട്ടും ആരോഗ്യമില്ലാത്തവരാണവർ. ആണത്തമല്ല, സ്ത്രീത്വമാണ് ഇവരിൽ കൂടുതൽ. ഇന്റർനെറ്റിൽ ആവശ്യത്തിന് വിഡിയോ ലഭിക്കുന്നതിനാൽ യഥാർഥ സെക്സിനോടും പലർക്കും താൽപര്യമില്ല. ഇത്തരത്തിൽ ‘സസ്യഭോജികളായ’ പുരുഷന്മാരുടെ എണ്ണം രാജ്യത്ത് കൂടുന്നതാണ് പ്രശ്നകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഫുട്ബോൾ ഗ്രൗണ്ടിലെ അവസ്ഥയാണിപ്പോൾ ജപ്പാനിലെന്നു പറയുന്നു എവി സംവിധായകർ. മൈതാനം നിറയെ കളിക്കാരുണ്ടാകും. പക്ഷേ ഗോളടിച്ച് പേരെടുക്കാൻ ഒരു മെസിയും റൊണാൾഡോയുമൊക്കെയേ ഉള്ളൂ. അതുപോലെത്തന്നെ ജപ്പാനിലെങ്ങും ആണുങ്ങളുണ്ട്. പക്ഷേ...!!!

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.