Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദങ്ങൾക്ക് സുഹാനയുടെ ‘മറുപടി’ പുതിയ ചിത്രങ്ങൾ

suahana

വിവാദങ്ങൾക്ക് താൽകാലിക വിട നൽകി സുഹാനഖാന്‍ ഇറ്റലിയിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ പുറത്ത്. ഓഫ് ഷോൾഡർ ഫ്ലോറൽ പ്രിന്റഡ് ഉടുപ്പണിഞ്ഞ് സുഹൃത്തിനൊപ്പം ചെറുബോട്ടിലിരിക്കുന്ന സുഹാനയുടെ സ്റ്റെലിഷ് ചിത്രങ്ങളാണ് പുറത്തുവന്നിരുക്കുന്നത്. വിവാദങ്ങൾ പിൻതുടരുമ്പോൾ കിംഗ് ഖാന്റെ പുത്രി എന്തു ചെയ്യുകയായിരിക്കുമെന്ന് സംശയിച്ചവർക്കുള്ള മറുപടിയാണ് സുഹാന ചിത്രത്തലൂടെ നൽകുന്നത്.

Capture

വോഗിന്റെ കവർചിത്രത്തിനായി സുഹാന നടത്തിയ ഫോട്ടോഷൂട്ട് വിവാദത്തലായിരുന്നു. നിരവധിപേർ അഭിനന്ദനവുമായി രംഗത്തെത്തിയപ്പോഴും വോഗിന്റെ കവർഗേളാവാൻ സുഹാനയ്ക്ക് യോഗ്യതയില്ലെന്ന ചിലർ വിമർശിക്കുകയായിരുന്നു. ഷാരുഖിന്റെ മകളായതുകൊണ്ടു മാത്രമാണ് വോഗിന്റെ ഫോട്ടോഷൂട്ടിന് സുഹാനയക്ക് അവസരം കിട്ടിയതെന്നു വിമർശകര്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ധാരാളം ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങളില്‍ നടന്നത്.

സുഹാന മോഡലായ ആഗസ്റ്റ് മാസത്തിലെ വോഗിന്റെ പ്രകാശനം ഷാരുഖ് ഖാനാണ് നടത്തിയത്. സുഹാനയ്ക്ക് അവസരം നൽകിയതിന് ഷാരുഖ് വോഗിന് നന്ദി പറയുകയും ചെയ്തു. പ്രമുഖരടക്കം നിരവധി പേരാണ് സുഹാനയ്ക്ക് ആശംസകളുമായെത്തിയത്.

ഫോട്ടോഷൂട്ടിന‌െ സുഹാനയുടെ സിനിമയിലേക്കുള്ള കടന്നുവരവായാണ് ആരാധകർ കാണുന്നത്. എന്തായാലും വിമർശനങ്ങളും വിവാദങ്ങളും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന് സുഹാന വ്യക്തമാക്കി കഴിഞ്ഞു. ഇറ്റാലിയൻ നഗരമായ വെനീസിൽ സുഹാന ആഘോഷിക്കുകയാണ്. വിവാദങ്ങളുണ്ടായപ്പോൾ സുഹാന എന്തുചെയ്യുകയായിരിക്കുമെന്നറിയാതെ വിഷമിച്ച പാപ്പരാസികൾക്ക് കുറച്ച് വിശ്രമിക്കാം. കിംഗ് ഖാന്റെ പുത്രി ഹാപ്പിയാണ്.