വെറും ഒരു മരക്കൊമ്പിന് പിന്നിൽ ഇങ്ങനൊരു രഹസ്യമോ , വൈറലായി ഫോട്ടോ 

സൈബർലോകത്തിനു ചർച്ച ചെയ്യാൻ കാര്യങ്ങൾ പലതാണ്. അടുത്ത ചില ദിവസങ്ങളായി സൈബർ ലോകം തല പുകയ്ക്കുന്നത് ആസ്‌ത്രേലിയൻ വനാന്തരത്തിൽ നിന്നും പുറത്തു വന്ന ഒരു ചിത്രത്തിൻറെ പേരിലാണ്. ഒറ്റനോട്ടത്തിൽ ഒരു മരക്കുറ്റി. കടപുഴകി വീണതോ മുറിഞ്ഞു പോയതോ ആയ ഒരു മരത്തിന്റെ ശേഷിച്ച ഭാഗം. എന്നാൽ അത് മാത്രമായിരുന്നോ ആ ചിത്രത്തിൽ ഉണ്ടായിരുന്നത്.

അത് കേവലമൊരു മരക്കുറ്റി മാത്രമായിരുന്നില്ല എന്ന് പിന്നീടു നടന്ന പരിശോധനയില്‍ വ്യക്തമായി. ആസ്‌ട്രേലിയന്‍ വനാന്തരത്തില്‍ കഴിയുന്ന വ്യത്യസ്ത നിറത്തിലുള്ള ഒരു പക്ഷിയാണ് ചിത്രത്തിൽ ഉള്ളത്. മരക്കൊമ്പും പക്ഷിയുടെ ശരീരവുമായുള്ള സാമ്യമാണ് കാഴ്ച്ചക്കാരെ അത്ഭുതപ്പെടുത്തിയത്.

മരക്കൊമ്പിന്റെ ഒടിഞ്ഞ ഭാഗത്ത് ഒരു കിളിക്കൂട്; അത്ര മാത്രമേ ആദ്യ നോട്ടത്തില്‍ ആ ചിത്രത്തിൽ കാണുകയുള്ളൂ.എന്നാൽ മരക്കൊമ്പിനൊപ്പം രണ്ട് പക്ഷികളും ഉണ്ടെന്ന് വളരെ ശ്രദ്ധയോടെ നോക്കിയാല്‍ മാത്രമേ കാണാന്‍ സാധിക്കു.വളരെ അപൂർവമായ ഈ പക്ഷിയെ പകൽവെളിച്ചത്തിൽ കാണുന്നത് ഏറെ ശ്രമകരമാണെന്നു പക്ഷി ഗവേഷകർ പിന്നീട് അഭിപ്രായപ്പെട്ടു.

മരത്തിന്റെ നിറത്തിലുള്ള ഈ പക്ഷി  പറന്നകലുമ്പോഴോ മഞ്ഞ നിറത്തിലുള്ള വായ് തുറക്കുമ്പോഴോ മാത്രമാണ് സാന്നിധ്യം തിരിച്ചറിയുക. ടോവ്ണി ഫ്രോഗ്‌മൗത്ത് എന്നാണ് ആസ്‌ട്രേലിയക്കാരിയായ ഈ പക്ഷിയുടെ പേര്.