ഈ ‘റൗഡി ബേബി’ ധനുഷല്ല?; അമ്പരന്ന് ആരാധകർ

danush-fan
SHARE

ഒറ്റ നോട്ടത്തിൽ റൗഡി ബേബി ഗാനത്തിനൊപ്പം ധനുഷ് ചുവടുവെയ്ക്കുകയാണെന്നു തോന്നും. സൂക്ഷിച്ചു നോക്കിയാൽ ധനുഷ് തന്നെയോ എന്നൊരു സംശയം. ധനുഷല്ല എന്ന് അറിയുമ്പോഴാണ് അമ്പരപ്പ്. 

കുറച്ചു ദിവസങ്ങളായി ടിക് ടോകിൽ വൈറലാണ് ധനുഷിന്റെ ഈ അപരൻ. ടിക് ടോകിൽ എല്ലാവർക്കും റൗഡി ബേബി മതി. റൗഡി ബേബിയുടെ പല രൂപങ്ങളും അടുത്തിടെ പുറത്തിറങ്ങി. എന്നാൽ ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ടത് അലക്സ് ഡിസൂസ എന്ന ടിക് ടോക് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട ഈ വേർഷനാണ്. റൗഡി ബേബിയിൽ ധനുഷ് ധരിച്ചതിനു സാദൃശ്യമുള്ള വസ്ത്രങ്ങളും അതേ നൃത്തചുവടുകളുമാണ് ഇദ്ദേഹം കയ്യടി നേടുന്നത്. 

ഈ ആരാധകന്റെ ടിക് ടോക് അക്കൗണ്ടിൽ കയറിയാൽ ഒരു കാര്യം മനസ്സിലാക്കാം. ധനുഷായി ജീവിക്കുകയാണ് ഇയാൾ. ധനുഷിന്റെ മാരിയിലെ വസ്ത്രങ്ങളും സംഭാഷണങ്ങളുമാണ് എല്ലാ വിഡിയോയിലുമുള്ളത്. മൂന്നര ലക്ഷത്തിലധികം ആളുകളാണു ടിക് ടോകിൽ ഇദ്ദേഹത്തെ പിന്തുടരുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
FROM ONMANORAMA