ട്രെയിൻ സമയം അറിയാൻ ഗൂഗിൾ മാപ്പ്

ന്യൂഡൽഹി ∙ ഗൂഗിൾ മാപ്പിൽ ഇനി ഇന്ത്യൻ റയിൽവേയും. ഇന്ത്യയിലെ എട്ടു നഗരങ്ങളിലേക്കുള്ള ട്രെയിൻ സമയം, റൂട്ട് എന്നിവയൊക്കെയറിയാൻ ഇനി ഗൂഗിൾ മാപ്പ് നോക്കിയാൽ മതി. മുംബൈ, ചെന്നൈ, ന്യൂഡൽഹി, കൊൽക്കത്ത, അഹമ്മദാബാദ്, ബെംഗളുരു, ഹൈദരാബാദ്, പുണെ എന്നീ നഗരങ്ങളിലേക്കുള്ള 12,000 ട്രെയിനുകളുടെ സമയം കൂടാതെ ബസ്, മെട്രോ ട്രെയിൻ വിവരങ്ങളും ഗൂഗിൾ മാപ്പിൽ കിട്ടും.

ഗൂഗിൾ ട്രാൻസിറ്റ് എടുത്ത് പോകേണ്ട സ്ഥലം ടൈപ്പ് ചെയ്യുക. 'Get Directions എന്ന ബട്ടൺ ക്ലിക്ക് ചെയ്ത ശേഷം Public Transit എന്ന ഐക്കൺ സെലക്ട് ചെയ്താൽ പോകേണ്ട സ്ഥലത്തെ ട്രെയിൻ, ബസ്, കാർ സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളറിയാം. ന്യൂയോർക്ക്, ലണ്ടൻ, ടോക്കിയോ ഉൾപ്പെടെ ലോകത്താകമാനമുള്ള 2800 സിറ്റികളിലേക്കുള്ള ഗതാഗത സൗകര്യങ്ങൾ ഗൂഗിൾ മാപ്പിലുണ്ട്.