തുടർച്ചയായി പുകവലിച്ചു, പുറകെ ആരോഗ്യപ്രശ്നങ്ങളും

പുകവലിക്കാരുടെ ക്ലോക്ക് മറ്റൊരു തരത്തിലാണു പ്രവർത്തിക്കുന്നത്. ചെറിയ സമയം പോലും പുകവലിക്കായി എങ്ങനെ ഉപയോഗിക്കാമെന്നാണ് ചിന്ത. അതുകൊണ്ടു തന്നെ അവർ ഒട്ടേറെക്കാര്യങ്ങൾ മിസ് ചെയ്യും. ഒരു മുറിയിൽ കുറച്ചു സുഹൃത്തുക്കളിരിക്കുന്നു എന്നു കരുതുക. പുകവലിക്കാർ‌ ഓരോ പത്തു മിനിറ്റു കൂടുമ്പോഴും പുറത്തുപോകും. മറ്റു സുഹൃത്തുക്കൾ തമ്മിൽ അപ്പോഴുണ്ടാകുന്ന അടുപ്പവും പങ്കുവയ്ക്കുന്ന തമാശകളുമെല്ലാം ഇവർക്ക് നഷ്ടപ്പെടുകയാണ്. 

 കഥാപാത്രത്തിനു വേണ്ടി ചില ‘പുകവണ്ടികളെ’ നിരീക്ഷിച്ചിരുന്നു. അവരാരാണെന്ന് വെളിപ്പെടുത്താനാവില്ല. 

സിനിമയ്ക്കു വേണ്ടി തുടർച്ചയായി പുകവലിക്കേണ്ടി വന്നു. ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടായി. ഷൂട്ടിനു ശേഷം ഡിടോക്സിഫിക്കേഷൻ രീതികൾ പരീക്ഷിച്ചു. 

ഉപദേശമൊന്നും നൽകാൻ ഞാനാളല്ല. എങ്കിലും ഇതൊരു നല്ല ശീലമല്ല എന്നുമാത്രം പറയുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam