Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ 'പുക' യിൽ നിന്നാണ് 'തീവണ്ടി' ജനിക്കുന്നത് 

Vini Viswa Lal

ചുണ്ടിൽ എപ്പോഴും എരിയുന്ന സിഗററ്റുമായി നടക്കുന്നവരുടെ വിളിപ്പേരുകളാണ് പുകവണ്ടിയും തീവണ്ടിയും.  പുകവലിക്കാരന്റെ ജീവിതം പ്രമേയമാക്കുന്ന ‘തീവണ്ടി’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് വിനി വിശ്വ ലാ‍ല്‍ പുകവലിക്കാരെക്കുറിച്ചു ചില നിരീക്ഷണങ്ങൾ‌ പങ്കുവയ്ക്കുന്നു.

ഞാൻ താമസിക്കുന്ന ഫ്ലാറ്റിൽ നിന്നു നോക്കിയാൽ ഒരു പെട്ടിക്കട കാണാം. അതിനു മുന്നിൽ നിന്നു പുക വലിച്ചുവിടുന്നവരെയും. ഈ പുകയിൽ നിന്നാണു തീവണ്ടിയുടെ ജനനം. ചിത്രത്തിൽ വലി നിർത്തിയാൽ ഉമ്മ തരാമെന്നു പറയുന്ന നായികയോട് ഉമ്മ നിർത്തിയെന്നു മറുപടി നൽകുന്ന സന്ദർഭമുണ്ട്. എല്ലാ പുകവലിക്കാരുടെയും അവസ്ഥ ഇതാണ്. ഒരുപാട് ആളുകളുടെ സ്നേഹം വേണ്ടെന്നു വച്ചാണു പുകയ്ക്കു പുറകേ പോകുന്നത്. ഞങ്ങളുടേത് പുകവലിയുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള  ഒരു ബോധവൽക്കരണ ചിത്രമൊന്നുമല്ലെങ്കിലും ഇത്തരം അവസ്ഥകൾ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

‌മറ്റു ലഹരി ഉപയോഗിക്കുന്നവരെപ്പോലെ അല്ല, പുകവലിക്കാർ. മദ്യപിക്കുന്ന ഒരാൾ അതിനെ ഒരു ശീലമായിപ്പോലും തിരിച്ചറിയാറില്ല. അതുകൊണ്ട് മദ്യം നിർത്തണമെന്ന് ആഗ്രഹിക്കുന്നവർ താരതമ്യേന കുറവാണ്. എന്നാൽ എല്ലാ പുകവലിക്കാർക്കും അറിയാം ഇതു ദോഷമാണെന്ന്. വലി നിർത്തണം എന്നാഗ്രഹമില്ലാത്ത ഒരു സ്മോക്കറുമില്ലെന്നാണു ഞാൻ മനസ്സിലാക്കിയത്. 

അമിത മദ്യപാനത്തിനു ചികിത്സ നൽകുന്നതു പോലെ പുകവലി നിർത്താൻ സഹായിക്കുന്ന ഇടങ്ങളും നമുക്ക് ആവശ്യമുണ്ട്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam