Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പകുതി വിലയ്ക്ക് സ്മാർട് ടിവി, സ്നാപ്ഡീലിൽ വൻ ഓഫർ

Smart-tv

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ സ്നാപ്ഡീൽ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് വൻ ഓഫർ പ്രഖ്യാപിച്ചു. സ്മാർട് ടിവി, പവർ ബാങ്കുകൾ, എമർജൻസി ലൈറ്റുകൾ, എയർ ഫ്രയേർസ്, ഇൻഡക്‌ഷൻ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ 70 ശതമാനം വരെ ഓഫർ നൽകുന്നുണ്ട്.

മഴക്കാല സീസൻ ഓഫറിൽ കുട, റെയിൻ കോട്ടുകൾ എന്നിവയും ഉൾപ്പെടും. സ്നാപ്ഡീലിന്റെ 70 ശതമാനം ഡിസ്കൗണ്ടിന് പുറമെ എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ലഭിക്കും.

വിബ്ഗ്യർ സ്മാർട് ടിവിയ്ക്കും വൻ ഓഫറുണ്ട്. 31,900 രൂപ വിലയുള്ള വിബ്ഗ്യറിന്റെ 40XXS 102 സിഎം സ്മാർട് ടിവി വിൽക്കുന്നത് കേവലം 16,990 രൂപയ്ക്കാണ്. എച്ച്ഡിഎഫ്സി കാർഡിലൂടെ പത്ത് ശതമാനം അധിക ഇളവും ലഭിക്കും. സ്മാർട് ഫുൾ എച്ച് ഡി എൽഇഡി ടെലിവിഷന് ഒരു വർഷമാണ് വാരന്റി. വേണ്ടവർക്ക് രണ്ടു വർഷം കൂടി വാരന്റി നീട്ടിനൽകുമെന്നും ഓഫറുണ്ട്.