Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാർഥികൾക്ക് എച്ച്പി മിനി ഡെസ്ക്ടോപ്

hp-desktop

വിദ്യാർഥികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് എച്ച്പി ഇന്ത്യയിൽ മിനി ഡെസ്ക്ടോപ് കംപ്യൂട്ടറുകൾ അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കംപ്യൂട്ടർ ലാബുകളിൽ സ്ഥാപിക്കാവുന്ന തരത്തിലുള്ള പഠനോപകരണം എന്ന നിലയ്ക്കാണ് പുതിയ മിനി  ഡെസ്ക്ടോപുകൾ അവതരിപ്പിച്ചിരിക്കുന്നത്. കംപ്യൂട്ടർ ലാബ് ഒരുക്കുന്നതിനുള്ള ചെലവ് കാര്യമായി കുറയ്ക്കാൻ പുതിയ കംപ്യൂട്ടറുകൾ സഹായിക്കുമെന്ന് എച്ച്പി അവകാശപ്പെടുന്നു. 

എച്ച്പി 260 ജി3 എന്ന കംപ്യൂട്ടറിന്റെ രണ്ടു പതിപ്പുകളാണ് വിപണിയിലെത്തിയിരിക്കുന്നത്. 18.5 ഇഞ്ച് ഡിസ്പ്ലേയുള്ള പെന്റിയം ഡ്യുവൽ കോർ കംപ്യൂട്ടർ എച്ച്പി നൽകുന്നത് 19,990 രൂപമുതലാണ്. കോർ ഐ3 പ്രൊസെസ്സറുള്ള മോഡലിന് വില 25,990 രൂപ മുതൽ.

32 ജിബി ഡിഡിആർ4 മെമ്മറിയുള്ള കംപ്യൂട്ടറിൽ വിൻഡോസ് 10 പ്രോ ഓപ്പറേറ്റിങ് സിസ്റ്റവുമുണ്ട്. എച്ച്പി ഇന്റഗ്രേറ്റഡ് വർക്ക് സെന്റർ, എച്ച്പി എലൈറ്റ് ഡിസ്പ്ലേ എന്നീ സംവിധാനങ്ങളുമായി പെയർ ചെയ്ത് അധ്യാപനം കൂടുതൽ ലളിതമാക്കാനും അവസരമുണ്ട്.